city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Prostate Cancers | ശ്രദ്ധിച്ചാല്‍ ആരംഭത്തില്‍ കണ്ടെത്താം ഈ മാരക രോഗം; കൃത്യമായ ചികിത്സയിലൂടെ രോഗ മുക്തിയും! അറിയേണ്ട കാര്യങ്ങൾ

കൊച്ചി: (KVARTHA) പുരുഷന്‍മാരില്‍ ഏറ്റവും അധികമായി കാണപ്പെടുന്ന കാന്‍സര്‍ ആണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ (Prostate cancer). എട്ടില്‍ ഒരാള്‍ക്ക് അയാളുടെ ആയുഷ്‌ക്കാലത്തില്‍ പ്രോസ്റ്റേറ്റ് കാന്‍സര്‍ വരാമെന്നതാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാന്‍സര്‍ രോഗം മൂലം മരണമടയുന്നവരുടെ കണക്കില്‍ രണ്ടാം സ്ഥാനമാണ് ഈ രോഗത്തിന്. അപ്പോള്‍ നിസാരക്കാരനല്ല ഈ രോഗം.

ശ്രദ്ധിച്ചാല്‍ ആരംഭത്തില്‍ കണ്ടെത്താമെന്ന് മാത്രമല്ല, കൃത്യമായ ചികിത്സയിലൂടെ (Treatment) രോഗ മുക്തിക്കുള്ള സാധ്യതയും ഏറെയാണ്. വൈകി കണ്ടെത്തിയാല്‍ പോലും ചികിത്സകള്‍ കൊണ്ട് വര്‍ഷങ്ങളോളം ജീവിക്കാന്‍ സാധിക്കുന്ന ഒരു രോഗവുമാണ് ഇതെന്ന് വിദഗ്ധര്‍ പറയുന്നു.

പ്രായമായ പുരുഷന്മാര്‍ക്ക് മാത്രമല്ല ചെറുപ്പക്കാര്‍ക്കും പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടാകാം. പ്രായമായവരില്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം (Benign prostatic hyperplasia-BPH) മൂലം പല ബുദ്ധിമുട്ടുകളും കാണാറുണ്ട്. ഉദാഹരണമായി മൂത്രമൊഴിക്കാന്‍ ആരംഭിക്കുന്നതിന് താമസം ഉണ്ടാകുന്നത്, മൂത്രം മുറിഞ്ഞ് മുറിഞ്ഞ് പോകുന്നത്, മൂത്രം സാവധാനം പോകുന്നത്, പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുന്നത്, ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രമൊഴിക്കുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍, മൂത്രമൊഴിക്കുമ്പോള്‍ വേദനയും അസ്വസ്ഥതയും, മൂത്രത്തിലോ ശുക്ലത്തിലോ രക്തം കാണുക, മൂത്രം തീരെ പോകാതെ വരിക ഈ പറഞ്ഞ എല്ലാ ലക്ഷണങ്ങളും പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവരിലും വരാം.

ഇവ കൂടാതെ അടി വയറ്റില്‍ വേദന വരിക, ഇടുപ്പ്- പെല്‍വിക് അല്ലെങ്കില്‍ മലാശയ ഭാഗത്ത് വേദന, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ലുകള്‍ക്ക് വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയൊക്കെ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണങ്ങള്‍ പെടുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു.

ഇതിനു പുറമേ അമിത ക്ഷീണം, അകാരണമായി ശരീരഭാരം കുറയുക, കാലുകള്‍ നീര് വയ്ക്കുക, കാലില്‍ വീക്കം തുടങ്ങിയവയും കാണാം. പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂര്‍ഛിക്കുന്നതനുസരിച്ചാണ് മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, എന്നിവയുണ്ടാകുന്നത്. എല്ലുകളില്‍ രോഗം പടര്‍ന്നുവെങ്കില്‍ അത് മൂലമുള്ള വേദനയാവാം ലക്ഷണം. അതേസമയം മറ്റു പല കാരണങ്ങള്‍ കൊണ്ടും ഇങ്ങനെ ഉണ്ടാകാം.

