city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Vande Bharat | തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് ട്രെയിനിൽ വാതകചോർച്ച

ആലുവ: (KasargodVartha) തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് പുറപ്പെട്ട വന്ദേ ഭാരത് ട്രെയിനിൻ്റെ സി- 5 കോചിൽ വാതക ചോർച്ച. ആലുവയ്ക്കും കളമശേരിക്കും ഇടയിലായിരുന്നു വാതക ചോർച്ച ഉണ്ടായത്. ട്രെയിനിൽ പുക ഉയര്‍ന്ന ഉടൻ തന്നെ സി -5 കോചിലെ യാത്രക്കാരെ മറ്റൊരു കോചിലേക്ക് മാറ്റിയതിനാല്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായില്ല.

Vande Bharat | തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് ട്രെയിനിൽ വാതകചോർച്ച

അഗ്നി കെടുത്തുന്ന വാതകമാണ് പടർന്നതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന സൂചന. ട്രെയിനിൽ യാത്രക്കാരൻ പുകവലിച്ചതാണ് സംഭവത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ചതിനെ തുടർന്ന് ട്രെയിൻ തനിയെ നിൽക്കുകയായിരുന്നു. ട്രെയിനിൽ പുകയോ തീയോ ഉണ്ടായാൽ തിരിച്ചറിയുന്ന സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് റെയിൽവെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ആലുവ ഭാഗത്തേക്കുള്ള ലൈനിൽ കളമശേരി പിന്നിടുമ്പോഴാണ് ട്രെയിനിൻ്റെ സ്മോക് ഡിറ്റക്ടർ പ്രവർത്തിച്ച് തുടങ്ങിയതെന്നാണ് ലോകോ പൈലറ്റ് നൽകിയ വിശദീകരണം. പിന്നീട് ട്രെയിൻ തനിയെ നിന്നതിനെ തുടർന്ന് സാവധാനം ആലുവ സ്റ്റേഷനിലെത്തിച്ച് സംവിധാനം പഴയരീതിയിൽ ക്രമീകരിച്ച ശേഷമാണ് വീണ്ടും യാത്ര തുടർന്നത്. ട്രെയിൻ 20 മിനിറ്റ് നിർത്തിയിട്ട ശേഷമാണ് യാത്ര പുനരാരംഭിച്ചത്. അതേസമയം ആരെങ്കിലും പുകവലിച്ചതാണോയെന്ന് കാമറയുടെ സഹായത്തോടെ കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
 
Vande Bharat | തിരുവനന്തപുരം - കാസർകോട് വന്ദേ ഭാരത് ട്രെയിനിൽ വാതകചോർച്ച

Keywords:  Vande Bharat, Aluva, Malayalam News, Kerala, Thiruvananthapuram, Kasaragod, Coach, Gas Leak, Kalamassery, Health Issues, Railway, Authorities, Smoke Detector, Train, Investigation,   Smoke from coach halts Vande Bharat Express near Aluva in Kerala.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia