Ashraf Thangal | ആദൂർ സയ്യിദ് അശ്റഫ് തങ്ങൾ കർണാടക ഹജ്ജ് കമിറ്റി അംഗം; വിദ്യാഭ്യാസ - സാമൂഹ്യ രംഗത്തെ പ്രവർത്തന മികവിന് അംഗീകാരം
Mar 2, 2024, 11:50 IST
ആദൂർ: (KasargodVartha) കർണാടക സംസ്ഥാന ഹജ്ജ് കമിറ്റി അംഗമായി ആദൂർ സയ്യിദ് അശ്റഫ് തങ്ങളെ തിരഞ്ഞെടുത്തു. മുള്ളേരിയ മഞ്ഞംപാറ സ്വദേശിയാണ്. സമസ്ത കാസർകോട് ജില്ലാ വൈസ് പ്രസിഡന്റും മഞ്ഞംപാറയിലെ മജ്‌ലിസ് സ്ഥാപനങ്ങളുടെയും കർണാടക മുടിപ്പിലെ മജ്‌ലിസ് എജ്യൂ പാർകിന്റെയും ചെയർമാനുമാണ് 'ശറഫുസ്സാദാത്ത്' എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന അശ്റഫ് തങ്ങൾ.
രണ്ടര പതിറ്റാണ്ടായി കർണാടക കേന്ദ്രീകരിച്ച് നടത്തിവരുന്ന വിദ്യാഭ്യാസ - സാമൂഹ്യ - ജീവവകാരുണ്യ രംഗത്തെ പ്രവർത്തന മികവിനുള്ള അംഗീകാരം കൂടിയായി അശ്റഫ് തങ്ങളുടെ പുതിയ പദവി. നിരവധി മഹല്ലുകളുടെ രക്ഷാധികാരിയും തങ്ങൾ പ്രവർത്തിക്കുന്നുണ്ട്. കർണാടക സർകാരിന്റെ ഹജ്ജ് കമിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളി കൂടിയാണ് അശ്റഫ് തങ്ങൾ.
വെള്ളിയാഴ്ചയാണ് കർണാടക സംസ്ഥാന ഹജ്ജ്, വഖഫ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അണ്ടർ സെക്രടറി പുതിയ ഹജ്ജ് കമിറ്റി അംഗങ്ങളെ നിയമിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത്. സയ്യിദ് നസീർ ഹുസൈൻ എംപി, റിസ്‌വാൻ അർശദ് എംഎൽഎ, അബ്ദുൽ ജബ്ബാർ എംഎൽസി, സമീഉല്ല മദിവാലെ, ശൈഖ് മുഹമ്മദ് സഈദ്, വസീൽ ഖാൻ, സൈനുൽ ആബിദീൻ റശാദി, മുഹമ്മദ് റാസ, സയ്യിദ് മൻസൂർ അഹ്‌മദ് ഖാദിരി, സുൽഫിഖർ അഹ്‌മദ് ഖാൻ, സഈദ് മുസമ്മിൽ, സയ്യിദ് മുജാഹിദ്, ശാഹിദ് അഹ്‌മദ് എന്നിവരും സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ, ഹജ്ജ് കമിറ്റി എക്സിക്യൂടീവ് ഓഫീസർ എന്നിവരുമാണ് ഹജ്ജ് കമിറ്റിയിലെ മറ്റ് അംഗങ്ങൾ.