city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Complaint | സ്കൂൾ അധ്യാപകനെതിരെ സാമൂഹ്യ പ്രവർത്തകയുടെ ഫേസ്ബുക് പോസ്റ്റ്‌; അധ്യാപകന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സ്കൂൾ പി ടി എയും അധ്യാപക സംഘടനകളും

/ സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasaragodVartha) മാലോത്ത്‌ കസബ ഗവ. ഹയർ സെകൻഡറി സ്കൂളിലെ ഹൈസ്‌കൂൾ വിഭാഗം മലയാളം അധ്യാപകനെതിരെ ആക്ടിവിസ്റ്റും സാമൂഹ്യപ്രവർത്തകയുമായ ധന്യരാമന്റെ ഫേസ്ബുക് പോസ്റ്റ് വിവാദമായി. ഇതിനിടെ സാമൂഹ്യ മാധ്യമം വഴി അപവാദം പ്രചരിപ്പിച്ച ആൾക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ വെള്ളരിക്കുണ്ട് പൊലീസിൽ പരാതിനൽകി. പരാതിക്കാരനായ അധ്യാപകന് പൂർണ പിന്തുണയുമായി സ്കൂൾ പിടിഎ കമിറ്റിയും അധ്യാപകസംഘടനകളും  രംഗത്തെത്തി.

Complaint | സ്കൂൾ അധ്യാപകനെതിരെ സാമൂഹ്യ പ്രവർത്തകയുടെ ഫേസ്ബുക് പോസ്റ്റ്‌; അധ്യാപകന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സ്കൂൾ പി ടി എയും അധ്യാപക സംഘടനകളും

ആക്ടിവിസ്റ്റും സാമൂഹ്യ പ്രവർത്തകയുമായ ധന്യ രാമന്റെ ഫേസ്ബുക് പേജിലാണ് മാലോത്ത്‌ കസബ ഗവ. ഹയർ സെകൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ മാർടിൻ ജോർജിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചു കൊണ്ട് പോസ്റ്റ്‌ വന്നതെന്നും ഈ പോസ്റ്റ് മറ്റ് വാട്സ് ആപ് ഗ്രൂപുകളിലും പ്രചരിച്ചതായും പരാതിയിൽ പറയുന്നു. ഫേസ്ബുക് പോസ്റ്റിൽ ആരോപിക്കുന്ന കാര്യങ്ങൾ സ്കൂളിലോ നാട്ടിലോ കേട്ടുകേൾവി വരെ ഇല്ലാത്തതാണെന്ന് പിടിഎ പ്രസിഡന്റ് സനോജ് മാത്യു കാസർകോട് വാർത്തയോട് പറഞ്ഞു. 

ധന്യ രാമൻ അവരുടെ ഫേസ്ബുക് പേജ് വഴി തേജോവധം ചെയ്യാൻ ശ്രമിക്കുകയാണെന്നും കുട്ടികളെ സ്വന്തം മക്കളെപോലെ കണ്ടാണ് അവരെ പഠിപ്പിക്കുന്നതെന്നും സ്കൂളിന്റെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടി മാത്രമാണ് തന്റെ പ്രവർത്തനമെന്നും അധ്യാപകൻ മാർടിൻ ജോർജും പ്രതികരിച്ചു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണം തേടി ധന്യ രാമനെ പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല.


ധന്യരാമന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:



ഈ പോസ്റ്റിന് പിന്നാലെയാണ് അധ്യാപകൻ മാർടിൻ ജോർജിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സ്കൂൾ പിടിഎ രംഗത്ത്‌ വന്നത്. അടിയന്തിര യോഗം ചേരുകയും പൊലീസിൽ പരാതി നൽകാൻ തീരുമാനിച്ചതും പിടിഎ കമിറ്റിയാണ്. മാലോത്ത്‌ കസബ സ്കൂളിലെ അധ്യാപകൻ എന്നതിലുപരി സ്കൂളിന്റെ വികസനപ്രവർത്തനങ്ങളിലും മറ്റും സജീവമായിപങ്കെടുക്കുന്ന മാർടിൻ ജോർജിനെ വ്യക്തിപരമായി തേജോവധം ചെയ്യുവാനും പൊതുസമൂഹത്തിൽ അപമാനിക്കാനുമാണ് ശ്രമിക്കുന്നതെന്ന് പിടിഎ കമിറ്റി ഭാരവാഹികൾ പറഞ്ഞു. നിലവിൽ മാർടിൻ ജോർജ് നൽകിയ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Complaint | സ്കൂൾ അധ്യാപകനെതിരെ സാമൂഹ്യ പ്രവർത്തകയുടെ ഫേസ്ബുക് പോസ്റ്റ്‌; അധ്യാപകന് പൂർണ പിന്തുണ പ്രഖ്യാപിച്ച് സ്കൂൾ പി ടി എയും അധ്യാപക സംഘടനകളും

Keywords: Complaint, Kasaragod, Malayalam News, Vellarikkundu, Maloth, School, Post, Facebook, Kasaba, Police, High School, Social Media, Case, PTA, WhatsApp, Phone, Social worker's Facebook post against school teacher.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia