Student Died | പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനിടെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു
Mar 15, 2024, 12:59 IST
മേൽപറമ്പ്: (KasargodVartha) പത്താം ക്ലാസ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനിടെ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ദേളി സഅദിയ്യ സ്‌കൂളിൽ പഠിക്കുന്ന ഫാത്വിമത് ഫാരിയ (15) ആണ് മരിച്ചത്. ബുധനാഴ്ച പത്താം ക്ലാസ് കന്നഡ പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിനിടെയാണ് പെൺകുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ദേളിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രഥാമിക ചികിത്സയ്ക്ക് ശേഷം സ്‌കൂളിലെത്തി പരീക്ഷ എഴുതിയ കുട്ടിക്ക് വൈകീട്ടോടെ വീണ്ടും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഉടൻ തന്നെ ദേളിയിലെ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കങ്കനാടിയിലെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. പിതാവ് നേരത്തെ മരണപ്പെട്ട പെൺകുട്ടി 2022 മുതൽ സഅദിയ്യ യതീംഖാനയിൽ താമസിച്ച് പഠിച്ച് വരികയായിരുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ സവനൂർ കുഡ്മറുവിലെ കുഞ്ഞുമോൻ - മൈമൂന ദമ്പതികളുടെ മകളാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി.