city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രണയ വിവാഹത്തില്‍ പ്രകോപിതരായി വധുവിന്റെ ബന്ധുക്കള്‍ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

സിന്ധനൂര്‍:  (www.kasargodvartha.com 12.07.2020) പ്രണയ വിവാഹത്തില്‍ പ്രകോപിതരായി വധുവിന്റെ ബന്ധുക്കള്‍ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. കര്‍ണാടക സിന്ധനൂരിലെ സുകലപേട്ടിലാണ് സംഭവം. വരന്‍ മൗനേഷയുടെ അമ്മ സുമിത്ര (55), സഹോദരന്മാരായ നാഗരാജ (38), ഹനുമേശ (40), സഹോദരി ശ്രീദേവി (30), പിതാവ് ഈരപ്പ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. പിതാവ് ഒഴിച്ച് ബാക്കി നാല് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഈരപ്പ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
പ്രണയ വിവാഹത്തില്‍ പ്രകോപിതരായി വധുവിന്റെ ബന്ധുക്കള്‍ വരന്റെ അഞ്ച് കുടുംബാംഗങ്ങളെ കൊലപ്പെടുത്തി

മൗനേഷയുടെ മറ്റ് രണ്ട് സഹോദരിമാരായ രേവതി (20), തയമ്മ (25) എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൗനേഷയും മഞ്ജുളയും തമ്മിലുന്ന പ്രണയ വിവാഹമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്.

എട്ട് മാസം മുമ്പ് ഗഡാഗില്‍ വച്ച് ഇവര്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ മഞ്ജുളയുടെ കുടുംബാംഗങ്ങള്‍ ഈ വിവാഹത്തെ അംഗീകരിച്ചിരുന്നില്ല.

സംഭവത്തില്‍ സിന്ധനൂര്‍ പൊലീസ് മഞ്ചുളയുടെ കുടുംബത്തിലെ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു.

Keywords:  Top-Headlines, Karnataka, news, Murder, boy, Family, Love, marriage, Death, Raichur shocker: Enraged over love marriage, girl's relatives murder five of boy's family

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia