city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Court Verdict | ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി രണ്ടാം തവണയും തള്ളി; ഡിഎൻഎ തെളിവും വസ്ത്രത്തിൽ മരിച്ചയാളുടെ രക്തക്കറ കണ്ടെത്തിയെന്ന റിപോർടും നിർണായകമായി

മംഗ്ളുറു: (KasargodVartha) മൽപെ പൊലീസ് സ്റ്റേഷൻ പരിധിയിലെ നെജാറിൽ ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ പ്രവീൺ അരുൺ ചൗഗുലെ (40) സമർപ്പിച്ച ജാമ്യാപേക്ഷ ഉഡുപ്പി അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി രണ്ടാം തവണയും തള്ളി. വിശദമായ ഉത്തരവിൽ, പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്ന് ജഡ്‌ജ്‌ പറഞ്ഞു.
  
Court Verdict | ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി രണ്ടാം തവണയും തള്ളി; ഡിഎൻഎ തെളിവും വസ്ത്രത്തിൽ മരിച്ചയാളുടെ രക്തക്കറ കണ്ടെത്തിയെന്ന റിപോർടും നിർണായകമായി

കൊല്ലപ്പെട്ട ഒരാളുടെ ശരീരത്തിൽ പ്രവീണിന്റെ മുടി കണ്ടെത്തിയതിനെക്കുറിച്ചുള്ള ഡിഎൻഎ റിപോർടും, ഇയാളുടെ വസ്ത്രത്തിൽ മരിച്ചയാളുടെ രക്തക്കറ കണ്ടെത്തിയെന്ന മറ്റൊരു റിപോർടും കോടതിയിൽ നിർണായകമായി. കൂടാതെ, സംഭവത്തിന് തൊട്ടുപിന്നാലെ ശാംഭവി പാലത്തിന് സമീപം രക്തം പുരണ്ട വസ്ത്രങ്ങൾ കത്തിച്ച പ്രതിയുടെ നടപടിയും ജഡ്‌ജ്‌ ചൂണ്ടിക്കാട്ടി.

ഫോറൻസിക് പരിശോധന ഫലങ്ങൾ, ഡിഎൻഎ പരിശോധന ഫലം, വിദഗ്ധരുടെ മറ്റ് മൊഴികൾ എന്നിവ അടങ്ങിയ അധിക കുറ്റപത്രം സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ ശിവപ്രസാദ് ആൾവ കോടതിയിൽ ഹാജരാക്കിയിരുന്നു. വിചാരണയ്ക്ക് മുമ്പുള്ള നടപടികൾക്കായി കേസ് ഏപ്രിൽ അഞ്ചിലേക്ക് മാറ്റി. നേരത്തെ 2023 ഡിസംബർ 30നും പ്രവീൺ ചൗഗുലെയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.

കഴിഞ്ഞ വർഷം നവംബർ 12 ന് രാവിലെ 8.30 മണിയോടെയാണ് കെമ്മണ്ണു ഹമ്പൻകട്ടയിലെ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാൻ (23), എയർഇൻഡ്യയിലെ എയർഹോസ്റ്റസ് ട്രെയിനി അയ്നാസ് (21), അസീം (12) എന്നിവർ കൊല്ലപ്പെട്ടത്. വെറും 15 മിനിറ്റിനുള്ളിലാണ് നാല് പേരെയും കുത്തിക്കൊന്നത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ഹസീനയുടെ ഭർതൃമാതാവ് ഹാജറ (70) യ്ക്ക് പരുക്കേറ്റിരുന്നു.

കേസിൽ പ്രതിയും എയർ ഇൻഡ്യയിൽ കാബിൻ ക്രൂവുമായ മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീൺ അരുൺ ചൗഗുലെയെ (39) നവംബർ 15 ന് ബെൽഗാമിലെ കുടച്ചിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അയ്നാസിനോടുള്ള വ്യക്തി വിദ്വേഷമാണ് നാല് പേരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ജാമ്യവും പരോളും അനുവദിക്കാത്തതിനാൽ അറസ്റ്റിലായത് മുതൽ ജയിലിൽ കഴിയുകയാണ് പ്രവീൺ.

Court Verdict | ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ കോടതി രണ്ടാം തവണയും തള്ളി; ഡിഎൻഎ തെളിവും വസ്ത്രത്തിൽ മരിച്ചയാളുടെ രക്തക്കറ കണ്ടെത്തിയെന്ന റിപോർടും നിർണായകമായി

Keywords: Court, Mangalore, Crime, Karnataka, Udupi, Malpi, Police, Murder, Bail, Court, Blood, Fir, DNA, Forensic, Judge, Quadruple murder accused bail rejected for the second time in Udupi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia