city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Uroos | ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാരുടെ മൂന്നാമത് ഉറൂസ് മാർച് 1ന് തുടങ്ങും

കാസർകോട്: (KasargodVartha) നിരവധി മഹല്ലുകളുടെ ഖാസിയും സമസ്ത കേന്ദ്ര ഉപാധ്യക്ഷനുമായിരുന്ന ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാരുടെ മൂന്നാമത് ഉറൂസ് മാർച്ച് ഒന്നിന് തുടങ്ങുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മൂന്നിന് ഞായറാഴ്ച ഉച്ചക്ക് ചീരണി വിതരണത്തോടെ സമാപിക്കും.

മൂന്നു ദിവസങ്ങളിലായി മതപ്രഭാഷണം, പ്രകീർത്തനം, ബുർദ മജ്‌ലിസ്, ജലാലിയ്യാ റാതീബ്, മഹ് ളറതുൽ ബദ് രിയ്യ, ഖത്‌മുൽ ഖുർആൻ, മൗലിദ് തുടങ്ങിയ പരിപാടികൾ നടക്കും.
  
Uroos | ഷിറിയ എം അലിക്കുഞ്ഞി മുസ്ലിയാരുടെ മൂന്നാമത് ഉറൂസ് മാർച് 1ന് തുടങ്ങും

വെള്ളിയാഴ്ച വൈകിട്ട് നാലിന് മഖാമിൽ നടക്കുന്ന സിയാറതോടെയാണ് ഉറൂസ് പരിപാടികൾ തുടങ്ങുന്നത്. സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ മുട്ടം നേതൃത്വം നൽകും. ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി പതാക ഉയർത്തും. ഖത്മുൽ ഖുർആൻ ആരംഭം എം എസ് തങ്ങൾ മദനി നിർവഹിക്കും. സ്വലാതിന് സയ്യിദ് ശഹീർ ബുഖാരി നേതൃത്വം നൽകും. രാത്രി ഏഴിന് ഉറൂസ് ഉദ്ഘാടനം സയ്യിദ് അലി തങ്ങൾ കുമ്പോൽ നിർവഹിക്കും. സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തും. എം അബ്ദുൽ ഹമീദ് മുസ്ലിയാർ മാണി അധ്യക്ഷത വഹിക്കും. ഡോ. ഫാറൂഖ് നഈമി സംസാരിക്കും. സയ്യിദ് സുഹൈൽ അസഖാഫ്, ഹാഫിസ് സ്വാദിഖ് ഫാളിലി, ത്വാഹ തങ്ങൾ പൂക്കോട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ ബുർദ പാരായണം നടക്കും.

ശനിയാഴ്ച രാവിലെ 10 മണിക്ക് ശിഷ്യസംഗമത്തിൽ ചെറുശോല അബ്ദുൽ ജലീൽ സഖാഫി പ്രസംഗിക്കും. വൈകിട്ട് നാലിന് സയ്യിദ് സൈനുൽ ആബിദീൻ മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ മഹ് ളറതുൽ ബദ് രിയ്യ നടക്കും. രാത്രി ഏഴിന് ജലാലിയ റാതീബിന് സയ്യിദ് ജഅഫർ തങ്ങൾ കുമ്പോൽ നേതൃത്വം നൽകും. അതാവുല്ല തങ്ങൾ ഉദ്യാവരം പ്രാർഥന നടത്തും. ഉറൂസ് നിഹായ അബ്ദുർ റഹ്‌മാൻ നിസാമിയുടെ അധ്യക്ഷതയിൽ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. ഹസനുൽ അഹ്ദൽ തങ്ങൾ, അശ്റഫ്‌ തങ്ങൾ ആദൂർ, മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാർ, കെ പി ഹുസൈൻ സഅദി, പാത്തൂർ മുഹമ്മദ് സഖാഫി പ്രസംഗിക്കും. സയ്യിദ് വിപിഎ തങ്ങൾ ആട്ടീരി മുഖ്യപ്രഭാഷണം നടത്തും. പ്രാർഥനക്ക് സയ്യിദ് സാദാത്ത് തങ്ങൾ നേതൃത്വം നൽകും.

ഞായറാഴ്ച രാവിലെ ഒമ്പതിന് ഖത്മുൽ ഖുർആനിന് സയ്യിദ് ഹാമിദ് തങ്ങൾ മഞ്ചേശ്വരം നേതൃത്വം നൽകും.

സലാം തങ്ങൾ ആദൂറിന്റെ നേതൃത്വത്തിൽ മൗലിദും മുനീറുൽ അഹദൽ തങ്ങളുടെ നേതൃത്വത്തിൽ തഹ്ലീലും നടക്കും. സമാപന കൂട്ട് പ്രാർഥനക്ക് ബദ്റു സ്സാദാത്ത് സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ ബുഖാരി നേതൃത്വം വഹിക്കും. ഉച്ചക്ക് 12 മണി മുതൽ അന്നദാനം നടക്കും. വാർത്താസമ്മേളനത്തിൽ സുലൈമാൻ സഖാഫി ദേശാങ്കുളം, സുലൈമാൻ കരിവെള്ളൂർ, ഹമീദ് മൗലവി ആലംപാടി, ശാഫി സഅദി ഷിറിയ, അൻവർ സഖാഫി ഷിറിയ എന്നിവർ സംബന്ധിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Shriya Alikunhi Musliyar's third Uroos will start on March 1.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia