Republic Day | കാസർകോട്ട് വർണാഭവമായി റിപബ്ലിക് ദിനാഘോഷം; പരേഡില്‍ ആര്‍ ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു; സമൂഹത്തിൽ അരികുവത്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിന് മുൻഗണനയെന്ന് മന്ത്രി
Jan 26, 2024, 11:06 IST
കാസര്‍കോട്: (KasargodVartha) ജില്ലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ രാവിലെ ഒന്‍പതിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ആര്‍ ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. സമൂഹത്തിൽ അരിക്കുവൽക്കരിക്കപ്പെട്ടവരെ മുൻ നിരയിലെത്തിക്കാൻ മുൻഗണന നൽകുമെന്ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി ബിജോയ് എന്നിവരും സല്യൂട്ട് സ്വീകരിച്ചു.
Keywords: News, Malayalam News, Republic Day, Vidhyanagar, Police, Vanitha Police, Nehru College, Minister, Bindu, Republic Day: Minister R Bindu hoisted flag and took salute at parade
< !- START disable copy paste -->
രാജ് മോഹൻ ഉണ്ണിത്താൻ എംപി, എം എൽ എമാരായ എകെഎം അഷറഫ്, എൻ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. എ ഡി എം കെ നവീൻ ബാബു, അസി കളക്ടർ ദിലീപ് കൈനിക്കര തുടങ്ങിയവർ പങ്കെടുത്തു
കാസര്‍കോട് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികൾ നടന്നു. പരേഡില്‍ 20 പ്ലാറ്റൂണുകള്‍ അണിനിരന്നു. ജില്ലാ സായുധ പോലീസ്, ലോക്കല്‍ പോലീസ്, വനിത പൊലീസ്, എക്‌സൈസ്, സീനിയര്‍ ഡിവിഷന്‍, എന്‍.സി.സി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ബാന്റ് സെറ്റ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, ബാന്റ് സെറ്റ് ജയ്മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഉളിയത്തടുക്ക, തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോള്‍ ഗേള്‍സ്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരിയ, വി.പി.പി.എം കെ.പി.എസ്.ജി.എച്ച്.എച്ച്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ്, പെരിയ ജവഹര്‍നവോദയ വിദ്യാലയം ജൂനിയര്‍ എന്‍.സി.സി, ജയ്മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉളിയത്തടുക്ക സ്‌കൗട്ട് ആന്റ് ഗൈഡ്, ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട് എന്നീ വിദ്യാലയങ്ങളിലെ എന്‍.സി.സി, ടീം കേരള ജില്ലാ യുവജന കേന്ദ്രം കാസര്‍കോട് എന്നിവ പരേഡിന്റെ ഭാഗമായി
രാവിലെ 7.30ന് പ്ലാറ്റൂണുകള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അണിനിരന്നു. പരേഡിന് ശേഷം എം.സി.ആര്‍.സി പെരിയ ജില്ലാ ഭരണകൂടത്തിന്റെ ഐലീഡ് പദ്ധതിയുമായി ചേര്‍ന്ന് ടാബ്ലോയും അവതരിപ്പിച്ചു. കുമ്പള കോഹിന്നൂര്‍ പബ്ലിക് സ്‌കൂള്‍ വിദ്യാർഥികൾ അവതരിപ്പിച്ച ഡിസ്‌പ്ലേയും നടന്നു.

രാജ്യത്തിന്റെ മതനിരപേക്ഷയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു
രാജ്യത്തിന്റെ മതനിരപേക്ഷയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കണമെന്ന് റിപ്പബ്ലിക്ല് ദിന സന്ദേശത്തിൽ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക്ല് ദിനാഘോഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തങ്ങളായ പരിപാടികളോടെ നടക്കുകയാണ്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഉദാത്തമായ മൂല്യങ്ങളെ ചേര്‍ത്തു പിടിക്കാന്‍ നമുക്ക് സാധിക്കണമെന്നും അരികുവത്ക്കരിക്കപ്പെട്ടുപോകുന്ന അശരണരേയും ഭിന്നശേഷിക്കാരെയും സമൂഹത്തിന്റെ നേതൃ നിരയിലേക്ക് കൊണ്ടു വരിക എന്നത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അടിമത്തത്തിന്റെ നുകത്തിന് കീഴില്‍ ഏറെ പ്രയാസപ്പെട്ടിരുന്ന ഇന്ത്യന്‍ സമൂഹം സ്വാതന്ത്ര്യത്തിലെക്ക് സട കുടഞ്ഞെഴുന്നേറ്റ പ്രിയപ്പെട്ട രാഷ്ട്ര പിതാവ് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നവെന്നും കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ സവിശേഷതകളില്‍ ജീവിച്ചു വന്നിരുന്ന ജന വിഭാഗത്തെ ഒന്നിച്ചു നിര്‍ത്താന്‍ സാധിച്ചുവെന്നതാണ് ബാപ്പുവിന്റെ പ്രത്യേകതയെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. സമൂഹത്തിലെ ഏറ്റവും ദൈന്യരായ മനുഷ്യരെ ഒന്നാമതായി പരിഗണിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഇന്ത്യന്‍ സമൂഹത്തെ ഓര്‍മ്മിപ്പിച്ചു. വത്യസ്ത സംസ്‌ക്കാരങ്ങളെയും സാമൂഹ്യ വിഭാഗങ്ങളെയും ഒന്നിച്ചു നിര്‍ത്തിയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ അദ്ദേഹം നയിച്ചതെന്നും മന്ത്രി പറഞ്ഞു്.
സ്വാതന്ത്ര്യത്തിന് ശേഷം ദീര്‍ഘമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഭരണഘടന അംഗീകരിക്കപ്പെട്ടത്. ഇന്ത്യന്‍ സമൂഹത്തില്‍ ഏറെ യാതനകളും വേദനകളും സ്വന്തം ജീവിതത്തില്‍ തൊട്ടുപൊള്ളി അനുഭവിച്ച മഹാനായ ബി.ആര്‍ അംബേദ്ക്കര്‍ ഭരണഘടന തയ്യാറാക്കുന്നതില്‍ നേതൃത്വം വഹിച്ചത് നമ്മുടെ രാജ്യത്തിന് വലിയ അനുഗ്രഹമായിരുന്നുവെന്ന് മന്ത്രി അനുസ്മരിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും ജാതി മത ലിംഗ സാമൂഹിക വിഭാഗങ്ങള്‍ക്കും തുല്യ നീതി വിഭാവനം ചെയ്യുന്ന സാമൂഹിക നീതിയും മാനവീകതയും അടിവരയിട്ട് ഉറപ്പിക്കുന്ന ഭരണഘടനയാണ് നമ്മടേത്. ലോകത്തിന്റെ മുന്നില്‍ ഏറ്റവും കൃത്യമായി ജനാധിപത്യം ഉറപ്പ് വരുത്തുന്ന ഭരണഘടനയാണത്. ഭരണഘടനയുടെ മൂല്യങ്ങള്‍ തിരിച്ചറിഞ്ഞ് ഉള്ളടക്കത്തെ പോറലേല്‍ക്കാതെ സംരക്ഷിക്കാനും ഭരണഘടന ഉര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷ ജനാധിപത്യ സാമൂഹ്യനീതി തുടങ്ങിയ ആത്മാവ് തിരിച്ചറിഞ്ഞ് ഉള്ളടക്കത്തെ പോറലേല്‍ക്കാതെ സംരക്ഷിക്കാന്‍ നാം തയ്യാറാണെന്ന് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു.
സമൂഹത്തില്‍ സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും നിരവധി അസമത്വങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് യാധാര്‍ത്ഥ്യമാണ്. പിന്നോക്ക നില തുടരുന്ന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, മത ന്യൂനപക്ഷങ്ങള്‍, ഭിന്നശേഷിക്കാര്‍,ട്രാന്‍സ് ജെന്‍ഡറുമാര്‍, വയോജനങ്ങള്‍ തുടങ്ങി മുഴുവന്‍ ജനങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന പ്രതിഞ്ജകൂടി നാം എടുക്കണമെന്നും മന്ത്രി പറഞ്ഞു. അരികുവത്ക്കരിക്കപ്പെട്ട ജനവിഭാങ്ങള്‍ക്ക് നല്‍കുന്ന സംവരണമെന്ന മഹത്തായ ആശയം നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ഇന്ത്യയുടെ ബഹുസ്വരതയും അനന്ത വൈവിധ്യങ്ങളുമാണ് അതിന്റെ ഏറ്റവും വലിയ സമ്പത്തെന്ന് തിരിച്ചറിഞ്ഞ് സമാധാനപരമായ സഹവര്‍ത്തത്തിലൂടെ സഹിഷ്ണുതയിലൂടെ എല്ലാ സാമൂഹ്യ വിഭാഗങ്ങളും സഹോദര ഭാവത്തോടെ ഈ രാജ്യത്ത് നിലനിന്ന് പോകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പുതിയ തലമുറയിലേക്ക് സന്ദേശം നല്‍കുകയാണെന്നും മന്ത്രി പറഞ്ഞു.
ജാതി മത വര്‍ഗ്ഗങ്ങള്‍ക്കതീതമായി മനുഷ്യനെന്ന മഹാ പദം ഉയര്‍ത്തിപ്പിടിക്കണം. ദേശീയ വിമോചന പോരാട്ടങ്ങളില്‍ പങ്കെടുത്ത ധീര ദേശാഭിമാനികളെ മന്ത്രി സ്മരിച്ചു. ഇന്ത്യ ഒന്നാണെന്ന് ഉറക്കെ പ്രഖ്യാപിക്കണമെന്നും മന്ത്രി പറഞ്ഞു. നവകേരള സൃഷ്ടിയുടെ ഭാഗമായി പുത്തന്‍ വൈജ്ഞാനിക സമൂഹം സൃഷ്ടിച്ച് സമഭാവനയിലധിഷ്ടിതമായ നവകേരളം കെട്ടിപ്പടുത്ത് ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ വികസിത കേരള മായി നമുക്ക് മാറാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.