city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Surrendered | പ്രവാസി യുവാവ് അബൂബകര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിതൂക്കി അടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രധാന പ്രതി പൊലീസിൽ കീഴടങ്ങി, 'ഒളിവിൽ കഴിഞ്ഞത് നേപാളിൽ'

കാസര്‍കോട്: (KasargodVartha) സഹോദരനെയും സുഹൃത്തിനെയും തട്ടികൊണ്ടുപോയി തടങ്കലിൽ വെച്ച് ഭീഷണിപ്പെടുത്തി പ്രവാസി യുവാവിനെ ഗള്‍ഫില്‍ നിന്നും വിളിച്ചുവരുത്തി പിടിച്ചുകൊണ്ടുപോവുകയും ശേഷം മരത്തില്‍ കെട്ടിത്തൂക്കി ഇഞ്ചിഞ്ചായി അടിച്ച് കൊലപ്പെടുത്തുകയും ചെയ്‌തുവെന്ന കേസിലെ മുഖ്യപ്രതി പൊലീസില്‍ കീഴടങ്ങി. മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ അബൂബകര്‍ സിദ്ദീഖ് എന്ന നൂര്‍ശ (33) യാണ് മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ മുമ്പാകെ ബുധനാഴ്ച കീഴടങ്ങിയത്.
  
Surrendered | പ്രവാസി യുവാവ് അബൂബകര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിതൂക്കി അടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രധാന പ്രതി പൊലീസിൽ കീഴടങ്ങി, 'ഒളിവിൽ കഴിഞ്ഞത് നേപാളിൽ'

പ്രതിയെ ഇന്‍സ്പെക്ടര്‍ കെ രാജീവ് കുമാര്‍ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. നൂര്‍ശയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു. 2022 ജൂണ്‍ 26നാണ് പുത്തിഗെ മുഗുവിലെ പ്രവാസിയായ അബൂബകര്‍ സിദ്ദീഖിനെ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ചുകൊലപ്പെടുത്തിയത്. കേസിലെ പ്രധാന പ്രതികളിൽ ഒരാളാണ് നൂര്‍ശ.

പൊലീസ് തിരച്ചിൽ തുടങ്ങിയതോടെ നേപാളിലേക്ക് കടന്ന നൂര്‍ശ ദിവസങ്ങള്‍ക്കു മുമ്പാണ് നാട്ടിൽ രഹസ്യമായി എത്തിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. പിന്നീട് ഹൈകോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നുവെങ്കിലും മുന്‍കൂര്‍ ജാമ്യം നിഷേധിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു.
  
Surrendered | പ്രവാസി യുവാവ് അബൂബകര്‍ സിദ്ദീഖിനെ തട്ടിക്കൊണ്ടുപോയി തലകീഴായി കെട്ടിതൂക്കി അടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രധാന പ്രതി പൊലീസിൽ കീഴടങ്ങി, 'ഒളിവിൽ കഴിഞ്ഞത് നേപാളിൽ'

ഗൾഫിലെ 40 ലക്ഷം രൂപയുടെ ഡോളർ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലാണ് സംഭവം നടക്കുന്നതിന് ഒരാഴ്ച മുമ്പ് ഗള്‍ഫിലേക്ക് പോയ അബൂബകര്‍ സിദ്ദീഖിനെ നാട്ടിലേയ്ക്ക് വിളിച്ചു വരുത്തിയതെന്നാണ് പറയുന്നത്. പിന്നീട് കാറില്‍ കയറ്റി കൊണ്ടു പോയി വിജനമായ സ്ഥലത്ത് കുന്നിൻ മുകളിൽ മരത്തിൽ തലകീഴായി കെട്ടി തൂക്കി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയും മരണപ്പെട്ടുവെന്നു ബോധ്യമായതോടെ മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ ആശുപത്രിയില്‍ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞുവെന്നുമാണ് മഞ്ചേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്.

19 പ്രതികളാണ് കേസിൽ ആകെയുള്ളത്. ഇവരില്‍ 12 പേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇപ്പോഴും ഒളിവില്‍ കഴിയുന്ന ആറു പ്രതികളെ കണ്ടെത്താനുള്ള പൊലീസ് ശ്രമം തുടരുകയാണ്. ഇവർ വിദേശത്തേക്ക് കടന്നതായാണ് സംശയിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായ നൂര്‍ശ ബാളിഗെ അസീസ് കൊലക്കേസിലും മറ്റു നിരവധി കേസുകളിലും പ്രതിയാണെന്ന് പൊലീസ് വെളിപ്പെടുത്തി. കള്ളക്കടത്ത് സംഘം ക്വടേഷൻ സംഘത്തെ ഉപയോഗിച്ചാണ് പണം ഈടാക്കാൻ ശ്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിട്ടുള്ളത്.

Keywords:  News, Top-Headlines, Malayalam-News, Kasargod, Kasaragod-New, Kerala, Kerala-News, Siddique Murder: Main accused surrendered before police.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia