Liquor Seized | 45.5 ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍
Mar 29, 2024, 18:58 IST
രാജപുരം: (KasargodVartha) മാലക്കല്ലില്‍ 91 പ്ലാസ്റ്റിക് കുപ്പികളിലായി കടത്തുകയായിരുന്ന ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യവുമായി ഒരാള്‍ അറസ്റ്റില്‍. കള്ളാര്‍ ഗ്രാമ പരിധിയിലെ സനീഷ് സൈമണ്‍ (37) ആണ് രാജപുരം പൊലീസിന്റെ പിടിയിലായത്. 45.5 ലിറ്റര്‍ ഇന്‍ഡ്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്.
കാസര്‍കോട് ജില്ലാ പൊലീസ് മേധാവി പി ബി ജോയിയുടെ മേല്‍നോട്ടത്തില്‍ രാജപുരം ഇന്‍സ്പെക്ടര്‍ കെ കൃഷ്ണന്റെ നേതൃത്വത്തില്‍ സി പി ഒമാരായ ഷാജന്‍, ഷിന്റോ, ബിന്ദു, വിനോദ് എന്നിവരടങ്ങിയ ടീമാണ് പ്രതിയെ പിടികൂടിയത്.
Keywords: News, Kerala, Kerala-News, Top-Headlines, Kasaragod-News, Rajapuram News, Man, Arrested, 45.5 Liters, Indian-Made Foreign Liquor, Accused, Arrested, Police, Rajapuram: Man arrested with 45.5 liters of Indian-made foreign liquor.