city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Dead Body | 4 ദിവസം മുന്‍പ് പുതുച്ചേരിയില്‍നിന്ന് കാണാതായ 9 കാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഓടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍; പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്

ചെന്നൈ: (KasargodVartha) തമിഴ്‌നാട്ടിലെ പുതുച്ചേരിയില്‍നിന്ന് നാല് ദിവസം മുന്‍പ് കാണാതായ ഒന്‍പതുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ നഗരത്തിലെ അഴുക്കുചാലില്‍ കണ്ടെത്തി. സംഭവത്തില്‍ 18 വയസിന് താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ദുര്‍ഗന്ധമുണ്ടായപ്പോള്‍ ആളുകള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. ഇതോടെ അഴുക്കുചാലില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാകാനാണ് സാധ്യത.

Dead Body | 4 ദിവസം മുന്‍പ് പുതുച്ചേരിയില്‍നിന്ന് കാണാതായ 9 കാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഓടയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍; പീഡിപ്പിച്ചശേഷം കൊലപ്പെടുത്തിയതാകാമെന്ന് പൊലീസ്

കഴിഞ്ഞ ശനിയാഴ്ച(02.03.2024)യാണ് അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാന്‍ പോയ കുട്ടിയെ കാണാതാകുകയായിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വീടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാന്‍ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ചാക്കിനുള്ളില്‍ കയ്യും കാലും കെട്ടിയ നിലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ടം നടപടികള്‍ക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംഭവത്തില്‍ പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്.

Keywords: News, National, National-News, Top-Headlines, Crime, Crime-News, Puducherry News, Four Days, Missing, Minor Girl, Found Dead, Drain, Residents, Staging, Road, MG Road, Muthialpet, Padasalai Veedhi, Sholai Nagar, Puducherry: Four days after going missing, minor girl found dead in drain.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia