city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Booked | കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; നടപടി കുട്ടിയുടെ മാതാവിന്റെ പരാതിയില്‍

കാസര്‍കോട്: (KasargodVartha) കുമ്പളയില്‍ പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മുഹമ്മദ് ഫര്‍ഹാസ് മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസര്‍ക്കെതിരെ നടപടി. കുട്ടിയുടെ മാതാവിന്റെ പരാതിയില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു.

കുമ്പള എസ്‌ഐ ആയിരുന്ന എസ്ആര്‍ രജിത്ത്, സിപിഒമാരായ ടി ദീപു, പി. രഞ്ജിത്ത് എന്നിവര്‍ക്കെതിരെയാണ് ഐപിസി 304 എ പ്രകാരം നരഹത്യക്ക് കേസ്. ഇവര്‍ക്ക് മജിസ്‌ട്രേറ്റ് കോടതി സമന്‍സ് അയച്ചു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 25 നാണ് സംഭവം നടന്നത്. മരിച്ച ഫര്‍ഹാസ് അംഗഡിമുഗര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയായിരുന്നു. ഫര്‍ഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ പൊലീസ് പിന്തുടരുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫര്‍ഹാസിനെ ആളുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Booked | കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; നടപടി കുട്ടിയുടെ മാതാവിന്റെ പരാതിയില്‍

സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. ഫര്‍ഹാസിന്റെ മരണത്തില്‍ പൊലീസിന് വീഴ്ചയില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് അന്വേഷണ റിപോര്‍ട്. പിന്നീട് കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന കുട്ടിയുടെ മാതാവ് സഫിയയുടെ പരാതിയിലാണ് വൈകാതെ കോടതി നടപടി വന്നത്.

Booked | കാര്‍ മറിഞ്ഞ് വിദ്യാര്‍ഥി മരിച്ച സംഭവം: മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു; നടപടി കുട്ടിയുടെ മാതാവിന്റെ പരാതിയില്‍

Keywords:
News, Kerala, Kerala-News, Kasaragod-News, Top-Headlines, Student, Died, Accident, Car Overturned, Booked, Case, 3 Police Officers, Student died after the car overturned; Booked against 3 police officers.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia