High Security | റിയാസ് മൗലവി വധം: കേരളം കാതോർത്തിരിക്കുന്ന വിധി ശനിയാഴ്ച; കാസർകോട്ട് സുരക്ഷ ശക്തമാക്കി; ജാമ്യം പോലും ലഭിക്കാതെ പ്രതികൾ 7 വർഷമായി ജയിലിൽ
Mar 30, 2024, 00:09 IST
കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കാസര്‍കോട് ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി ശനിയാഴ്ച (മാർച് 30) വിധി പറയും. ഇൻ്റലിജൻസ് റിപോർടിൻ്റെ അടിസ്ഥാനത്തിൽ കാസർകോട്ട് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അവധിയിൽ പോയ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചതായാണ് വിവരം.
കോടതിക്കകത്തേക്ക് പ്രവേശിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കും. അഭിഭാഷകരോടും മറ്റും തിരിച്ചറിയൽ കാർഡ് കൈവശം വെക്കാൻ നിർദേശിച്ചിട്ടുണ്ട്. അഭിഭാഷകർക്ക് അവരുടെ കാറിൽ കക്ഷികളെ കോടതി സമുച്ചയത്തിലേക്ക് കൊണ്ടുപോകാനും അനുവാദമില്ല. കാസർകോട്ടെ വിവിധ പ്രദേശങ്ങളിലും പൊലീസിന്റെ നിരീക്ഷണമുണ്ടാകും.
2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. കേസിന്‍റെ വിചാരണയും അന്തിമവാദവും തുടർനടപടികളും അടുത്തിടെയാണ് പൂർത്തിയായത്. കോവിഡും ജഡ്ജുമാരുടെ സ്ഥലം മാറ്റവും കേസ് നീണ്ടുപോകാൻ കാരണമായി. കഴിഞ്ഞ മാസം ഫെബ്രുവരി 27നാണ് ആദ്യം വിധി പറയാൻ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാർച് ഏഴിലേക്ക് മാറ്റിയിരുന്നു. ഇതിന് ശേഷം വീണ്ടും മാർച് 20ലേക്ക് മാറ്റി. ഒടുവിൽ മാർച് 30ന് തീരുമാനിക്കുകയായിരുന്നു.
2017 മാര്‍ച് 20ന് രാത്രിയിലാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരാണ് കേസിലെ പ്രതികള്‍. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ പിടികൂടിയിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ അറസ്റ്റിലായത് മുതല്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെ കഴിയുകയാണ്. കേസ് ഇതുവരെ എട്ട് ജഡ്ജിമാരാണ് പരിഗണിച്ചത്.
എട്ടാമത്തെ ജഡ്ജ് കെ കെ ബാലകൃഷ്ണന്‍ കേസ് വീണ്ടും ആദ്യം മുതല്‍ പരിശോധിച്ച ശേഷമാണ് ഇപ്പോൾ വിധി പറയാനിരിക്കുന്നത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
ആദ്യം കോഴിക്കോട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എം അശോകനെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂടറായി സർകാർ നിയമിച്ചിരുന്നു. വിചാരണ നടപടിക്കിടെ അസുഖത്തെ തുടർന്ന് അഭിഭാഷകൻ അന്തരിച്ചതിനാൽ അദ്ദേഹത്തിന്റെ ജൂനിയറായിരുന്ന അഡ്വ. ടി ഷാജിത്തിനെയാണ് സ്പെഷ്യൽ പ്രോസിക്യൂടറായി നിയമിച്ചത്. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേരളം കാതോർത്തിരിക്കുന്ന വിധിയാണ് കോടതിയിൽ നിന്ന് വാരാൻ പോകുന്നത്.