city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accidental Death | ദക്ഷിണാഫ്രികയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപ്പിടിച്ച് അപകടം; ഡ്രൈവര്‍ ഉള്‍പെടെ 45 പേര്‍ വെന്തുമരിച്ചു; രക്ഷപ്പെട്ടത് 8 വയസുള്ള കുട്ടി മാത്രം

കേപ്ടൗണ്‍: (KasargodVartha) ദക്ഷിണാഫ്രികയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപ്പിടിച്ച് ഡ്രൈവര്‍ ഉള്‍പെടെ 45 പേര്‍ക്ക് ദാരുണാന്ത്യം. ബസിലുണ്ടായിരുന്ന 8 വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതര പരുക്കുകളോടെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച ദക്ഷിണാഫ്രികയില്‍ ഈസ്റ്റര്‍ വാരാന്ത്യ തീര്‍ഥാടനത്തിന് 46 പേരുമായി പോകുകയായിരുന്ന ബസ് പാലത്തില്‍ നിന്ന് 165 അടി താഴ്ചയിലേക്ക് മറിഞ്ഞ് തീപ്പിടിച്ചതിനെത്തുടര്‍ന്ന് 8 വയസുള്ള പെണ്‍കുട്ടി മാത്രമാണ് രക്ഷപ്പെട്ടതെന്ന് പ്രാദേശിക ഗതാഗത വകുപ്പ് അറിയിച്ചു. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് മമ്മത്ലകല പര്‍വതപാതയിലൂടെയുള്ള പാലത്തില്‍ നിന്ന് നിലതെറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബോട്‌സ്വാന തലസ്ഥാനമായ ഗബൊറോണില്‍നിന്ന് ദക്ഷിണാഫ്രികയിലെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള മത തീര്‍ഥാടന കേന്ദ്രമായ മൊറിയ നഗരത്തില്‍ ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാര്‍ഥനക്കായി വന്നവരാണ് അപകടത്തില്‍പെട്ടത്. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ച ബസ് നിലം തൊട്ടതോടെയാണ് തീ പടര്‍ന്നത്.

Accidental Death | ദക്ഷിണാഫ്രികയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് തീപ്പിടിച്ച് അപകടം; ഡ്രൈവര്‍ ഉള്‍പെടെ 45 പേര്‍ വെന്തുമരിച്ചു; രക്ഷപ്പെട്ടത് 8 വയസുള്ള കുട്ടി മാത്രം

മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി ദിവസങ്ങളായതിനാല്‍ നാല് ദിവസത്തെ വാരാന്ത്യത്തിനായി ദക്ഷിണാഫ്രികക്കാര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദുരന്തം. അവശിഷ്ടങ്ങള്‍ക്കിടെയില്‍നിന്ന് മൃതദേഹങ്ങളെല്ലാം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല.

Keywords: News, World, World-News, Accident-News, Child, Survived, Top-Headlines, South Africa News, 45 Dead, Bus, Plunges, Bridge, Ravine, Caught, Fire, Accident, Canyon, South Africa: 45 dead as bus plunges from bridge into ravine.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia