city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Trains Cancelled | തമിഴ്നാട്ടില്‍ കനത്തമഴ:ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: (KasargodVartha) തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്തമഴയെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയിവെ അധികൃതര്‍. പലയിടത്തും വെള്ളം കെട്ടിക്കിടക്കുകയാണ്.  ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കയാണ്. ചൊവ്വാഴ്ച പുറപ്പെടാനിരുന്ന 16322 കോയമ്പത്തൂര്‍-നാഗര്‍കോവില്‍ എക്‌സ്പ്രസ് പൂര്‍ണമായി റദ്ദാക്കി.

Trains Cancelled | തമിഴ്നാട്ടില്‍ കനത്തമഴ:ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തിങ്കളാഴ്ച പുറപ്പെടേണ്ടിയിരുന്ന നാഗര്‍കോവില്‍-തിരുനെല്‍വേലി എക്‌സ്പ്രസ്, തിരുവനന്തപുരം-തിരുച്ചിറപ്പള്ളി എക്‌സ്പ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍-ചെന്നൈ എഗ്മോര്‍(16127, 16128), കൊല്ലം-ചെന്നൈ എഗ്മോര്‍ (20636), നാഗര്‍കോവില്‍-കോയമ്പത്തൂര്‍-നാഗര്‍കോവില്‍ സൂപര്‍ ഫാസ്റ്റ് (22667, 22668), നാഗര്‍കോവില്‍-എസ് എം വി ടി ബംഗ്ലൂരു-നാഗര്‍കോവില്‍(17236, 17235) തുടങ്ങിയ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി.

Keywords:  Several trains cancelled due to heavy rainfall in Tamil Nadu, Chennai, News, Railway, Trains Cancelled, Rain, Flood, Passengers, Express, National News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia