city-gold-ad-for-blogger
Aster MIMS 10/10/2023

Congress | സമരാഗ്നിക്ക് നിശ്ചിത തുക പിരിച്ച് നൽകാത്തതിന് കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിനെ നീക്കിയ നടപടി പിൻവലിച്ചു; രവി പൂജാരി തുടരും; ഡിസിസി അറിയിപ്പെത്തിയത് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ

കുമ്പള: (KasargodVartha) കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ നേതൃത്വം കണ്ണ് തുറന്നു. സമരാഗ്നി പരിപാടിക്ക് നിശ്ചിത തുക പിരിച്ച് നൽകിയില്ലെന്ന കാരണത്താൽ കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടിനെതിരായ കെപിസിസി നടപടി പിൻവലിച്ചു. രവി പൂജാരി കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടായി തുടരുമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ അറിയിച്ചു. ഇത് സംബന്ധിച്ച് ഡിസിസി നിർദേശം രവി പൂജാരിക്ക് ലഭിച്ചു.

Congress | സമരാഗ്നിക്ക് നിശ്ചിത തുക പിരിച്ച് നൽകാത്തതിന് കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിനെ നീക്കിയ നടപടി പിൻവലിച്ചു; രവി പൂജാരി തുടരും; ഡിസിസി അറിയിപ്പെത്തിയത് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ

പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഒരുക്കത്തിനിടെയാണ് കെപിസിസിയുടെ സമരാഗ്നി പരിപാടിക്ക് തുക നൽകിയില്ലെന്ന കാരണത്താൽ കുമ്പള മണ്ഡലം കോൺഗ്രസ് കമിറ്റി പ്രസിഡണ്ട് രവി പൂജാരിക്കെതിരെ കെപിസിസി പുറത്താക്കൽ നടപടി എടുത്തത്. ജില്ലയിൽ അത്തരത്തിൽ അഞ്ച് മണ്ഡലം പ്രസിഡണ്ടുമാർക്കെതിരെയാണ് നടപടി എടുത്തിരുന്നത്.

Congress | സമരാഗ്നിക്ക് നിശ്ചിത തുക പിരിച്ച് നൽകാത്തതിന് കുമ്പള മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റിനെ നീക്കിയ നടപടി പിൻവലിച്ചു; രവി പൂജാരി തുടരും; ഡിസിസി അറിയിപ്പെത്തിയത് പ്രവർത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ

വൈകിയാണെങ്കിലും തുക നൽകിയതിനെ തുടർന്ന് നേരത്തെ രണ്ട് മണ്ഡലം പ്രസിഡണ്ടുമാർക്കെതിരെയുള്ള നടപടി റദ്ദാക്കി പ്രസിഡണ്ട് സ്ഥാനം പുനസ്ഥാപിച്ചിരുന്നു. രവി പൂജാരിയും തുക നൽകാമെന്നേറ്റതിനെ തുടർന്നാണ് പ്രസിഡന്റ് സ്ഥാനം പുനസ്ഥാപിച്ചത്.

വർഷങ്ങളായി സജീവ കോൺഗ്രസ് പ്രവർത്തകനായിരുന്ന രവി പൂജാരിക്ക് പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞപ്രാവശ്യം മണ്ഡലം പ്രസിഡണ്ട് സ്ഥാനം ലഭിച്ചതെന്ന് പ്രവർത്തകർ പറയുന്നു. കെപിസിസിയും, ഡിസിസിയും ആഹ്വാനം ചെയ്യുന്ന എല്ലാ പാർടി പരിപാടികളും കുമ്പളയിൽ സംഘടിപ്പിക്കാൻ രവി പൂജാരി മണ്ഡലം പ്രസിഡണ്ട് എന്ന നിലയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. ഇത് കുമ്പളയിൽ കോൺഗ്രസിന് പുത്തനുണർവും, പ്രവർത്തകരിൽ ആവേശവും ഉണ്ടാക്കിയിരുന്നു. എന്നിട്ട് പോലും പണപ്പിരിവിൻ്റെ പേരിലെടുത്ത നടപടിയെയാണ് ചോദ്യം ചെയ്തതെന്ന് കോൺഗ്രസ് പ്രവർത്തകർ വ്യക്തമാക്കി.

പുറത്താക്കൽ നടപടി മാധ്യമ വാർത്ത മുഖേനയാണ് അറിഞ്ഞതെന്ന് അറിയിച്ച് ഈ നടപടിയെയും രവി പൂജാരി ചോദ്യം ചെയ്തിരുന്നു. ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡണ്ടിന് കത്ത് അയക്കുകയും ചെയ്തിരുന്നു. വൈകിയാണെങ്കിലും പുറത്താക്കൽ നടപടി പിൻവലിച്ചതിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദത്തിലാണ്.

ഓരോ മണ്ഡലം കമിറ്റികളും ഓരോ ലക്ഷം രൂപയാണ് കെപിസിസിക്ക് പിരിവായി നൽകേണ്ടിയിരുന്നത്.

Keywords: News, Kasargod, Kasaragod-News, Kerala, Kerala-News, Politics Congress, KPCC, Malayalam News, Kumbla, Congress, Ravi Poojari, Ravi Poojari will continue as Kumbla constituency Congress president.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL