city-gold-ad-for-blogger
Aster MIMS 10/10/2023

Court judgment | റിയാസ് മൗലവി വധക്കേസിലെ പ്രതികൾ പുറത്തേക്ക്; രഞ്ജിത് കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ലഭിച്ചത് വധശിക്ഷ, വിചാരണ നടന്നത് അതിവേഗത്തിലും; ചർച്ചയായി 2 കോടതി വിധികൾ; കാസര്‍കോട്ട് സംഭവിച്ചതെന്ത്?

കാസർകോട്: (KasargodVartha) പഴയ ചൂരി മദ്റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും വെറുതെ വിട്ട കോടതി വിധിയുടെ ഞെട്ടലിലാണ് പ്രോസിക്യൂഷനും ആക്ഷൻ കമിറ്റി ഭാരവാഹികളും റിയാസ് മൗലവിയുടെ ബന്ധുക്കളും. പഴുതടച്ച അന്വേഷണം നടന്നിട്ടും പ്രതികള്‍ എങ്ങനെ കുറ്റവിമുക്തരായി എന്ന ചോദ്യമാണ് ഇവർ ഉയർത്തുന്നത്. കേസിൽ മൂന്ന് ദിവസത്തിനകം പ്രതികളെ പിടിക്കുകയും സമയ ബന്ധിതമായി കുറ്റപത്രം സമര്‍പിക്കുകയും ചെയ്‌തിരുന്നു.
  
Court judgment | റിയാസ് മൗലവി വധക്കേസിലെ പ്രതികൾ പുറത്തേക്ക്; രഞ്ജിത് കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ലഭിച്ചത് വധശിക്ഷ, വിചാരണ നടന്നത് അതിവേഗത്തിലും; ചർച്ചയായി 2 കോടതി വിധികൾ; കാസര്‍കോട്ട് സംഭവിച്ചതെന്ത്?

സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് പ്രതികൾക്കെതിരെയും നൂറോളം സാഹചര്യ തെളിവുകളാണ് കോടതിയിൽ പ്രോസിക്യൂഷൻ ഹാജരാക്കിയത്. ഇതിൽ ഡിഎൻഎ, ടവർ ലൊകേഷൻ അടക്കമുള്ള ശാസ്ത്രീയ തെളിവുകളുമുണ്ടായിരുന്നു. സുപ്രീം കോടതിയുടെ 124 ഓളം വിധി പകർപ്പുകളും കോടതിയിൽ നിരത്തി. ഇതെല്ലാം റിയാസ് മൗലവിക്ക് നീതി ഉറപ്പാകുമെന്ന വിശ്വാസമുണ്ടാക്കി.

കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. വളരെ അനുകൂലമായ വിധിയുണ്ടാകുമെന്ന് പ്രോസിക്യൂഷനും ആക്ഷൻ കമിറ്റിയും മറ്റും കരുതിയിരുന്ന സമയത്താണ് പ്രതികൂലമായ വിധി കോടതിയിൽ നിന്നുണ്ടായത്. വേദനാജനകമായ വിധിയാണ് കോടതിയിൽ നിന്ന് ഉണ്ടായതെന്നാണ് ആക്ഷൻ കമിറ്റി ചെയർമാൻ ഹാരിസ് ചൂരി പറഞ്ഞത്.

റിയാസ് മൗലവിക്ക് പോലും താൻ എന്തിനാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ലായിരുന്നു. കൊന്നവർ റിയാസ് മൗലവിയുമായി ഒരു ബന്ധവും ഇല്ലാത്തവരായിരുന്നു. വർഗീയ സംഘർഷം ഉണ്ടാക്കുകയെന്ന ഗൂഢ ലക്ഷ്യമായിരുന്നു കൊലയ്ക്ക് പിന്നിൽ ഉണ്ടായിരുന്നത്. മതേത്വര വിശ്വാസികൾ കൊലപാതകത്തെ അപലപിക്കുകയും പ്രതികൾക്ക് ശിക്ഷ ലഭിക്കുമെന്ന് കരുതുകയും ചെയ്തിരുന്നു. പ്രോസിക്യൂഷൻ വളരെ ഭംഗിയായി കേസ് കൈകാര്യം ചെയ്തിരുന്നുവെന്നും വിധിക്കെതിരെ മേൽകോടതിയെ സമീപിക്കുമെന്നും ഹാരിസ് ചൂരി വ്യക്തമാക്കി.

ഒരൊറ്റ സാക്ഷി പോലും റിയാസ് മൗലവി വധക്കേസിൽ കൂറുമായിരുന്നില്ലെന്ന് പ്രമുഖ അഭിഭാഷകൻ അഡ്വ. സി ശുകൂർ വിധിയോട് നിരാശ പ്രകടിപ്പിച്ച് കൊണ്ട് പ്രതികരിച്ചു. കാസർകോടിന്റെ ചരിത്രത്തിൽ നിർണായകമായ വിധിയാണ് പ്രതീക്ഷിച്ചത്. കാസർകോട്ട് മതത്തിന്റെ പേരിൽ ആരും കൊല്ലപ്പെടരുതെന്ന് ആഗ്രഹിക്കുന്ന സംഗതിയാണ്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും റിയാസ് മൗലവി വധക്കേസിൽ ഹാജരായ അഭിഭാഷകരിൽ ഒരാൾ കൂടിയായ അദ്ദേഹം പറഞ്ഞു.

അതിനിടെ, റിയാസ് മൗലവി വധക്കേസിലെ കോടതി വിധിക്ക് പിന്നാലെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ വിധിയും ചർച്ചയായി. കേസിലെ 15 പ്രതികൾക്കും വധശിക്ഷയാണ് മാവേലിക്കര അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. ഒരാളെ കൊലപ്പെടുത്തിയ കേസിൽ ഇത്രയധികംപേരെ വധശിക്ഷയ്ക്കു വിധിക്കുന്നത് കേരളചരിത്രത്തിലാദ്യമായാണെന്ന പ്രത്യേകതയും ആ വിധിക്കുണ്ടായിരുന്നു.
  
Court judgment | റിയാസ് മൗലവി വധക്കേസിലെ പ്രതികൾ പുറത്തേക്ക്; രഞ്ജിത് കൊലക്കേസിൽ മുഴുവൻ പ്രതികൾക്കും ലഭിച്ചത് വധശിക്ഷ, വിചാരണ നടന്നത് അതിവേഗത്തിലും; ചർച്ചയായി 2 കോടതി വിധികൾ; കാസര്‍കോട്ട് സംഭവിച്ചതെന്ത്?

നിരായുധനായ വ്യക്തിയെ സംഘംചേർന്നു കൊലപ്പെടുത്തിയവർ ദയ അർഹിക്കുന്നില്ലെന്ന് രഞ്ജിത് കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി നിരീക്ഷിച്ചിരുന്നു. ഇതേ സാഹചര്യമായിരുന്നു റിയാസ് മൗലവി വധത്തിലുമുള്ളതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. 2017 മാര്‍ച് 20ന് രാത്രിയിലാണ് റിയാസ് മൗലവിയെ താമസസ്ഥലത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. 2019ലാണ് കേസിന്റെ വിചാരണ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതിയില്‍ ആരംഭിച്ചത്. കേസിന്‍റെ വിചാരണയും അന്തിമവാദവും തുടർനടപടികളും ഏഴ് വർഷങ്ങൾക്ക് ശേഷം അടുത്തിടെ മാത്രമാണ് പൂർത്തിയായത്.

2021 ഡിസംബര്‍ 18ന് 19നാണ് രഞ്ജിത് ശ്രീനിവാസ് കൊല്ലപ്പെട്ടത്. അതിവേഗം വിചാരണ പൂർത്തിയാക്കി രണ്ട് വർഷങ്ങൾക്ക് ശേഷം ഈ ജനുവരിയിൽ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ആലപ്പുഴയെ ഞെട്ടിച്ച രണ്ടു കൊലപാതകങ്ങളില്‍ രഞ്ജിത് വധക്കേസിലെ കുറ്റവാളികൾക്കെല്ലാം വധശിക്ഷ ലഭിച്ചപ്പോൾ സമാനമായി കൊല്ലപ്പെട്ട ശാൻ വധക്കേസ് എങ്ങുമെത്താതെ കിടക്കുന്നുവെന്ന സാഹചര്യവുമുണ്ട്. ശാൻ വധക്കേസിലെ 13 പ്രതികളും ജാമ്യത്തിൽ പുറത്താണ്.

റിയാസ് മൗലവി വധത്തിന് ഏഴ് വർഷങ്ങൾക്ക് ശേഷം കുറ്റവാളികളെ വെറുതെവിടുമ്പോൾ നീതി ലഭിച്ചില്ലെന്ന വികാരമാണ് മിക്കവരും പങ്കുവെക്കുന്നത്. കൂടാതെ തുടർച്ചയായ വർഗീയ സംഘർഷങ്ങളിൽ നിന്ന് സമാധാന അന്തരീക്ഷത്തിലേക്ക് മാറിയ കാസർകോടിന് ഈ വിധി നല്ല സന്ദേശമല്ല പകരുകയെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Riyaz Moulavi murder: 2 court judgments discussed.

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL