Driving Test | വ്യാപക പ്രതിഷേധങ്ങൾക്കിടെ മനം മാറ്റം; ഡ്രൈവിങ് ടെസ്റ്റ് 50 പേര്‍ക്കായി നിജപ്പെടുത്തിയ നിർദേശം പിൻവലിച്ചു! സ്ലോട് ബുക് ചെയ്ത എല്ലാവർക്കും അവസരമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍
Mar 7, 2024, 11:19 IST
തിരുവനന്തപുരം: (KasargodVartha) ഡ്രൈവിങ് ടെസ്റ്റിലെ പരിഷ്കാരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നതിനെ തുടർന്ന് പുതിയ നിർദേശം പിൻവലിച്ചു. സ്ലോട് ബുക് ചെയ്ത എല്ലാവർക്കും ടെസ്റ്റിന് അവസരം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ അറിയിച്ചു. ഒരു ദിവസം ഡ്രൈവിങ് ടെസ്റ്റ് 50 പേര്‍ക്കായി നിജപ്പെടുത്തി ഉത്തരവ് നല്‍കിയിട്ടില്ലെന്നും നിർദേശം മാത്രമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
വിവാദമുണ്ടാക്കുന്നതിന് പിന്നില്‍ ആസൂത്രണ നീക്കം നടക്കുന്നതായും ആറുമിനിറ്റ് കൊണ്ട് ഒരാള്‍ക്ക് ലൈസന്‍സ് നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നും ഈ രീതിയില്‍ മാറ്റം ഉണ്ടാവണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥരുടെ യോഗത്തില്‍ നടന്ന ചര്‍ച്ച മാധ്യമങ്ങള്‍ക്കു ചോര്‍ത്തിക്കൊടുത്ത് വിവാദമുണ്ടാക്കിയ ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബുധനാഴ്ച വിളിച്ചുചേർത്ത ആർടിഒമാരുടെയും ജോയിന്റ് ആർടിഒമാരുടെയും ഓൺലൈൻ യോഗത്തിലാണ് ഡ്രൈവിങ് ടെസ്റ്റ് ഒരു ദിവസം 50 പേർക്കു നടത്തിയാൽ മതിയെന്ന് മന്ത്രി അറിയിച്ചത്. എന്നാൽ ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നില്ല. മേലുദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്നാണ് ഇല്ലാത്ത ഉത്തരവിന്റെ പേരില്‍ ഡ്രൈവിംഗ് ടെസ്റ്റില്‍ ഉദ്യോഗസ്ഥര്‍ പരിഷ്‌കാരം നടപ്പാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരെ വ്യാഴാഴ്ച രാവിലെ മുതല്‍ കാസർകോട്ടും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രത്തിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ലൈസൻസ് അപേക്ഷകരും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ജീവനക്കാരും ഉദ്യോഗസ്ഥരുമായി വാക് തര്‍ക്കമുണ്ടാവുകയും ചെയ്‌തു. പ്രതിദിനം 50 പേരെ മാത്രമേ ടെസ്റ്റ് ചെയ്യാവൂ എന്നാണ് നിർദേശമെന്നും അതനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ കഴിയുകയുള്ളൂവെന്നുമാണ് മോടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. സാധാരണനിലയില്‍ 180 വരെയുള്ള ആളുകള്‍ക്ക് ദിവസത്തില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താറുണ്ട്. ഇത് 50 ആയി ചുരുക്കുമ്പോഴുള്ള പ്രശ്നങ്ങളാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Driving test, Malayalam News, Govt Order, Proposal for driving test for 50 people withdrawn. < !- START disable copy paste -->