Railway cross | വഴിയടച്ച് റെയിൽവേ; ദുരിതത്തിലായി ജനം; വിദ്യാർഥികൾ അടക്കമുള്ളവർക്ക് പ്രയാസം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പഞ്ചായത് വൈസ് പ്രസിഡണ്ട് എം പി യെ കണ്ടു
Feb 8, 2024, 12:49 IST
മൊഗ്രാൽ: (KasargodVartha) റെയിൽ പാളം മുറിച്ചുകടക്കാനുള്ള പ്രധാന വഴികൾ അടച്ചതിൽ പ്രതിഷേധം ശക്തമായി. മൊഗ്രാൽ കൊപ്പളം ജുമാ മസ്ജിദ് റോഡിലെയും മീലാദ് നഗറിലേയും വഴികൾ അടച്ചതോടെ വിദ്യാർഥികളും പൊതുജനങ്ങളും വലിയ ദുരിതമാണ് നേരിടുന്നത്. റെയിൽവേയുടെ നടപടിയിൽ അടിയന്തിര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് കുമ്പള ഗ്രാമപഞ്ചായത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാൽ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ കണ്ട് പരാതി നൽകിയിട്ടുണ്ട്.
റെയിൽവേ വഴിയടച്ചതോടെ റെയിൽവേയുടെ സമീപമുള്ള സ്‌കൂളുകളിലെ കുട്ടികൾക്ക് കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട സ്ഥിതിയാണുള്ളത്. റെയിൽപാളം മുറിച്ചുകടക്കുന്നിടത്തെ സ്ലാബുകളും ചവിട്ടുപടികളുമൊക്കെ ഒഴിവാക്കുന്നത് വലിയ ബുദ്ധിമുട്ടാണ് ജങ്ങൾക്ക് വരുത്തിവെക്കുന്നത്. കൊപ്പളം ജുമാ മസ്ജിദ് റോഡ് വഴിയടച്ചപ്പോൾ ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് വേണ്ടത്ര ഇടപെടലുകൾ നടത്താത്തതാണ് ഇത്തരത്തിൽ മൊഗ്രാലിലെ മുഴുവൻ റെയിൽവേ വഴികളും അടച്ചിടാൻ റെയിൽവേ അധികൃതർക്ക് ബലമേകിയതെന്ന് പരിസരവാസികൾക്ക് ആക്ഷേപമുണ്ട്. യാത്രാ സൗകര്യത്തിന് അധികൃതരുടെ കനിവ് തേടുകയാണ് ഇവർ.
Keywords: News, Malayalam News, Kasaragod, Railway, Mogral, Public, Railway, Railway closed two ways in Mogral; PUblic in distress
< !- START disable copy paste -->
റെയിൽവേ നടപടി തീരദേശത്തെ നാങ്കി കടപ്പുറത്തെയും, ഗാന്ധിനഗർ എസ് സി കോളനിയിലെയും നിരവധി വിദ്യാർഥികളുടെ സ്കൂൾ, മദ്രസ പഠനത്തെ സാരമായി ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. മീലാദ് നഗറിൽ റെയിൽപാളം മുറിച്ചു കടക്കാൻ സ്ഥാപിച്ച കോൺക്രീറ്റ് കൊണ്ടുള്ള ചവിട്ടുപടികൾ പൊളിച്ചുമാറ്റിയാണ് റെയിൽവേ ജീവനക്കാർ വഴി തടസപ്പെടുത്തിയത്. ഇതോടെ കുട്ടികളുടെ സ്കൂൾ, മദ്രസ പഠനം തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു.