Court Verdict | റിയാസ് മൗലവി വധം: 3 പ്രതികളെയും കോടതി വെറുതെ വിട്ടു
Mar 30, 2024, 11:37 IST
കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസില്‍ മൂന്ന് പ്രതികളെയും കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെയാണ് ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി വെറുതെ വിട്ടത്.
കോടതി വിധിയുടെ പശ്ചാത്തലത്തിൽ കാസർകോട്ട് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് പ്രതികളെ കോടതിയിൽ എത്തിച്ചത്. ആളുകൾക്ക് കോടതി പരിസരത്തേക്ക് പ്രവേശിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വിധി പറയുന്നത് മൂന്ന് തവണ മാറ്റിവെച്ച ശേഷമാണ് ശനിയാഴ്ച കോടതിയുടെ വിധിയുണ്ടായത്. 2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. കേസിന്‍റെ വിചാരണയും അന്തിമവാദവും തുടർനടപടികളും അടുത്തിടെയാണ് പൂർത്തിയായത്. കോവിഡും ജഡ്ജുമാരുടെ സ്ഥലം മാറ്റവും കേസ് നീണ്ടുപോകാൻ കാരണമായി.
2017 മാര്‍ച് 20ന് രാത്രിയിലാണ് റിയാസ് മൗലവിയെ മസ്ജിദിലെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ പിടികൂടിയിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ അറസ്റ്റിലായത് മുതല്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെ കഴിയുകയായിരുന്നു. കേസ് ഇതുവരെ ഏഴ് ജഡ്ജുമാരാണ് പരിഗണിച്ചത്.
കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. അഡ്വ. ടി ഷാജിത്തായിരുന്നു സ്പെഷ്യൽ പ്രോസിക്യൂടർ.
Keywords: News, Kerala, Kasaragod, Riyaz Moulavi, Crime, Malayalam News, Court Verdict, Case, Riyaz Moulavi murder: Court acquitted all 3 accused.
< !- START disable copy paste -->