city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Railway Cross | ഇനിയും ജീവനുകൾ പൊലിയരുത്; റെയിൽ പാളത്തിലേക്കുള്ള ഇടവഴികൾ റെയിൽവേ അടച്ചുതുടങ്ങി; ഇരുചക്ര വാഹനങ്ങൾ ഉൾപെടെ ട്രാകിലൂടെ കടത്തിക്കൊണ്ട് പോകുന്നത് തടയൽ ലക്ഷ്യം

കാസർകോട്: (KasargodVartha) റെയിൽ പാളത്തിലേക്കുള്ള ഇടവഴികൾ റെയിൽവേ അടച്ച് തുടങ്ങി. പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. കാസർകോട്ട് തായലങ്ങാടിയിലും റെയിൽ പാളത്തോട് ചേർന്നു കിടക്കുന്ന വഴി ശനിയാഴ്ച അധികൃതരെത്തി അടച്ചു. ഇരുമ്പ് കുറ്റികളിട്ട് കെട്ടിയാണ് അടച്ചിരിക്കുന്നത്. വിദ്യാർഥികളും സ്ത്രീകളുമടക്കം നടന്നുപോകുന്ന ഇത്തരം വഴികളിലൂടെ മറ്റുള്ളവർ ബൈകും സ്‌കൂടറും സൈകിളും ഉൾപെടെ പാളത്തിലൂടെ കടത്തിക്കൊണ്ടു പോകുന്ന സാഹചര്യത്തിലാണ് റെയിൽവേ നടപടി ശക്തമാക്കിയത്.
   
Railway Cross | ഇനിയും ജീവനുകൾ പൊലിയരുത്; റെയിൽ പാളത്തിലേക്കുള്ള ഇടവഴികൾ റെയിൽവേ അടച്ചുതുടങ്ങി; ഇരുചക്ര വാഹനങ്ങൾ ഉൾപെടെ ട്രാകിലൂടെ കടത്തിക്കൊണ്ട് പോകുന്നത് തടയൽ ലക്ഷ്യം

കോഴിക്കോട്ട് പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ ട്രാഫിക് ബ്ലോക് മറികടക്കാന്‍ റെയിൽ പാളത്തിലൂടെ സാഹസികമായി സ്‌കൂടർ ഓടിച്ച് കൗമാരക്കാരൻ ട്രെയിനിടിച്ച് മരിച്ച സംഭവവും അടുത്തിടെ ചർച്ചയായിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥി ബാലുശ്ശേരി അറപ്പീടികയിലെ ആദില്‍ ഫര്‍ഹാൻ (17) ആണ് അന്ന് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പാലത്തിന് താഴെയുള്ള റെയില്‍ പാളത്തിലാണ് അപകടമുണ്ടായത്.

ട്രെയിൻ തട്ടി അനവധി ജീവനുകളാണ് നഷ്ടമാകുന്നത്. കൂടാതെ ഇടവഴികളിലൂടെ വന്ന് മാലിന്യം നിക്ഷേപിക്കുന്നതും മാലിന്യങ്ങൾ കൂട്ടിക്കത്തിക്കുന്നതുമൊക്കെ റെയിൽവേയുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് ട്രെയിൻ തട്ടിയുണ്ടാകുന്ന അപകടങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെ റെയിൽവേ അധികൃതർ മുന്നിട്ടിറങ്ങിയത്. ഭൂരിഭാഗം അപകടങ്ങൾക്കും കാരണം മുന്നറിയിപ്പുകൾ അവഗണിച്ചുകൊണ്ട് റെയിൽവേ ട്രാകിലൂടെ ആളുകൾ അശ്രദ്ധമായി നടക്കുകയും ലെവൽക്രോസുകൾ മുറിച്ച് കടക്കുകയും ചെയ്യുന്നതാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
  
Railway Cross | ഇനിയും ജീവനുകൾ പൊലിയരുത്; റെയിൽ പാളത്തിലേക്കുള്ള ഇടവഴികൾ റെയിൽവേ അടച്ചുതുടങ്ങി; ഇരുചക്ര വാഹനങ്ങൾ ഉൾപെടെ ട്രാകിലൂടെ കടത്തിക്കൊണ്ട് പോകുന്നത് തടയൽ ലക്ഷ്യം


മുൻ കാലങ്ങളിൽ ഡീസൽ എൻജിൻ ട്രെയിൻ ഓടുമ്പോഴുള്ള ഉച്ചത്തിലുള്ള ശബ്‌ദം ആളുകളെ പാളത്തിൽ നിന്ന് അകറ്റി നിർത്താൻ സഹായിച്ചിരുന്നു. എന്നാൽ ഇലക്‌ട്രിക് എൻജിനുകൾ വന്നതോടെ ട്രെയിൻ അടുത്തെത്തിയാൽ മാത്രമാണ് പലർക്കും അറിയാനാവുന്നതെന്നാണ് പറയുന്നത്. ശനിയാഴ്ച കാസർകോട് നിന്ന് മംഗ്ളുറു ഭാഗത്തേക്കുള്ള റെയിൽ പാളത്തിലേക്കുള്ള ഇടവഴികളാണ് അടച്ചത്. വരും ദിവസങ്ങളിലും കൂടുതൽ സ്ഥലങ്ങളിൽ സമാന നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Train, Accident, Thayalangadi, Railways started closing ways to railway tracks.


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia