city-gold-ad-for-blogger
Aster MIMS 10/10/2023

Railway flyover | വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

കാസർകോട്: (KasargodVartha) അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിക്കുന്ന കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. 27 സംസ്ഥാനങ്ങളുടെ മുന്നൂറിലധികം ജില്ലകളിലായി 554 റെയില്‍വേ സ്റ്റേഷനുകളുടെയും 1500 മേല്‍പ്പാലങ്ങളുടെയും അടിപ്പാതകളുടെയും ശിലാസ്ഥാപന ചടങ്ങും ഇതോടൊപ്പം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 40,000 കോടി രൂപയുടെ പദ്ധതിക്കാണ് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നത്. റെയില്‍വേ സ്റ്റേഷനിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യം. കാസര്‍കോട് ജില്ലയില്‍ ഏഴു പദ്ധതികളാണ് നടപ്പിലാക്കുന്നത്.
  
Railway flyover | വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുമ്പോള്‍ രാജ്യത്തെ ലക്ഷക്കണക്കിന് യുവജനങ്ങള്‍ക്കാണ് പുതിയ തൊഴിലവസരങ്ങളും സ്വയം തൊഴില്‍ അവസരങ്ങളും ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. 44.12 കോടി രൂപയാണ് കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന്റ് നിര്‍മാണപ്രവൃത്തിക്കായി അനുവദിച്ചിട്ടുള്ളത്. സംസ്ഥാനത്ത് റെയില്‍വേ പ്ലാറ്റ് ഫോമിന് കുറുകെ കടന്നുപോകുന്ന റോഡുള്ള ഏക ക്രോസിങ്ങാണ് കോട്ടിക്കുളത്തേത്. വര്‍ഷങ്ങളായുള്ള ജനങ്ങളുടെ കാത്തിരിപ്പാണ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.

കോട്ടിക്കുളം റെയില്‍വേ സ്റ്റേഷനില്‍ സംഘടിപ്പിച്ച ചടങ്ങ് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. അഞ്ചുവര്‍ഷക്കാലയളവില്‍ റെയില്‍വേയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങള്‍ നേടിയെടുക്കാന്‍ കാസര്‍കോട് ജില്ലയ്ക്ക് സാധിച്ചു എന്ന് എംപി പറഞ്ഞു. ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ലക്ഷ്മി ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടങ്ങില്‍ ഉദുമ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൈനബ അബൂബക്കര്‍ സംസാരിച്ചു. സി.ഡി.ഒ ബി.മനോജ് സ്വാഗതവും സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ രഞ്ജിത്ത് കുമാര്‍ നീലായി നന്ദിയും പറഞ്ഞു. ചടങ്ങിന് മുന്നോടിയായി വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. കലാകാരന്മാര്‍ക്ക് എംപി സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു.

ഒളവറ, രാമവില്യം റോഡ് ഓവര്‍ ബ്രിഡ്ജുകളുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നിര്‍വ്വഹിച്ചു

അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരും റെയില്‍വേ മന്ത്രാലയവും പങ്കാളിത്തത്തോടെ നടത്തുന്ന റോഡ് ഓവര്‍ ബ്രിഡ്ജ് നിര്‍മാണ പ്രവൃത്തിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിധിയിലെ ഒളവറ റോഡ് ഓവര്‍ ബ്രിഡ്ജിന്റെ ശിലാസ്ഥാപന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം.മനു, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവ, വാര്‍ഡ് മെമ്പര്‍മാരായ എന്‍.നിധീഷ്, മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികള്‍ അരങ്ങേറി. തൃക്കരിപ്പൂര്‍ ഒളവറ റോഡ് ഓവര്‍ ബ്രിഡ്ജിന് 41.9 കോടിയുടെ പ്രവൃത്തിയാണ് നടത്തുക. കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് നിര്‍മ്മാണ ചുമതല.

രാമവില്യം റോഡ് ഓവര്‍ ബ്രിഡ്ജ് ശിലാസ്ഥാപന ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എം.സൗദ, വാര്‍ഡ് മെമ്പര്‍ യു.പിഫായിസ്, പാലക്കാട് അസിസ്റ്റന്റ് പേഴ്‌സണല്‍ ഓഫീസര്‍ ഗണേഷ് മൂര്‍ത്തി, പയ്യന്നൂര്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ സന്ദീപ് എന്നിവര്‍ സംസാരിച്ചു. രാമവില്യം റോഡ് ഓവര്‍ ബ്രിഡ്ജ് 44.52 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തിയാണ് നടത്തുക.

അമൃത് ഭാരത് സ്റ്റേഷന്‍ സ്‌കീമില്‍ ഉള്‍പ്പെട്ട റെയില്‍വേ സ്റ്റേഷനുകളില്‍ മെച്ചപ്പെട്ട സ്റ്റേഷന്‍ കാവടങ്ങള്‍, കാത്തിരിപ്പ് കേന്ദ്രങ്ങള്‍, ടോയ്‌ലറ്റ് സൗകര്യങ്ങള്‍, ആവശ്യാനുസരണം ലിഫ്റ്റ്, എസ്‌കലേറ്റര്‍ സൗകര്യങ്ങള്‍, ശുചിത്വം, സൗജന്യ വൈഫൈ, ഒരു സ്റ്റേഷന്‍ ഒരു ഉത്പന്നം' തുടങ്ങിയ സംരംഭങ്ങളിലൂടെ പ്രാദേശിക ഉത്പന്നങ്ങള്‍ക്കായി കിയോസ്‌ക്കുകള്‍ സ്ഥാപിക്കല്‍, യാത്രക്കാരുടെ വിവര സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ എന്നിവ ഒരുക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ സ്റ്റേഷനുകളെ ഊര്‍ജ്ജസ്വലമായ നഗരകേന്ദ്രമാക്കി മാറ്റുക എന്നതാണ് ആത്യന്തിക ലക്ഷ്യം.
  
Railway flyover | വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കോട്ടിക്കുളം റെയില്‍വേ മേല്‍പാലത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടു

Keywords:  News, Top-Headlines, Malayalam-New, Kasargod, Kasaragod-News, Kerala, Kerala-News, Prime Minister Narendra Modi laid the foundation stone for the Kottikulam railway flyover. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL