city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Santhosh Kulangara | ബേക്കൽ ഒരു പറുദീസയെന്ന് സന്തോഷ് ജോർജ് കുളങ്ങര; മനോഹരമായ മുഹൂർത്തമാണ് കാണാൻ കഴിയുന്നതെന്ന് ഗോപിനാഥ് മുതുകാട്; ബീച് ഫെസ്റ്റിൽ ആവേശമായി ലോക പ്രശസ്ത മുഖങ്ങൾ

ബേക്കൽ: (KasargodVartha) അന്താരാഷ്ട്ര ബീച് ഫെസ്റ്റിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗവും ലോക സഞ്ചാരിയുമായ സന്തോഷ് ജോർജ് കുളങ്ങരയുടെയും ലോക പ്രശസ്ത മജീഷ്യനും സാമൂഹ്യ പ്രവർത്തകനുമായ പ്രൊഫ ഗോപിനാഥ് മുതുകാടിന്റെയും സാന്നിധ്യം ആവേശമായി. ബേക്കൽ ഒരു പറുദീസയാണെന്നും ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണത്തിന് ഏറെ അനുയോജ്യമായ സ്‌ഥലമാണെന്നും ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്കാരിക രാവിൽ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞു.
  
Santhosh Kulangara | ബേക്കൽ ഒരു പറുദീസയെന്ന് സന്തോഷ് ജോർജ് കുളങ്ങര; മനോഹരമായ മുഹൂർത്തമാണ് കാണാൻ കഴിയുന്നതെന്ന് ഗോപിനാഥ് മുതുകാട്; ബീച് ഫെസ്റ്റിൽ ആവേശമായി ലോക പ്രശസ്ത മുഖങ്ങൾ

തെക്കൻ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സംഭവിച്ച പല പ്രശ്ന‌ങ്ങളും ഇല്ലാത്ത സ്വച്ഛ‌ സുന്ദര പ്രദേശമാണ് ബേക്കൽ. ഇനിയങ്ങോട്ട് മാലിന്യമാക്കാതെ നോക്കേണ്ടതുണ്ട്. ശരിയായ ആസൂത്രണം ഉണ്ടെങ്കിൽ ബേക്കലിലെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാൻ കഴിയും. അത്ഭുതങ്ങൾ ഒളിഞ്ഞു കിടക്കുന്ന ഇടമാണ് ബേക്കൽ. അത്രയേറെ കൗതുകങ്ങളും പ്രകൃതിഭംഗിയും ഉള്ള ഇടമാണ് കാസർകോട്. നമ്മുടെ ആചാരങ്ങളും സംസ്കാരങ്ങളും നമ്മൾക്ക് അത്ഭുതമല്ല. എന്നാൽ ലോകത്തിൻ്റെ മറ്റൊരു മൂലയിൽ നിന്നു വരുന്നവർക്ക് ഇതെല്ലാം അത്ഭുതമാണ്.

വിനോദ സഞ്ചാരത്തിലൂടെ നമുക്ക് വേണ്ടപ്പെട്ടതെല്ലാം സംരക്ഷിക്കാൻ കഴിയണം. 140 രാജ്യങ്ങളിലൂടെ സഞ്ചരിച്ചിട്ടും ബേക്കൽ കോട്ടയെന്ന അത്ഭുതം കാണാൻ വൈകിയത് എനിക്ക് നാണക്കേട് ഉണ്ടാക്കിയ കാര്യമാണ്. ഇന്ന് ആ പ്രശ്‌നത്തിൽ നിന്ന് ഞാൻ മോചിതനായി. കേരളത്തിലൂടെയുള്ള സഞ്ചാര പരിപാടി വൈകാതെ ആരംഭിക്കും. അത് തുടങ്ങുന്നത് ബേക്കൽ കോട്ടയിൽ നിന്നാണ്. കേരളീയ സമൂഹത്തിൽ ബേക്കൽ ആരെങ്കിലും തിരിച്ചറിഞ്ഞിട്ടില്ലെങ്കിൽ അതിൻ്റെ സാധ്യത മനസിലാക്കിയിട്ടില്ലെങ്കിൽ അത് കാണിച്ചു കൊടുക്കാൻ വേണ്ടിയാണ് ഇന്നത്തെ ദിവസം മാറ്റി വച്ചതെന്നും അദ്ദേഹം പറഞ്ഞു.

മനോഹരമായ മുഹൂർത്തമെന്ന് ഗോപിനാഥ് മുതുകാട്

മതവും രാഷ്ട്രീയവും ഒന്നുമില്ലാത്ത മനുഷ്യർ മാത്രം സമ്മേളിക്കുന്ന ഏറ്റവും മനോഹരമായ മുഹൂർത്തമാണ് ബേക്കലിൽ കാണാൻ കഴിയുന്നതെന്ന് സാംസ്കാരിക രാവിൽ മുഖ്യപ്രഭാഷണം നടത്തിയ ഗോപിനാഥ് മുതുകാട് പറഞ്ഞു. മനുഷ്യനെ മനുഷ്യനായി കാണാൻ പോലും ആകാത്ത അവസ്ഥയിലേക്കാണ് നമ്മൾ മാറി കൊണ്ടിരിക്കുന്നത്. ഇത്തരം പരിപാടികൾ ലക്ഷ്യമിടുന്നത് എല്ലാവരെയും ഒരുമിപ്പിക്കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കര പഞ്ചായത് വൈസ് പ്രസിഡന്റ് നാസ്നി വഹാബ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികൾക്കുള്ള

ഉപഹാര വിതരണം അഡ്വ. സി എച് കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. പള്ളിക്കര പഞ്ചായത് പ്രസിഡണ്ട് എം കുമാരൻ, ബിആർഡിസി എം ഡി ഷിജിൻ പറമ്പത്ത് എന്നിവർ സംബന്ധിച്ചു. ബേക്കൽ ബീച് മാറുന്ന മുഖം വീഡിയോ ലോഞ്ചിങ് സന്തോഷ് ജോർജ് കുളങ്ങര നിർവഹിച്ചു. സുകുമാരൻ പൂച്ചക്കാട് സ്വാഗതവും എ.വി ശിവപ്രസാദ് നന്ദിയും പറഞ്ഞു. തുടർന്ന് സംഗീത ലോകത്തെ മിന്നും താരം ഗൗരി ലക്ഷ്മിയുടെയും സംഘത്തിന്റെയും മ്യൂസികൽ ബാൻഡും നടന്നു.


Keywords:  Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Bekal Fest, Santhosh George Kulangara, Kulangara, Gopinath Muthukad, CH Kunhambu MLA, Santhosh George Kulangara and Gopinath Muthukad participated in Bekal fest. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia