city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Train | റെയിൽവേയുടെ ശ്രദ്ധ ദീർഘദൂര അതിവേഗ ട്രെയിനുകളിൽ; സാധാരണക്കാർ ആശ്രയിക്കുന്ന വണ്ടികൾ വഴിയിൽ ഏറെനേരം പിടിച്ചിടുന്നു; നിത്യയാത്രക്കാർക്കും രോഗികൾക്കും വിദ്യാർഥികൾക്കും സമ്മാനിക്കുന്നത് ദുരിതയാത്ര; പാസൻജർ ട്രെയിൻ ട്രാകിന് പുറത്തുതന്നെ

കാസർകോട്: (KasargodVartha) റെയിൽവേയുടെ ശ്രദ്ധ ദീർഘദൂര അതിവേഗ ട്രെയിനുകളിലായതോടെ നിത്യയാത്രക്കാർക്കും രോഗികൾക്കും വിദ്യാർഥികൾക്കും ദുരിതയാത്രയാണ് സമ്മാനിക്കുന്നത്. പ്രത്യേകിച്ചും വിലയേറിയതും തിരക്ക് പിടിച്ചതുമായ രാവിലെയും വൈകുന്നേരവുമാണ് യാത്രാക്ഷാമം രൂക്ഷം. രാവിലെ മംഗ്ളൂറിൽ നിന്ന് 05.05ന് പുറപ്പെടുന്ന പരശുറാം എക്സ്പ്രസ് (16649) കോഴിക്കോട് എത്തും മുമ്പും, മംഗ്ളുറു സെൻട്രൽ - കോഴിക്കോട് എക്സ്പ്രസ് (16610) കണ്ണൂരിന് മുമ്പ് കണ്ണപുരവും പിടിച്ചിടുന്നു. ഇതോടെ കണ്ണൂരും ശേഷവും കൂടുതൽ വൈകുന്നു. പരശുറാം എക്സ്പ്രസിൽ രൂക്ഷമായ തിരക്കിനും കാരണമാകുന്നു.

Train | റെയിൽവേയുടെ ശ്രദ്ധ ദീർഘദൂര അതിവേഗ ട്രെയിനുകളിൽ; സാധാരണക്കാർ ആശ്രയിക്കുന്ന വണ്ടികൾ വഴിയിൽ ഏറെനേരം പിടിച്ചിടുന്നു; നിത്യയാത്രക്കാർക്കും രോഗികൾക്കും വിദ്യാർഥികൾക്കും സമ്മാനിക്കുന്നത് ദുരിതയാത്ര; പാസൻജർ ട്രെയിൻ ട്രാകിന് പുറത്തുതന്നെ

വന്ദേ ഭാരത് കണ്ണപുരം ലൂപ് ലൈനിലൂടെ ഓവർ ടേക് ചെയ്ത് പേകേണ്ടതിനാൽ അതും വൈകുന്നതിന് കാരണമാകുന്നു. ഇതിന് പരിഹാരമായി പരശുറാം എക്സ്പ്രസ് 15 മിനുറ്റ് നേരത്തെ 04:50ന് മംഗ്ളൂറിൽ നിന്ന് പുറപ്പെട്ട് കോഴിക്കോട്ട് കൃത്യസമയം പാലിക്കാനും, മംഗ്ളുറു സെൻട്രൽ - കോഴിക്കോട് എക്സ്പ്രസ് 15 മിനുറ്റ് നേരത്തെ അഞ്ച് മണിക്ക് മംഗ്ളൂറിൽ നിന്ന് വിട്ട് വടകരക്ക് ശേഷം ഓവർ ടേക് ചെയ്യുംവിധം സമയ ക്രമീകരണം നടത്താനും സാധിക്കുമെന്ന് കുമ്പള റെയില്‍ പാസന്‍ജേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് നിസാർ പെറുവാട് അഭിപ്രായപ്പെട്ടു. പരശുറാം എക്സ്പ്രസിലെ തിരക്ക് കുറക്കാനും ഇത് സഹായിക്കും.

മംഗ്ളുറു - 05.00, മഞ്ചേശ്വരം 5.21/5.22, ഉപ്പള 5.26/5.27, കുമ്പള 5.37/5.38, കാസർകോട് - 5.48/5.49, കോട്ടിക്കുളം - 5.58/5.59, ബേക്കൽ - 6:03/6:04, കാഞ്ഞങ്ങാട് - 6:13/6:14, നീലേശ്വരം - 6:22/6:23, ചെറുവത്തൂർ - 6:29/6:30, തൃക്കരിപ്പൂർ - 6:37/6:38, പയ്യന്നൂർ - 6:44/645, ഏഴിമല - 6:51/652, പഴയങ്ങാടി - 6:56/657, കണ്ണപുരം - 7:04/7:05, പാപ്പിനിശ്ശേരി - 7:09/7:10, വളപട്ടണം - 7:14/7:15, കണ്ണൂർ - 7:23/7:25, കണ്ണൂർ സൗത് 7.32/7.33, എടക്കാട് 7.40/7.41, തലശേരി 7.49/7.50, ടെമ്പിൾ ഗേറ്റ് 7.54/7.55, മാഹി - 7.59/8.00, വടകര 8.14/8.15, പയ്യോളി 8.21/8.22, തിക്കോടി 8.29/8.30, വന്ദേ ഭാരത് ഓവർ ടേകിന് 20 മിനിറ്റ് ബഫർ സമയം - കൊയിലാണ്ടി 8.59/9.00, ഏലത്തൂർ 9.14/9.15, വെസ്റ്റ്ഹിൽ 9.24/9.25, 40 മിനിറ്റ് ബഫർ സമയം - കോഴിക്കോട് 10.05 എന്നിങ്ങനെ മംഗ്ളുറു സെൻട്രൽ - കോഴിക്കോട് എക്സ്പ്രസ് സർവീസ് നടത്താമെന്നും നിസാർ പെറുവാട് ചൂണ്ടിക്കാട്ടി.

വിവിധ ആശുപത്രികളിൽ എത്തേണ്ട നിരവധി ആരോഗ്യ പ്രവർത്തകർക്കും, വിവിധ തൊഴിൽ മേഖലകളിൽ ട്രെയിനിനെ മാത്രം ആശ്രയിക്കാൻ സാധിക്കുന്ന തുച്ഛ വരുമാനമുള്ള സാധാരണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്കും വിദ്യാർഥികൾക്കും ഉദ്യോഗസ്ഥർക്കും രാവിലെ എട്ട് മണിക്കു മുമ്പ് കണ്ണൂരിലെത്തി അവിടെ നിന്ന് ബസ് മാർഗം മലയോര പ്രദേശം വരെ എത്തണ്ട യാത്രക്കാർ അടക്കമുള്ളവർക്കും ആശ്രയമായ ട്രെയിനാണ് മംഗ്ളുറു സെൻട്രൽ - കോഴിക്കോട് എക്സ്പ്രസ്.

Train | റെയിൽവേയുടെ ശ്രദ്ധ ദീർഘദൂര അതിവേഗ ട്രെയിനുകളിൽ; സാധാരണക്കാർ ആശ്രയിക്കുന്ന വണ്ടികൾ വഴിയിൽ ഏറെനേരം പിടിച്ചിടുന്നു; നിത്യയാത്രക്കാർക്കും രോഗികൾക്കും വിദ്യാർഥികൾക്കും സമ്മാനിക്കുന്നത് ദുരിതയാത്ര; പാസൻജർ ട്രെയിൻ ട്രാകിന് പുറത്തുതന്നെ

അതേപോലെ, സാധാരണക്കാർക്ക് ഏറെ ആശ്രയമായിരുന്ന പാസൻജർ ട്രെയിനുകൾ ഇപ്പോഴും ട്രാകിന് പുറത്തുതന്നെയാണുള്ളത്. കോവിഡ് ലോക് ഡൗണിന് പിന്നാലെ പാസൻജര്‍ സര്‍വീസുകളെ റെയില്‍വേ സ്‌പെഷ്യല്‍ എക്‌സ്പ്രസുകളാക്കി മാറ്റിയിരുന്നു. ഇതോടെ ടികറ്റ് നിരക്കും വർധിച്ചു. ഇപ്പോഴും ഇത് പാസൻജറുകളായി മാറ്റിയിട്ടില്ല. പാസൻജർ ട്രെയിനിന് 10 രൂപയായിരുന്നു മിനിമം നിരക്കെങ്കിൽ അത് അൺറിസർവ്ഡ് എക്സ്പ്രസിൽ 30 രൂപയാണ്. കൂടാതെ മുതിർന്ന പൗരന്മാർക്ക് നിർത്തലാക്കിയ യാത്ര ഇളവും ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല.

Keywords: News, Kerala, Kasaragod, Vande Bharat, Train News, Railway News, Malayalam News, Kumbla, Patients, Students, Railways focus on long-distance high-speed trains; common mans in distress.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia