city-gold-ad-for-blogger
Aster MIMS 10/10/2023

Train Stops | കച്ചെഗുഡ എക്‌സ്പ്രസും നിർത്തും, നീലേശ്വരത്ത് ട്രെയിനുകൾക്ക് കൂട്ടത്തോടെ സ്റ്റോപ്! ജനങ്ങൾ അമ്പരപ്പിൽ

നീലേശ്വരം: (KasargodVartha) ട്രെയിനുകൾക്ക് നീലേശ്വരത്ത് കൂട്ടത്തോടെ സ്റ്റോപ് അനുവദിക്കുന്നത് ജനങ്ങളിൽ അമ്പരപ്പ് ഉളവാക്കി. ഇൻ്റർസിറ്റി സൂപർ ഫാസ്റ്റ്, നേത്രാവതി എക്‌സ്പ്രസ് എന്നീ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിച്ചതിന് പിന്നാലെ തിരുപ്പതി തീർഥാടകർക്ക് ഉപകാരപ്പെടുന്ന മംഗ്ളുറു - കച്ചെഗുഡ എക്‌സ്പ്രസിനും നീലേശ്വരത്ത് സ്റ്റോപ് അനുവദിച്ചു.
  
Train Stops | കച്ചെഗുഡ എക്‌സ്പ്രസും നിർത്തും, നീലേശ്വരത്ത് ട്രെയിനുകൾക്ക് കൂട്ടത്തോടെ സ്റ്റോപ്! ജനങ്ങൾ അമ്പരപ്പിൽ

രണ്ടാഴ്ച‌യ്ക്കിടെ നീലേശ്വരത്ത് സ്റ്റോപ് ലഭിക്കുന്ന രണ്ടാമത്തെ ട്രെയിനാണിത്. ഇക്കഴിഞ്ഞ 17 മുതൽ നേത്രാവതി എക്‌സ്പ്രസ് നീലേശ്വരത്ത് നിർത്തിത്തുടങ്ങിയിരുന്നു. കച്ചെഗുഡ എക്‌സ്പ്രസ് നിർത്തിത്തുടങ്ങുന്ന തീയതിയും സമയക്രമവും പിന്നീടറിയിക്കും. ഉത്തരമലബാറിൽ നിന്നു ഹൈദരബാദിലേക്ക് സർവീസ് നടത്തുന്ന ഏക ട്രെയിനാണിത്.

Train Stops | കച്ചെഗുഡ എക്‌സ്പ്രസും നിർത്തും, നീലേശ്വരത്ത് ട്രെയിനുകൾക്ക് കൂട്ടത്തോടെ സ്റ്റോപ്! ജനങ്ങൾ അമ്പരപ്പിൽ

ആഴ്ച‌യിൽ രണ്ട് ദിവസമാണ് നിലവിൽ സർവീസ്. ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ 6.05ന് കച്ചെഗുഡെയിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാവിലെ 7.10 ഓടെ നീലേശ്വരത്തെത്തും. മടക്കയാത്രയിൽ ബുധൻ, ശനി ദിവസങ്ങളിൽ രാത്രി 8.05 നു മംഗ്ളൂറിൽ നിന്നു പുറപ്പെട്ട് രാത്രി 9.15 ഓടെ നീലേശ്വത്തെത്തും. രാത്രി മലബാർ എക്‌സ്പ്രസ് പോയിക്കഴിഞ്ഞാൽ ദീർഘനേരം നീലേശ്വരത്ത് ട്രെയിനുകൾ ഇല്ലാത്തതിന് ഇതോടെ പരിഹാരമാകും.

തിരുപ്പതി യാത്രയ്ക്കുതകുന്ന ഈ ട്രെയിനിന് സ്റ്റോപ് ആവശ്യപ്പെട്ട് പേരോൽ ഗോപാലകൃഷ്‌ണ ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ഡോ. എൻ ആർ റാവു മണിപ്പാൽ, എൻആർഡിസി രക്ഷാധികാരി പി മനോജ് കുമാറിന് നിവേദനം നൽകിയിരുന്നു. ട്രെയിൻ അനുവദിക്കുന്നതിനായി ഇടപെട്ടതിന് ക്ഷേത്ര ഭരണസമിതി യോഗം ഇദ്ദേഹത്തെ അഭിനന്ദിച്ചു. ഗണപതി കാമത്ത്, എൻ മഹേന്ദ്ര പ്രതാപ്, ദീപക് പ്രഭു, കെ ഗോവിന്ദഭട്ട്, ദയാനന്ദ ഭട്ട്, എൻ രഘുവീർ പൈ, ഉദയശങ്കർ പൈ എന്നിവർ സംസാരിച്ചു.


Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Train, Malayalam News, Railway, Train Stop, Nileshwar, Stop allowed another train in Nileshwar. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL