Cash Seized | ഐ എൻ എൽ ജില്ലാ നേതാവില്‍ നിന്നും രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപയിലധികവും 4 ലക്ഷം രൂപയിലധികം വരുന്ന വിദേശ കറൻസിയും പിടികൂടി; കണ്ടെടുത്തത് കാറിനകത്തെ ബാഗിൽ നിന്നും
Dec 16, 2023, 15:21 IST
കാസർകോട്: (KasargodVartha) ഐ എൻ എൽ ജില്ലാ വൈസ് പ്രസിഡന്റിൽ നിന്നും രേഖകളില്ലാതെ കടത്തിയ 20 ലക്ഷം രൂപയിലധികവും നാല് ലക്ഷം രൂപയിലധികം വരുന്ന വിദേശ കറൻസിയും പിടികൂടി. ജില്ലാ വൈസ് പ്രസിഡണ്ട് മുസ്ത്വഫ തോരവളപ്പിൽ നിന്നുമാണ് പൊലീസ് പണം പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കാസർകോട് മല്ലികാർജുന ക്ഷേത്ര ബസ് സ്റ്റോപിന് സമീപം വെച്ച് കാറിൽ നിന്നാണ് പണം കണ്ടെടുത്തത്.
കാറിനകത്തെ ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. പണത്തിന്റെ രേഖകൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹത്തിന് ഹാജരാക്കാൻ കഴിയാത്തതിനെ തുടർന്ന് നേതാവിനെയും ഒപ്പം പണവും കാറും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിടികൂടിയ പണവും വിദേശ കറൻസിയും എണ്ണിത്തിട്ടപ്പെടുത്തി വരികയാണെന്ന് കാസർകോട് ടൗൺ സി ഐ പി അജിത് കുമാർ കാസർകോട് വാർത്തയോട് പറഞ്ഞു.
കാസർകോട്ട് മാസങ്ങളായി ലക്ഷങ്ങളുടെ കുഴൽ പണം പൊലീസ് പിടികൂടിയിരുന്നു. കാരിയർമാരായ ആളുകളുടെ കയ്യിൽ നിന്നുമാണ് നേരത്തെ പണം പിടികൂടിയിരുന്നത്. ഇതാദ്യമായാണ് ഒരു നേതാവിന്റെ കയ്യിൽ നിന്ന് തന്നെ ഇത്രയും പണം പൊലീസ് പിടികൂടുന്നത്. പിടിയിലായ ഐ എൻ എൽ നേതാവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
Keywords: News, Kerala, Kasaragod, Police, Crime, Malayalam News, Cash Seized, INL, Rs. 20 lakh cash without documents seized.
< !- START disable copy paste -->
Keywords: News, Kerala, Kasaragod, Police, Crime, Malayalam News, Cash Seized, INL, Rs. 20 lakh cash without documents seized.
< !- START disable copy paste -->