city-gold-ad-for-blogger
Aster MIMS 10/10/2023

Protest | ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി കുറച്ചതിനെതിരെ രൂക്ഷ പ്രതിഷേധം; കാസർകോട്ടെ ടെസ്റ്റ് കേന്ദ്രത്തിൽ ലൈസൻസ് അപേക്ഷകരും സ്‌കൂൾ ഉടമകളും തടിച്ചുകൂടി

കാസർകോട്: (KasargodVartha) പ്രതിദിന ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി കുറച്ചതിനെതിരെ വൻ പ്രതിഷേധം. കാസർകോട്ടെ ടെസ്റ്റ് കേന്ദ്രത്തിൽ ലൈസൻസ് അപേക്ഷകരും ഡ്രൈവിംഗ് സ്‌കൂൾ ഉടമകളും തടിച്ചുകൂടി പ്രതിഷേധം തുടരുകയാണ്. ബുധനാഴ്ച രാത്രിയാണ് ഡ്രൈവിങ് ടെസ്റ്റിന് 50 പേരെ മാത്രം അനുവദിച്ചാൽ മതിയെന്ന് ഗതാഗത മന്ത്രിയുടെ നിർദേശമുണ്ടായത്.

Protest | ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി കുറച്ചതിനെതിരെ രൂക്ഷ പ്രതിഷേധം; കാസർകോട്ടെ ടെസ്റ്റ് കേന്ദ്രത്തിൽ ലൈസൻസ് അപേക്ഷകരും സ്‌കൂൾ ഉടമകളും തടിച്ചുകൂടി

ഇതൊന്നുമറിയാത്തവരടക്കം നൂറിലധികം പേരാണ് ടെസ്റ്റിനായി കാസർകോട്ടെ ടെസ്റ്റ് മൈതാനത്ത് എത്തിയത്. എന്നാൽ പ്രതിദിനം 50 പേരെ മാത്രമേ ടെസ്റ്റ് ചെയ്യാവൂ എന്നാണ് നിർദേശമെന്നും അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇവരോട് അറിയിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സർകുലർ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടില്ല. എന്നാൽ അത്തരത്തിലുള്ള നിർദേശം ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ നിര്‍ദേശം ഉദ്യോഗസ്ഥര്‍ക്ക് ഇടയിലും ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

സാധാരണനിലയില്‍ 180 വരെയുള്ള ആളുകള്‍ക്ക് ദിവസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുക്കുമ്പോഴുള്ള പ്രശ്നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. ഡിസംബർ - ജനുവരി മാസങ്ങളിലായി അപോയിന്മെന്റ് ലഭിച്ചവരാണ് തങ്ങളെന്നും ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കുറക്കുന്നത് എല്ലാവർക്കും പ്രശ്നം സൃഷ്ടിക്കുകയും ലൈസൻസ് ലഭിക്കാൻ കാലതാമസം ഉണ്ടാക്കുമെന്നും പ്രതിഷേധക്കാർ കാസർകോട് വാർത്തയോട് പ്രതികരിച്ചു.

അടുത്ത ദിവസങ്ങളിൽ ജോലിസ്ഥലത്തേക്ക് തിരികെ പോകേണ്ട പ്രവാസികൾ അടക്കമുള്ളവരും സ്ത്രീകളും അടക്കം അനവധി പേരാണ് ഡ്രൈവിംഗ് ടെസ്റ്റിനായി എത്തിയിരിക്കുന്നത്. പുതിയ നിർദേശം എല്ലാവർക്കും ഇരുട്ടടിയായി മാറിയിരിക്കുകയാണ്. ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട പ്രയോഗികമല്ലാത്ത പരിഷ്‍കാരങ്ങൾക്ക് പകരം ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിച്ച് കൂടുതൽ പേർക്ക് ടെസ്റ്റിനുള്ള സൗകര്യം ഒരുക്കണമെന്നും ലൈസൻസ് അപേക്ഷകർ ആവശ്യപ്പെട്ടു.
  
Protest | ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം 50 ആയി കുറച്ചതിനെതിരെ രൂക്ഷ പ്രതിഷേധം; കാസർകോട്ടെ ടെസ്റ്റ് കേന്ദ്രത്തിൽ ലൈസൻസ് അപേക്ഷകരും സ്‌കൂൾ ഉടമകളും തടിച്ചുകൂടി

Keywords: Driving test, Malayalam News, Kasaragod, Govt Order, Applicant, Driving School Owners, MVD, Official, Circular, Protest, Women, Protests against reduction of number of driving tests to 50. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL