തൃക്കരിപ്പൂരിൽ എം രാജഗോപാലൻ തന്നെ രണ്ടാമതും; ഇടത് കോട്ടയിൽ മിന്നും ജയം നേടിയത് 26137 വോടിന്റെ ഭൂരിപക്ഷത്തിൽ
May 2, 2021, 20:56 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 02.05.2021) ചെങ്കോട്ട നിലനിര്‍ത്തി എല്‍ഡിഎഫ് സ്ഥാനാർഥി എം രാജഗോപാലന്‍. 26137 വോടിന്റെ ഭൂരിപക്ഷത്തിലാണ് എം രാജഗോപാലന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥി എം പി ജോസഫ് ശക്തമായ മത്സരം കാഴ്ച വെച്ചെങ്കിലും ഇടതുകോട്ടയിൽ വിള്ളൽ വീഴ്ത്താനായില്ല. യുവനേതാവ് ഷിബിൻ ടി വിയാണ് എൻഡിഎക്ക് വേണ്ടി മത്സരിച്ചത്.
ഇ വി എം തകരാറുകാരണം 733 വോടുകള്‍ എണ്ണാന്‍ സാധിച്ചിട്ടില്ല. എം രാജഗോപാലന്‍ 86151 വോടാണ് നേടിയത്. യു ഡി എഫിലെ എം പി ജോസഫിന് 60014 വോടുകളാണ് ലഭിച്ചത്. മറ്റു സ്ഥാനാർഥികളുടെ വോട് നില: ഷിബിന്‍ ടി വി (എന്‍ ഡി എ): 10961, ലിയാഖത്തലി (എസ് ഡി പി ഐ): 1211, ടി മഹേഷ് മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ടി ഒഫ് ഇന്ത്യ): 817, ജോയ് ജോണ്‍ (സ്വതന്ത്രന്‍): 362, എം വി ജോസഫ് (സ്വതന്ത്രന്‍): 220, സുധന്‍ വെള്ളരിക്കുണ്ട് (എ ഡി എച് ആര്‍ എം പി ഐ): 114.
തൃക്കരിപ്പൂരിൽ എം രാജഗോപാലിന്റെ രണ്ടാം വിജയമാണിത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 16348 വോടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇടതുപക്ഷത്തിനു വളക്കൂറുള്ള മണ്ഡലമാണ് തൃക്കരിപ്പൂര്‍. മണ്ഡലം രൂപീകൃതമായ 1977 മുതല്‍ സ്ഥിരമായി സിപിഎം തന്നെയാണ് ജയിച്ചു വരുന്നത്.
സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗമാണ്. കയ്യൂര്‍ - ചീമേനി പഞ്ചായത്ത് പ്രസിഡന്റ്, സിഐടിയു ജില്ലാ സെക്രടറി, എസ് എഫ് ഐ, ഡി വൈ എഫ് ഐ സംസ്ഥാന ജോ. സെക്രടറി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
Keywords: Kasaragod, Kerala, Trikaripur, LDF, CPM, Political party, Niyamasabha-Election-2021, News, Top-Headlines, Second victory for M Rajagopalan.
< !- START disable copy paste -->