city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Award | ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത് കമിറ്റിയുടെ സ്പീഡ് വേ ഗ്രൂപ് അവാര്‍ഡ് ദാനവും സ്വർണ മെഡൽ വിതരണവും ഡിസംബർ 23ന്

കാസർകോട്: (KasargodVartha) ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത് കമിറ്റിയും യുഎഇ കമിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന സ്പീഡ് വേ ഗ്രൂപ് അവാർഡ് ദാനവും സ്വർണ മെഡൽ വിതരണവും ഡിസംബർ 23ന് വൈകുന്നേരം 4.30 മണിക്ക് ഉദുമ പടിഞ്ഞാർ ജെംസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക സായാഹ്നവും സംഘടിപ്പിക്കും.

Award | ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത് കമിറ്റിയുടെ സ്പീഡ് വേ ഗ്രൂപ് അവാര്‍ഡ് ദാനവും സ്വർണ മെഡൽ വിതരണവും ഡിസംബർ 23ന്

പഞ്ചായത് തലത്തിൽ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും ജെംസ് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് നേടിയ കുട്ടികൾക്കും അൽ മദ്രസതുൽ ഇസ്ലാമിയയിൽ നിന്ന് പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും സ്വർണ മെഡൽ സമ്മാനിക്കും.
  
Award | ഉദുമ പടിഞ്ഞാർ മുഹ് യുദ്ദീൻ ജമാഅത് കമിറ്റിയുടെ സ്പീഡ് വേ ഗ്രൂപ് അവാര്‍ഡ് ദാനവും സ്വർണ മെഡൽ വിതരണവും ഡിസംബർ 23ന്

പത്താം ക്ലാസ് പരീക്ഷയിൽ ജെംസ് സ്കൂളിൽ നിന്ന് നൂറുമേനി വിജയം നേടിക്കൊടുത്ത വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും പ്രദേശത്തുനിന്ന് ഹയർസെകൻഡറി പരീക്ഷയിലും പത്താം ക്ലാസ് പരീക്ഷയിലും ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് ദാനവും ജെംസ് സ്കൂളിൽനിന്ന് എൽകെജി മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും അൽ മദ്രസതുൽ ഇസ്ലാമിയയിൽ നിന്ന് ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും പ്രദേശത്ത് നിന്ന് പ്രൊഫഷണൽ കോഴ്സില്‍ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡ് വിതരണവും നടക്കും.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉന്നത വിജയം നേടിയ ജെംസ് വിദ്യാർഥികളെയും മുസാബഖ ഇസ്ലാമിക കലോത്സവത്തിൽ ഉജ്വല വിജയം നേടിയ അൽ മദ്രസതുൽ ഇസ്ലാമിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിക്കും. ഉദുമ പടിഞ്ഞാർ ഖാസി സി എ മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ പ്രാർഥനയോടെ പരിപാടിക്ക് തുടക്കം കുറിക്കും. എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും.

വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടർ എൻ നന്ദികേശൻ, കേരള ഫോക്‌ലോർ അകാഡമി നിർവാഹക സമിതി അംഗം കെ വി കുഞ്ഞിരാമൻ, സ്പീഡ് ഗ്രൂപ് ഇന്റർനാഷണൽ എംഡി അബ്ദുല്ല കുഞ്ഞി ഹാജി പങ്കെടുക്കും. ഡോ. ബാസിം ഗസ്സാലി മുഖ്യപ്രഭാഷണം നടത്തും. അധ്യാപകരായ അബൂബകർ, അംബുജാക്ഷി എന്നിവരെ ആദരിക്കും. ഇശൽ നിലാവ് മാപ്പിളപ്പാട്ടും, ദഫ് മുട്ട്, കോൽക്കളി അറബനമുട്ട് തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെകെ അബ്ദുല്ല ഹാജി ഖത്വർ, എസ് വി അബ്ബാസ്, കെ എ ശാഫി ഹാജി, അബ്ദുർ റഹ്‌മാൻ സഫർ, ബി അബ്ദുല്ലക്കുഞ്ഞി, അബ്ബാസ് രചന, മുസ്ത്വഫ ജാവേദ് എന്നിവർ സംബന്ധിക്കും.

Keywords:  Speedway Group Education Award Distribution On December 23, Kasaragod, News, Award, Udma Padinjar, Exam, Inauguration, NA Nellikkunnu MLA, Teachers, Press Meet, Kerala News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia