Short Film | ഹ്രസ്വചിത്ര നിര്‍മാണ മത്സരത്തില്‍ ഗവ. യുപി സ്‌കൂള്‍ ചെമ്മനാട് വെസ്റ്റിന് ജില്ലയില്‍ ഒന്നാം സ്ഥാനം; പ്രവര്‍ത്തനങ്ങള്‍ക്ക് ജല്‍ ജീവന്‍ മിഷന്‍ നേതൃത്വം നല്‍കി
Jan 19, 2024, 13:35 IST
ചെമ്മനാട്: (KasargodVartha) കേരള റൂറല്‍ വാടര്‍ സപ്ലൈ സാനിറ്റേഷന്‍ ഏജന്‍സിയും കേരള പ്രോജക്ട് മാനേജ്‌മെന്റ് യൂനിറ്റും സംയുക്തമായി ജില്ലയിലെ സ്‌കൂള്‍ ജലശ്രീ ക്ലബുകളുടെ നേതൃത്വത്തില്‍ നടത്തിയ ഹ്രസ്വചിത്ര നിര്‍മാണ മത്സരത്തില്‍ ഒന്നാം സ്ഥാനം ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂള്‍ കരസ്ഥമാക്കി. പ്രശസ്തിപത്രവും 10000 രൂപ ക്യാഷ് അവാര്‍ഡും കാസറഗോഡ് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര ഐ എ എസ് സമ്മാനിച്ചു.
ജി യു പി സ്‌കൂള്‍ പള്ളിക്കര, ജി എഫ് എച് എസ് എസ് ബേക്കല്‍ എന്നീ വിദ്യാലയങ്ങള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി പ്രശസ്തിപത്രവും 7000, 3000 രൂപയുടെ ക്യാഷ് അവാര്‍ഡും നേടി. ആരോഗ്യം, കുടിവെള്ളം, ശുചിത്വം, ഭൂജല പരിപോഷണം എന്നീ വിഷയങ്ങളെ സംബന്ധിച്ച് വിദ്യാര്‍ഥികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുവാന്‍ ലക്ഷ്യമിട്ട് കുട്ടികളെക്കൊണ്ട് ഹ്രസ്വചിത്രങ്ങള്‍ നിര്‍മിക്കാനും പ്രചരിപ്പിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജല്‍ ജീവന്‍ മിഷനാണ് നേതൃത്വം നല്‍കിയത്.
ചെമ്മനാട് വെസ്റ്റ് ഗവ. യു പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ചെമ്മനാട് ഗ്രാമപഞ്ചായത് പ്രസിഡന്റ് സുഫൈജ അബൂബകര്‍ അധ്യക്ഷത വഹിച്ചു. ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളവതരിപ്പിച്ച അദ്‌നാന്‍ അബൂബകര്‍, നാസര്‍ കുരിക്കള്‍, സുരാജ് മാവിലെ എന്നിവരെയും ദേശീയതലത്തിലും സംസ്ഥാന - ജില്ലാതലങ്ങളിലും വ്യത്യസ്ഥ മേഖലകളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ഥികളായ ജമീല നുസ, അമീന്‍ അബ്ദുല്ല, നിഹ നുജൂം, സ്‌നേഹല്‍, ശക്കൂര്‍ അഹമ്മദ് ഫാറൂഖ്, എം കെ മുഹമ്മദ്, ശ്രീരാഗ് എന്നിവര്‍ക്ക് എക്‌സലന്‍സി അവാര്‍ഡുകളും നല്‍കി അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര ഐ എ എസ് ആദരിച്ചു.
പരിപാടിയില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പി ടി ബെന്നി മാസ്റ്റര്‍ സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ മുനീര്‍ എം കെ നന്ദിയും പറഞ്ഞു. കണ്ണൂര്‍ സുസ്ഥിര പ്രോജക്ട് മാനേജര്‍ കെ വി സെബാസ്റ്റ്യന്‍, റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ ജോര്‍ജ് മാത്യു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമിറ്റി ചെയര്‍പേഴ്‌സണ്‍ രമ ഗംഗാധരന്‍, വാര്‍ഡ് മെമ്പര്‍ അമീര്‍ ബി പാലോത്ത് ഉപഹജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, പി ടി എ പ്രസിഡന്റ് എം കെ. മഹ്‌റുഫ്, പി ത്വാരിഖ്, ടി എം നജ്‌ല, മാഹിന്‍ ബാത്തിശ, അജില്‍ കുമാര്‍ എം തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: News, Kerala, Kerala-News, Top-Headlines, Short Film, Produced, Govt.U.P. School Chemnad West, Won, First Place, District, Short film produced by Govt.U.P. School Chemnad West won first place in district.