പ്രോസ്റ്റേറ്റ് കാന്‍സറിന്റെ രോഗനിര്‍ണയത്തിനും ആരംഭത്തില്‍ കണ്ടെത്തുന്നതിലും നിര്‍ണായക സ്ഥാനമാണ് പിഎസ്എ (Prostate-Specific Antigen-PSA) എന്ന രക്ത പരിശോധനയ്ക്ക് ഉള്ളത്. പിഎസ്എ എന്നത് പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ നിന്നു വരുന്ന ഒരു പ്രോടീന്‍ ആണ്. 

പ്രോസ്റ്റേറ്റ് വീക്കം, അണുബാധ, പ്രോസ്റ്റേറ്റ് കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്കും രക്തത്തില്‍ പിഎസ്എയുടെ അളവ് ഉയരുന്നതായി കാണുന്നുണ്ട്. അതിനാല്‍ പിഎസ്എ ഉയര്‍ന്ന് കണ്ടാല്‍ കാന്‍സര്‍ ആവണമെന്നില്ലെന്ന് സാരം. രോഗമുള്ളവരില്‍ ചിലപ്പോള്‍ പിഎസ്എ സാധാരണ അളവില്‍ കണ്ടേക്കാം. സാധാരണ രീതിയില്‍ നാലില്‍ താഴെയാണ് കൃത്യമായ ചികിത്സയിലൂടെ രോഗമുക്തിയുടെ ഫലം കാണുന്നത്. നാലില്‍ അധികമായി കണ്ടാല്‍ മറ്റു ചില പരിശോധനകള്‍ക്ക് ശേഷം ബയോപ്‌സി നിര്‍ദേശിച്ചേക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.


Prostate Cancers | ശ്രദ്ധിച്ചാല്‍ ആരംഭത്തില്‍ കണ്ടെത്താം ഈ മാരക രോഗം; കൃത്യമായ ചികിത്സയിലൂടെ രോഗ മുക്തിയും! അറിയേണ്ട കാര്യങ്ങൾ

 

രോഗ ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തവരില്‍ പിഎസ്എ ടെസ്റ്റ് നടത്തി പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ രോഗിയുടെ അതിജീവന സാധ്യതയില്‍ മാറ്റം വരുന്നില്ലെന്ന് പഠനങ്ങള്‍ വഴി തെളിയിച്ചിട്ടുണ്ട്. അതിനാല്‍ പിഎസ്എ പരിശോധന ഒരു ഡോക്ടറുടെ നിര്‍ദേശ പ്രകാരമേ ചെയ്യാവൂവെന്നതാണ് മാര്‍ഗരേഖകള്‍ സൂചിപ്പിക്കുന്നത്.

രോഗലക്ഷണങ്ങള്‍ ഒന്നുമില്ലാത്തവരില്‍ പ്രോസ്റ്റേറ്റ് കാന്‍സറിന്റെ സാന്നിധ്യം ഉണ്ടോയെന്നറിയാന്‍ ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ സ്‌ക്രീനിങ്ങ് ടെസ്റ്റായി (Screening Test) പിഎസ്എ പരിശോധന നടത്തേണ്ടതില്ല. എന്നാല്‍ ചിലസന്ദര്‍ഭങ്ങളില്‍ ഇത് ആവശ്യവുമാണ്. ഉദാ: പാരമ്പര്യമായി പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉള്ളവര്‍ 50 വയസിന് ശേഷം പിഎസ്എ പരിശോധന നടത്തുന്നത് അഭികാമ്യമാണ്. കൂടാതെ മുന്‍പ് പറഞ്ഞ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ തീര്‍ച്ചയായും യൂറോളജിസ്റ്റിനെ കണ്ട് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുന്നത് ആശ്വാസമായിരിക്കും.

ശ്രദ്ധിക്കുക: മേല്‍പ്പറഞ്ഞ ലക്ഷണങ്ങള്‍ കാണുന്നപക്ഷം സ്വയം രോഗ നിര്‍ണയത്തിന് ശ്രമിക്കാതെ നിര്‍ബന്ധമായും ഡോക്ടറെ കാണുക. ഇതിന് ശേഷം മാത്രം രോഗമില്ലെന്ന് ഉറപ്പുവരുത്തുക.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Lifestyle-News, Health-News, Prostate Cancer, Men, Causes, Symptoms, Prevention, Treatment, Health, Important Signs, Aware, Prostate cancer: Causes, symptoms, prevention and treatment.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia