city-gold-ad-for-blogger
Aster MIMS 10/10/2023

Ration Shop | മാർച് 7ന് റേഷൻ കടകൾ അടച്ച് സമരം; വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് വ്യാപാരികൾ; 10.90 രൂപയ്ക്ക് നൽകിവരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസ് എന്ന പേരിൽ വിൽക്കുന്നതെന്നും വിമർശനം

കാസർകോട്: (KasargodVartha) കേന്ദ്ര-സംസ്ഥാന സര്‍കാരുകളുടെ നിലപാടുകള്‍ക്കെതിരെ റേഷന്‍ ഡീലേഴ്‌സ് കോ-ഓഡിനേഷന്‍ കമിറ്റി റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാർച് ഏഴിന് സംസ്ഥാന വ്യാപകമായി റേഷന്‍ കടകള്‍ അടച്ചിട്ട് ജില്ല, സംസ്ഥാന തലത്തിൽ പ്രതിഷേധ മാര്‍ചും ധര്‍ണയും നടത്താനാണ് തീരുമാനം.
  
 Ration Shop | മാർച് 7ന് റേഷൻ കടകൾ അടച്ച് സമരം; വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് വ്യാപാരികൾ; 10.90 രൂപയ്ക്ക് നൽകിവരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസ് എന്ന പേരിൽ വിൽക്കുന്നതെന്നും വിമർശനം

14177 റേഷൻ കടകൾ ഉള്ള കേരളത്തിൽ 9909 റേഷൻ കടകൾ നഷ്‌ടത്തിലാണെന്ന് ഭാരവാഹികൾ പറഞ്ഞു. കയ്യിൽ നിന്നും പണം മുടക്കി റേഷൻ കട നടത്താൻ കഴിയാത്ത സാഹചര്യത്തിൽ 2402 കടകൾ വ്യാപാരം ഉപേക്ഷിക്കേണ്ട സ്ഥിതിയിലാണ്. ഭക്ഷ്യഭദ്രതാനിയമം നടപ്പിൽ വന്നതിന് ശേഷം ഒന്നാം പിണറായി സർകാരാണ് റേഷൻ വ്യാപാരികൾക്ക് വേതന പാകേജ് 2018 ൽ നടപ്പിലാക്കിയത്. 45 കിന്റൽ വരെ വിൽപനയുള്ള വ്യാപാരികൾക്ക് 18000 രൂപ വരെ മിനിമം വേതനം ഉറപ്പ് വരുത്തുന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത് എന്ന് പറഞ്ഞെങ്കിലും ഭൂരിപക്ഷം വ്യാപാരികൾക്കും അത് ലഭിക്കുന്നില്ല. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിൽ മാത്രം വരുമാനം കിട്ടുന്ന വ്യാപാരികൾ ആണ് ഭൂരിപക്ഷവും.

 Ration Shop | മാർച് 7ന് റേഷൻ കടകൾ അടച്ച് സമരം; വേതന വർധനവ് അടക്കം ആവശ്യപ്പെട്ട് വ്യാപാരികൾ; 10.90 രൂപയ്ക്ക് നൽകിവരുന്ന അരിയാണ് 29 രൂപയ്ക്ക് ഭാരത് റൈസ് എന്ന പേരിൽ വിൽക്കുന്നതെന്നും വിമർശനം

സെയിൽസ്‌മാൻ്റെ ശമ്പളം, കട വാടക, വൈദ്യുതി നിരക്ക്, മറ്റ് അനുബന്ധ ചിലവുകൾ കഴിഞ്ഞാൽ വ്യാപാരിയുടെ കുടുംബം പുലർത്താനുള്ള തുക ലഭിക്കാറില്ല. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ നവകേരള യാത്രയിൽ 140 മണ്ഡലങ്ങളിലും റേഷൻ സംഘടനാ പ്രതിനിധികൾ വേതന വർധനവ് ആവശ്യപ്പെട്ടുകൊണ്ട് പരാതികൾ സമർപിച്ചെങ്കിലും സർകാരിൻ്റെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ റേഷൻ വ്യാപാരികളുടെ സംഘടനകൾ സംയുക്ത സമരസമിതി രൂപീകരിച്ചുകൊണ്ട് സർകാരിന് നോടീസ് നൽകികൊണ്ട് കടകൾ അടച്ച് സമരം ചെയ്യാൻ നിർബന്ധിതരായത്.

2023 ഡിസംബറിലാണ് വ്യാപാരികൾക്ക് അവസാനം വേതനം ലഭിച്ചത്. ജനുവരി മുതൽ വേതനം ലഭിച്ചിട്ടില്ല. പ്രതിമാസം 200 രൂപ വീതം അംശാദായം അടയ്ക്കുന്നുണ്ടെങ്കിലും വ്യാപാരികൾക്ക് അർഹതപ്പെട്ട ഒരു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. പുതിയ കെ ടി പി ഡി എസ് ആക്ട് വ്യാപാരികൾക്ക് കട നടത്തികൊണ്ട് പോകാൻ കഴിയാത്ത നിയമങ്ങളും ശിക്ഷാനടപടികളുമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. അത് ഭേദഗതി വരുത്തണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന വിഷയമാണ്.

ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന 2013 ലെ ഭക്ഷ്യഭദ്രതാനിയമം ഇൻഡ്യയിൽ അട്ടിമറിക്കപ്പെട്ടിരിക്കുന്നു. സ്റ്റാറ്റ്യൂടറി റേഷനിംഗ് നിയമം നിലവിൽ ഉള്ളപ്പോൾ കേരളത്തിലെ മുഴുവൻ ജനവിഭാഗങ്ങൾക്കും വേർതിരിവില്ലാതെ ആളോഹരി റേഷൻ വിഹിതം ലഭിച്ചിരുന്നത് ഭക്ഷ്യഭദ്രതാനിയമം നടപ്പിലായപ്പോൾ ദരിദ്ര വിഭാഗങ്ങൾക്ക് മാത്രമായി കേന്ദ്രം റേഷൻ പരിമിതപ്പെടുത്തി. 78 ലക്ഷം കാർഡുകൾ നിലവിൽ ഉണ്ടായിരുന്ന 2011 ൽ 16.25 ലക്ഷം ടൺ ഭക്ഷ്യധാന്യം ലഭിച്ചിരുന്ന കേരളത്തിന് 9423270 കാർഡ് ആയി വർധിച്ചിട്ടും ഇപ്പോൾ ലഭിയ്ക്കുന്നത് 14.25 ലക്ഷം ടൺ ഭക്ഷ്യധാന്യം മാത്രമാണ്.

മൂന്നര കോടി ജനങ്ങൾ ഉള്ള കേരളം ഒന്നരക്കോടി ജനങ്ങൾക്ക് മാത്രമാണ് കേന്ദ്രം ഭക്ഷ്യധാന്യം നൽകുന്നത്. രണ്ട് കോടി ജനങ്ങൾ നിയമത്തിന് പുറത്തായി. ഇവർക്ക് ടൈഡ് ഓവർ പദ്ധതിയിൽ അനുവദിച്ചിരുന്ന അരി നിർത്തലാക്കുകയും ഓപൺ മാർകറ്റ് സ്കീം വഴി എഫ് സി ഐയിൽ നിന്നും സപ്ലൈകോയ്ക്ക് നൽകികൊണ്ടിരുന്ന ഭക്ഷ്യ ധാന്യം നിർത്തലാക്കുകയും ചെയ്തു. നിലവിൽ റേഷൻ കടകൾ വഴി 10.90 രൂപയ്ക്ക് നൽകിവരുന്ന അരിയാണ് 'ഭാരത് റൈസ്' എന്ന പേരിൽ 29 രൂപയ്ക്ക് കേന്ദ്രം വിൽക്കുന്നതെന്നും ഇത് വെറും രാഷ്ട്രീയ മുതലെടുപ്പാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.

വാർത്താസമ്മേളനത്തിൽ സി മോഹനൻ പിള്ള, പി ശരത്, കെ സി രവി, സി ബാലകൃഷ്‌ണ ബല്ലാൾ, എ. നടരാജൻ, എം വി നാരായണൻ, പി കെ അബ്ദുർ റഹ്‌മാൻ, സതീശൻ ഇടവേലി, എ എ റഹീം എന്നിവർ സംബന്ധിച്ചു.

Keywords:  News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Ration Shops, Strike, Malayalam News, Crime, Ration dealers to strike on March 7. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL