city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

KSEB | കുമ്പള കെ എസ് ഇ ബി ഓഫീസില്‍ സര്‍വീസ് വയറിന് ക്ഷാമമെന്ന് പരാതി; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി; പുതിയ കണക്ഷന് കാത്തിരിപ്പ് നീളുന്നു

കുമ്പള: (KasargodVartha) കുമ്പള വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ സര്‍വീസ് വയറിന്റെ ക്ഷാമം മൂലം നിര്‍മാണ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതായി പരാതി. പുതിയ കണക്ഷന്‍ ലഭിക്കാന്‍ അപേക്ഷ നല്‍കി മാസങ്ങളോളമായി കാത്തിരിക്കുകയാണ് ഉപഭോക്താക്കള്‍. നിര്‍മാണ ആവശ്യങ്ങള്‍ക്ക് പുതിയ വൈദ്യുതി കണക്ഷന് വേണ്ടി അപേക്ഷ നല്‍കിയവരാണ് ഏറെ ദുരിതത്തിലായിരിക്കുന്നത്.
     
KSEB | കുമ്പള കെ എസ് ഇ ബി ഓഫീസില്‍ സര്‍വീസ് വയറിന് ക്ഷാമമെന്ന് പരാതി; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി; പുതിയ കണക്ഷന് കാത്തിരിപ്പ് നീളുന്നു

വീട് നിര്‍മാണം അടക്കമുള്ള മിക്ക നിര്‍മാണ പ്രവൃത്തികളും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ മുടങ്ങികിടക്കുകയാണ്. സെക്ഷന്‍ ഓഫീസില്‍ എപ്പോള്‍ സര്‍വീസ് വയറുകള്‍ എത്തുമെന്നോ, കണക്ഷന്‍ എപ്പോള്‍ നല്‍കാനാകുമെന്നോ ഓഫീസ് അധികൃതര്‍ക്ക് ഒരു വ്യക്തതയുമില്ലെന്ന് പൊതുജനങ്ങള്‍ പരാതിപ്പെടുന്നു.

ഇനിയും കാത്തിരിപ്പ് നീളുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കള്‍. ഇതുമൂലം നിര്‍മാണ മേഖലയില്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ടും നേരിടുന്നതായി ഇവര്‍ പറയുന്നു. വൈദ്യുതി പ്രതിസന്ധി നിര്‍മാണ മേഖലയിലെ തൊഴിലാളികളെയും ബാധിച്ചിട്ടുണ്ട്. ജോലിയില്ലാത്ത അവസ്ഥയാണ് തൊഴിലാളികള്‍ക്ക്. കുമ്പള സെക്ഷന്‍ വൈദ്യുതി ഓഫീസിലെ വൈദ്യുതി പ്രതിസന്ധിക്ക് യുദ്ധ കാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കണമെന്ന് മൊഗ്രാല്‍ ദേശീയവേദി ആവശ്യപ്പെട്ടു.
                   
KSEB | കുമ്പള കെ എസ് ഇ ബി ഓഫീസില്‍ സര്‍വീസ് വയറിന് ക്ഷാമമെന്ന് പരാതി; നിര്‍മാണ മേഖലയില്‍ പ്രതിസന്ധി; പുതിയ കണക്ഷന് കാത്തിരിപ്പ് നീളുന്നു

Keywords: KSEB, Malayalam News, Kumbla, Kerala News, Kasaragod News, Kumbala News, Complaint, Shortage of service wire in Kumbla KSEB.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia