Court | റിയാസ് മൗലവി വധം: കേസ് പരിഗണിക്കുന്നത് ഒക്ടോബർ 31ലേക്ക് മാറ്റി
Oct 27, 2023, 16:04 IST
കാസര്‍കോട്: (KasargodVartha) പഴയ ചൂരിയിലെ മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രമാദമായ കേസിന്റെ തുടർനടപടി ഒക്ടോബർ 31ലേക്ക് മാറ്റി. കേസിൽ ചില കാര്യങ്ങളെ കുറിച്ചുള്ള വ്യക്തതയാണ് ഇനി വരുത്തേണ്ടതുള്ളത്. അതുകഴിഞ്ഞാൽ വിധി പ്രഖ്യാപിക്കുന്ന തീയതി കോടതിയിൽ നിന്നുണ്ടാകും.
കാസർകോട് ജില്ലാ പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നേരത്തെ പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗ വാദവും പൂര്‍ത്തിയായിരുന്നു. ഇതിനിടെ സ്‌പെഷ്യല്‍ പോസിക്യൂടര്‍ ആയിരുന്ന എം അശോകന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കേസ് നടപടികള്‍ സ്തംഭിച്ചിരുന്നു. തുടര്‍ന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് സി കൃഷണകുമാര്‍ മാറി കെ കെ ബാലകൃഷ്ണന്‍ പുതിയ ജഡ്ജായി നിയമിതനാകുകയും ചെയ്തു.
പ്രോസിക്യൂഷന്‍ വാദവും പ്രതിഭാഗം ക്രോസ് വിസ്താരവും കഴിഞ്ഞ കേസില്‍ അഭിഭാഷകര്‍ തമ്മിലുള്ള അന്തിമ വാദങ്ങള്‍ അവസാന ഘട്ടത്തിലെത്തിയിരുന്നു. പിന്നീടാണ് സ്‌പെഷ്യല്‍ പ്രോസിക്യൂടറുടെ മരണവും ജഡ്ജുമാരുടെ മാറ്റവും ഉണ്ടായത്. കേസ് പുതിയ ജഡ്ജിന്റെ മുമ്പാകെയാണ് പരിഗണിക്കുന്നത്. കേസ് തുടക്കം മുതല്‍ കേള്‍ക്കേണ്ടത് കൊണ്ട് ആ നടപടികള്‍ ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.
2017 മാര്‍ച് 20ന് അര്‍ധരാത്രിയിലാണ് കേരളത്തെ നടുക്കിയ കൊലപാതകം നടന്നത്. കേസില്‍ പ്രതികളായ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, അഖിലേഷ് എന്നിവര്‍ കേസില്‍ അറസ്റ്റിലായത് മുതല്‍ ജയിലിലാണ്. സ്‌പെഷ്യല്‍ പ്രോസിക്യൂടറായിരുന്ന ബി അശോകന്‍ അന്തരിച്ചതിന് പിന്നാലെ സ്‌പെഷ്യല്‍ പ്രോസിക്യൂടറായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കോഴിക്കോട് സ്വദേശി ടി ഷാജിത്തിനെ നിയമിച്ചിരുന്നു.
Keywords: News, Kerala, Kasaragod, Court, Murder Case, Riyaz Moulavi murder: Case adjourned to 31
< !- START disable copy paste -->