city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | റിയാസ് മൗലവി വധം: വിധി പറയുക കൊല നടന്ന അതേദിവസം; തീയതി മാറ്റുന്നത് ഇത് രണ്ടാം തവണ

കാസര്‍കോട്: (KasargodVartha) പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി. ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് ജഡ്‌ജിന്റെ അസൗകര്യമാണ് വിധി പറയുന്നത് വീണ്ടും മാറ്റാൻ കാരണമായിരിക്കുന്നത്. റിയാസ് മൗലവിയെ കൊലപ്പെടുത്തിയ മാർച് 20ന് തന്നെ വിധി പറയുന്നുവെന്നത് തികച്ചും യാദൃശ്ചികമാണ്. ഫെബ്രുവരി 27നാണ് ആദ്യം വിധി പറയാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാർച് ഏഴിലേക്ക് മാറ്റിയിരുന്നു. ഒടുവിലാണ് ഇപ്പോൾ മാർച് 20ലേക്ക് തീരുമാനിച്ചിരിക്കുന്നത്.

Court Verdict | റിയാസ് മൗലവി വധം: വിധി പറയുക കൊല നടന്ന അതേദിവസം; തീയതി മാറ്റുന്നത് ഇത് രണ്ടാം തവണ

2017 മാര്‍ച് 20ന് രാത്രിയിലാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ അറസ്റ്റിലായത് മുതല്‍ ജയിലില്‍ തന്നെ കഴിയുകയാണ്. പ്രതികളുടെ ജാമ്യാപേക്ഷ പലതവണ കോടതി തള്ളികളഞ്ഞിരുന്നു. നേരത്തെ കേസില്‍ വാദം പൂര്‍ത്തിയായിരുന്നുവെങ്കിലും കേസ് പരിഗണിച്ച ജഡ്ജിന് സ്ഥലം മാറ്റം ലഭിക്കുകയുണ്ടായി.

ഇതോടെ പുതിയ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേസ് വീണ്ടും ആദ്യം മുതല്‍ പരിശോധിച്ച ശേഷമാണ് ഇപ്പോൾ വിധി പറയാനിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ആദ്യം കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എം അശോകനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂടറായി സർകാർ നിയമിച്ചിരുന്നു. വിചാരണ നടപടിക്കിടെ അസുഖത്തെ തുടർന്ന് അഭിഭാഷകൻ അന്തരിച്ചതിനാൽ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന അഡ്വ. ടി ഷാജിത്തിനെയാണ് സ്പെഷ്യൽ പ്രോസിക്യൂടറായി നിയമിച്ചിട്ടുള്ളത്.
  
Court Verdict | റിയാസ് മൗലവി വധം: വിധി പറയുക കൊല നടന്ന അതേദിവസം; തീയതി മാറ്റുന്നത് ഇത് രണ്ടാം തവണ

Keywords: Court, Case, Malayalam News, Kasaragod, Riyaz Moulavi murder, Choori, Madrasa, Teacher, Kodagu, District, Sections, Police, Arrest, Jail, Bail, Rejected, Kannur, Judge, Kozhikode, Riyaz Moulavi murder: Verdict postponed to March 20.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia