city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Valentines Gift | വാലന്റൈന്‍സ് ദിനം ഇങ്ങെത്തി; അസുലഭ നിമിഷത്തില്‍ ചേര്‍ത്ത് പിടിച്ചേക്ക് പ്രണയിതാവിനെ; സമ്മാനിക്കാം കിടിലന്‍ മൊബൈല്‍ ഫോണ്‍, ഓഫറുകള്‍ അറിയാം

ന്യൂഡെല്‍ഹി: (KasargodVartha) കമിതാക്കള്‍ക്ക് പ്രണയിക്കാന്‍ വര്‍ഷത്തില്‍ 365 ദിവസങ്ങളുണ്ടെങ്കിലും പ്രണയം തുറന്ന് പറയാന്‍ സ്‌പെഷ്യല്‍ ദിനമായ ഫെബ്രുവരി 14 ആണ് ഏവരും തിരഞ്ഞെടുക്കുന്നത്. പങ്കാളിയെ പരസ്പരം മനസിലാക്കാനും, അറിയാനും, മനസ് തുറന്ന് സംസാരിക്കാനും ഭാവി പ്രണയ ജീവിതം കൂടുതല്‍ മനോഹരമാക്കാനും ഈ ദിനം തുടക്കമായി പലരും കരുതുന്നു.

വാലന്റൈന്‍ ദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? വാലന്റൈന്‍ ദിനം പ്രമാണിച്ച് വമ്പന്‍ ഓഫറുകളുമായി വിപണിയിലെത്തിയിരിക്കുകയാണ് റിയല്‍മി (Realme).

4000 രൂപയുടെ കൂപണ്‍ കിഴിവും 2,000 രൂപയുടെ ബാങ്ക് ഓഫറുകളും വരെ ലഭിക്കും. കൂടാതെ, ഫോണുകളുടെ വിപണി വിലയില്‍ നിന്നും റിയല്‍മി വില വെട്ടിക്കുറച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ പ്രേമികള്‍ക്ക് വാലന്റൈന്‍സ് ഡേ ഗിഫ്റ്റായും റിയല്‍മി നാര്‍സോ നല്‍കാം.

ഫെബ്രുവരി ആറ് മുതലാണ് വാലന്റൈന്‍സ് ഡേ സെയില്‍ തുടങ്ങുക. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണി മുതലാണ് ഓഫര്‍ വില്‍പന തുടങ്ങിയിരിക്കുന്നത്. ആമസോണ്‍ ഇന്‍ഡ്യ വെബ്സൈറ്റിലും Realme.com-ലും ഓഫറുകള്‍ ലഭിക്കും. പ്രണയ ദിന സമ്മാനമായി റിയല്‍മി നടത്തുന്ന സെയില്‍ ഫെബ്രുവരി 12-ന് അവസാനിക്കും. ഏറ്റവും വിലക്കുറവില്‍ ഈ സ്‌പെഷ്യല്‍ സെയിലില്‍ നിന്ന് ഫോണുകള്‍ വാങ്ങുന്നതിനായി ഓഫറുകള്‍ അറിയാം

റിയല്‍മി നാര്‍സോ (Realme Narzo): വാലന്റൈന്‍ ഡേയ്ക്ക് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഏറ്റവും വിലക്കുറവില്‍ റിയല്‍മി നാര്‍സോ മൊബൈല്‍ ഫോണുകള്‍ വാങ്ങാം.

റിയല്‍മി നാര്‍സോ 60x: റിയല്‍മി നാര്‍സോ 60x 5G, നാര്‍സോ 60 സീരീസുകള്‍, നാര്‍സോ N55 എന്നിവയ്‌ക്കെല്ലാം ഓഫറുണ്ട്. റിയല്‍മി നാര്‍സോ 60 സീരീസുകള്‍ക്ക് കിടിലന്‍ ഓഫറുകളാണ് കാത്തിരിക്കുന്നത്. റിയല്‍മി നാര്‍സോ 60 പ്രോ 5Gയുടെ 3 വേരിയന്റുകളും വില കുറച്ച് വാങ്ങാം.

12GB റാമും 256GB വേരിയന്റുള്ള ഫോണിന് 4,000 രൂപ കൂപണാണ് ലഭിക്കുക. 8GB+ 128GB സ്റ്റോറേജുമുള്ള ഫോണിനും, 12GB+ 1TB സ്റ്റോറേജുള്ള ഫോണിനും ഓഫര്‍ ലഭിക്കും. Rs. 2,000 രൂപയുടെ കൂപണാണ് ഈ സ്‌പെഷ്യല്‍ സെയിലില്‍ ലഭിക്കുക.

കൂടാതെ, Realme ഇവയ്ക്ക് 2000 രൂപയുടെ ബാങ്ക് ഓഫറും പ്രഖ്യാപിക്കുന്നു. ഇങ്ങനെയെങ്കില്‍ 28,999 രൂപയ്ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ള ഫോണ്‍ 21,999 രൂപയില്‍ വാങ്ങാം.


Valentines Gift | വാലന്റൈന്‍സ് ദിനം ഇങ്ങെത്തി; അസുലഭ നിമിഷത്തില്‍ ചേര്‍ത്ത് പിടിച്ചേക്ക് പ്രണയിതാവിനെ; സമ്മാനിക്കാം കിടിലന്‍ മൊബൈല്‍ ഫോണ്‍, ഓഫറുകള്‍ അറിയാം



പ്രോയ്ക്ക് മാത്രമല്ല നാര്‍സോ 60യ്ക്കും ഓഫറുകള്‍ ലഭിക്കും. Narzo 60 5G-യുടെ 2 വേരിയന്റുകള്‍ക്കും ഓഫറുണ്ട്. 8GB dmw + 128GB സ്റ്റോറേജ് മോഡലിന് 3000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കും. ഇങ്ങനെ ഈ ബേസിക് മോഡല്‍ 14,999 രൂപയ്ക്ക് വാങ്ങാം. ഇതിന്റെ ഉയര്‍ന്ന സ്റ്റോറേജ് ഫോണാണ് 256 GB. ഇത് 16,999 രൂപയ്ക്ക് വാങ്ങാം.

റിയല്‍മി നാര്‍സോ N53യ്ക്ക് 4GB റാമും 64GB സ്റ്റോറേജുമുള്ള 7,499, രൂപയ്ക്ക് വാങ്ങാം. ഇതിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് വിപണി വില 11,999 രൂപയാണ്. എന്നാല്‍ വാലന്റൈന്‍സ് ഡേ സെയിലില്‍ 9,499 രൂപയ്ക്ക് വാങ്ങാം.

റിയല്‍മി നാര്‍സോ 60x 5Gയ്ക്ക് 2000 രൂപയുടെ കിഴിവ് ലഭിക്കും. അങ്ങനെ 10,999 രൂപയില്‍ നിങ്ങള്‍ക്ക് നാര്‍സോ 60എക്‌സ് വാങ്ങാം. ഇതിന്റെ 4GB റാമും 64GB സ്റ്റോറേജുമുള്ള കുറഞ്ഞ വേരിയന്റിന് വെറും 7,499 രൂപയാണ് വില.

Keywords: News, National, National-News, Top-Headlines, Mobile-News, Gadgets-News, Valentines day, Offer, Mobile Phone, Valentines Day Offer, Realme Narzo, Realme Narzo 60, Realme Narzo 60 Pro, Realme Narzo 60x, Realme Narzo N53, Realme Narzo price cut, Realme Narzo special sale 2024, Realme Narzo valentines day, Realme Valentine’s Day sale: Discount on Realme Narzo series smartphones.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia