city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Victim | 'സാമൂഹ്യ മാധ്യമത്തിലൂടെയുള്ള പരിചയം അടുപ്പമായി; വീട്ടുകാരുടെ ഇടപെടലിൽ അകന്നു; പിന്നാലെ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്നതടക്കം യുവാവിന്റെ ഭീഷണി; ബന്ധുവിന്റെ കല്യാണം മുടക്കുമെന്ന് പറഞ്ഞതും ആശങ്കയായി'; കണ്ണീരായി പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം, പ്രണയപ്പകയിൽ പൊലിഞ്ഞത് ഒരുപെൺകുട്ടിയുടെ ജീവിതം

ബദിയഡുക്ക: (KasargodVartha) പ്രണയപ്പകയിലുള്ള മാനസിക പീഡനത്തിന് ഇരയായാണ് ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 16 കാരിയായ പത്താം ക്ലാസ് വിദ്യാർഥിനി ദാരുണമായി മരണപ്പെട്ടതെന്ന് പൊലീസും ബന്ധുക്കളും വ്യക്തമാക്കുന്നു. സാമൂഹ്യ മാധ്യമത്തിലൂടെയുള്ള പരിചയം പ്രണയമായി മാറുകയും പിന്നീട് ബന്ധത്തിൽ നിന്ന് പിന്മാറിയത് മൂലം യുവാവിൽ നിന്നുണ്ടായ നിരന്തര ശല്യവും പിതാവിനെ കൊല്ലുമെന്നതടക്കമുള്ള ഭീഷണികളും ലൈംഗികാതിക്രമവും ബ്ലാക് മെയിലുമൊക്കെയാണ് പെൺകുട്ടിയുടെ ജീവിതം തന്നെ പൊലിയുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിയതെന്നാണ് സൂചന.
  
Victim | 'സാമൂഹ്യ മാധ്യമത്തിലൂടെയുള്ള പരിചയം അടുപ്പമായി; വീട്ടുകാരുടെ ഇടപെടലിൽ അകന്നു; പിന്നാലെ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്നതടക്കം യുവാവിന്റെ ഭീഷണി; ബന്ധുവിന്റെ കല്യാണം മുടക്കുമെന്ന് പറഞ്ഞതും ആശങ്കയായി'; കണ്ണീരായി പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം, പ്രണയപ്പകയിൽ പൊലിഞ്ഞത് ഒരുപെൺകുട്ടിയുടെ ജീവിതം

ഇക്കഴിഞ്ഞ ജനുവരി 23ന് വൈ​കീ​ട്ടാ​ണ് പെണ്‍കു​ട്ടി​യെ വീ​ട്ടി​ന​ക​ത്ത് വി​ഷം അകത്തുചെന്ന നി​ല​യി​ല്‍ കണ്ടെത്തിയത്. തുടർന്ന് ദിവസങ്ങളോളം മംഗ്ളൂറിലെ ആശുപത്രിയിൽ അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ബെംഗ്ളൂറിലെ അപോളോ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകാത്തതിനെ തുടർന്ന് തിരികെ കൊണ്ടുവരുന്നതിനിടെ തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് മരണം സംഭവിച്ചത്.

സംഭവത്തിൽ പെൺകുട്ടിയുടെ സുഹൃത്ത് കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ അ​ന്‍വ​ർ (24), ഇയാൾക്ക് ഒത്താശ ചെയ്തുവെന്ന് ആരോപണമുള്ള സാഹിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവർക്കുമെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ, ആത്മഹത്യാ പ്രേരണം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ അൻവറിനെ ബെംഗ്ളൂറിൽ നിന്നാണ് പിടികൂടിയത്. യുവാവ് ഇപ്പോൾ റിമാൻഡിൽ കഴിയുകയാണ്.
  
Victim | 'സാമൂഹ്യ മാധ്യമത്തിലൂടെയുള്ള പരിചയം അടുപ്പമായി; വീട്ടുകാരുടെ ഇടപെടലിൽ അകന്നു; പിന്നാലെ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്നതടക്കം യുവാവിന്റെ ഭീഷണി; ബന്ധുവിന്റെ കല്യാണം മുടക്കുമെന്ന് പറഞ്ഞതും ആശങ്കയായി'; കണ്ണീരായി പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം, പ്രണയപ്പകയിൽ പൊലിഞ്ഞത് ഒരുപെൺകുട്ടിയുടെ ജീവിതം

ആറുമാസം മുമ്പാണ് പെൺകുട്ടി ഇൻസ്റ്റഗ്രാമിലൂടെ അൻവറിനെ പരിചയപ്പെടുന്നത്. അൻവറുമായുള്ള അടുപ്പം അറിഞ്ഞ ബന്ധുക്കൾ പെണ്‍കുട്ടിയെ പി​ന്തി​രി​പ്പി​ക്കാ​ന്‍ ശ്ര​മം നടത്തിയിരുന്നു. ഇതോ​ടെ ത​ന്നെ ഇ​നി വി​ളി​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ് പെൺകുട്ടി ഫോ​ണ്‍ നമ്പര്‍ ബ്ലോ​ക് ചെയ്തതായി ബന്ധുക്കൾ വ്യക്തമാക്കുന്നു. ഇതിന് പിന്നാലെ സ്കൂളിൽ പോകുന്ന സമയത്ത് വഴി തടഞ്ഞ് അൻവർ ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നാണ് പരാതി. പിതാവായ തന്നെ കൊല്ലുമെന്നും കുടുംബത്തിലെ ഒരു പെൺകുട്ടിയുടെ വിവാഹം മുടക്കുമെന്നുമൊക്കെ അൻവർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടിയുടെ പിതാവ് കാസർകോട് വാർത്തയോട് വെളിപ്പെടുത്തിയിട്ടുണ്ട്.

ചികിത്സയിലിരിക്കെ പെൺകുട്ടി അൻവറിനെതിരെ മജിസ്ട്രേറ്റിനും പൊലീസിനും മൊഴി നൽകിയിട്ടുണ്ട്. അടുപ്പം മുതലെടുത്ത് നേരത്തെ പീഡനത്തിന് ഇരയാക്കിയ അന്‍വര്‍ ബന്ധത്തിൽ നിന്ന് പിന്മാറിയതോടെ നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയെന്നാണ് പെണ്‍കുട്ടിയുടെ മരണമൊഴി. ഫോണിലൂടെയും സ്കൂളില്‍ പോകുന്ന വഴിയും ഭീഷണി മുഴക്കിയതായും കൈയിലുള്ള ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും പിതാവിനെ കൊല്ലുമെന്നും പറഞ്ഞതായും വിദ്യാർഥിനി മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
  
Victim | 'സാമൂഹ്യ മാധ്യമത്തിലൂടെയുള്ള പരിചയം അടുപ്പമായി; വീട്ടുകാരുടെ ഇടപെടലിൽ അകന്നു; പിന്നാലെ ബന്ധത്തിൽ നിന്ന് പിന്മാറിയാൽ പിതാവിനെ കൊല്ലുമെന്നതടക്കം യുവാവിന്റെ ഭീഷണി; ബന്ധുവിന്റെ കല്യാണം മുടക്കുമെന്ന് പറഞ്ഞതും ആശങ്കയായി'; കണ്ണീരായി പത്താം ക്ലാസ് വിദ്യാർഥിനിയുടെ മരണം, പ്രണയപ്പകയിൽ പൊലിഞ്ഞത് ഒരുപെൺകുട്ടിയുടെ ജീവിതം

ആശുപത്രി കിടക്കയിൽ വെച്ച് മകൾ തന്നെ ശല്യം ചെയ്ത ചിലരെ കുറിച്ച് വിവരം നൽകിയിട്ടുണ്ടെന്നും കുറ്റവാളികളായ എല്ലാവരെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് അവർക്ക് അർഹമായ ശിക്ഷ നൽകണമെന്നുമാണ് പെൺകുട്ടിയുടെ പിതാവിന്റെ ആവശ്യം. മൃതദേഹം കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് കൊണ്ടുവന്നപ്പോൾ മോർചറിക്ക് മുന്നിൽ നിറകണ്ണുകളോടെ നിസഹായനായി നിൽക്കുന്ന പിതാവിന്റെ കാഴ്ച ഏവരിലും നൊമ്പരമായി. പെൺകുട്ടിയുടെ മരണത്തിൽ ബന്ധുക്കളും സഹപാഠികളും സുഹൃത്തുക്കളും വിതുമ്പുകയാണ്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Saddened death of 16-year-old girl.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia