city-gold-ad-for-blogger
Aster MIMS 10/10/2023

Seminar | സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ സെമിനാര്‍ ഫെബ്രുവരി 17ന് കാസര്‍കോട്ട്; മന്ത്രി വി അബ്ദുർ റഹ്‌മാൻ ഉദ്ഘാടനം ചെയ്യും; ധനസഹായ പദ്ധതികളെ സംബന്ധിച്ച് അവബോധം നല്‍കും; പ്രത്യേക നൈപുണ്യ പരിശീലനവും നടക്കും

കാസർകോട്: (KasargodVartha) സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടത്തുന്ന സെമിനാര്‍ ഫെബ്രുവരി 17ന് കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ ക്ഷേമ, കായിക, ഹജ്ജ് തീര്‍ത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ അംഗം പി റോസ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പി.ആര്‍ ചേമ്പറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
  
Seminar | സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ സെമിനാര്‍ ഫെബ്രുവരി 17ന് കാസര്‍കോട്ട്; മന്ത്രി വി അബ്ദുർ റഹ്‌മാൻ ഉദ്ഘാടനം ചെയ്യും; ധനസഹായ പദ്ധതികളെ സംബന്ധിച്ച് അവബോധം നല്‍കും; പ്രത്യേക നൈപുണ്യ പരിശീലനവും നടക്കും

സെമിനാറില്‍ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് അദ്ധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി വിവിധ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിവരുന്ന ധനസഹായ പദ്ധതികളെ സംബന്ധിച്ചും അവബോധം നല്‍കും.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പരാതികളും ആക്ഷേപങ്ങളും പരിഹരിക്കുന്നതിനായി നടത്തി വരുന്ന ജില്ലാതല സിറ്റിംഗുകളെക്കുറിച്ചും അവരുടെ അവകാശങ്ങളെപ്പറ്റിയും ലഭ്യമാകുന്ന ആനുകൂല്യങ്ങളെപ്പറ്റിയും ന്യൂനപക്ഷ വിഭാഗങ്ങളെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. ജില്ലയിലെ സൂക്ഷ്മ ന്യൂനപക്ഷങ്ങളായ ബുദ്ധ, ജൈന മത വിഭാഗക്കാരും സെമിനാറില്‍ പങ്കെടുക്കും.
  
Seminar | സംസ്ഥാന ന്യൂനപക്ഷ കമീഷന്റെ സെമിനാര്‍ ഫെബ്രുവരി 17ന് കാസര്‍കോട്ട്; മന്ത്രി വി അബ്ദുർ റഹ്‌മാൻ ഉദ്ഘാടനം ചെയ്യും; ധനസഹായ പദ്ധതികളെ സംബന്ധിച്ച് അവബോധം നല്‍കും; പ്രത്യേക നൈപുണ്യ പരിശീലനവും നടക്കും

ഉദ്ഘാടന സമ്മേളനത്തിന് ശേഷം വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നല്‍കും. തുടര്‍ന്ന ഓപ്പണ്‍ ഫോറം നടക്കും. ന്യൂനപക്ഷ സംഘടനകളും മത പുരോഹിതന്‍മാരും വിവിധ വിഷയങ്ങളിലുളള പരാതികള്‍ അറിയിക്കും. സംസ്ഥാന തലത്തില്‍ ജില്ലാ അടിസ്ഥാനത്തിലുള്ള എട്ടാമത്തെ സെമിനാറാണ് കാസര്‍കോട് ജില്ലയില്‍ നടക്കുന്നതെന്നും എല്ലാ ജില്ലയിലും മൂന്ന് സിറ്റിങ് നടത്തിയ ശേഷമാണ് സെമിനാര്‍ നടത്തുന്നതെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

കേരള നോളജ് ഇക്കോണമി മിഷനുമായി ചേര്‍ന്ന് സംഘടിപ്പിച്ചുവരുന്ന പ്രത്യേക നൈപുണ്യ പരിശീലനവും വൈജ്ഞാനിക തൊഴില്‍ പരിചയവും സംബന്ധിച്ചുമുള്ള ക്ലാസുകളും ചര്‍ച്ചയും സെമിനാറിന്റെ ഭാഗമായി നടക്കും. ന്യൂനപക്ഷങ്ങളിലെ പാര്‍ശ്വവത്കൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പുവരുത്തുവാന്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും കേരള നോളജ് ഇക്കോണമി മിഷനുമായി യോജിച്ച് നടത്തുന്ന പ്രവര്‍ത്തനവും സെമിനാറില്‍ ചര്‍ച്ചയാകും.

സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഒരു ലക്ഷം യുവാക്കള്‍ക്ക് ഈ വര്‍ഷം തൊഴില്‍ ലഭ്യമാക്കുവാനുള്ള പരിശ്രമത്തിലാണെന്നും ഉയര്‍ന്ന വിദ്യാഭ്യാസത്തോടൊപ്പം ആവശ്യമായ നൈപുണ്യവും നല്‍കി ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് വിദേശ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മൈനോറിറ്റി എജ്യുക്കേഷണല്‍ അക്കാദമി സ്ഥാപിക്കാനുള്ള രൂപ രേഖ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചുകഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു. ജില്ലാതല സെമിനാര്‍ സംഘാടക സമിതി ഭാരവാഹികളായ നാസര്‍ ചെര്‍ക്കളം, ടി.എം.മുഹമ്മദ് ഷെരീഫ്, സി.എം.എ ചേരൂര്‍, സിദ്ദീഖ് നദ് വി ചേരൂർ, കോ-ഓഡിനേറ്റര്‍ ഡോ.കെ.പി ഗീത എന്നിവര്‍ സംസാരിച്ചു.



Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Seminar of State Minorities Commission on February 17.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL