Women's Commission | സമൂഹത്തിലെ സാധ്യതകളും ആനുകൂല്യങ്ങളും വിനിയോഗിച്ച് ജീവിതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധിക്കണം; കുട്ടികള്‍ കൃത്യമായി എല്ലാ ദിവസവും സ്‌കൂളില്‍ പോകുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണമെന്നും വനിതാ കമിഷന്‍
Dec 24, 2023, 17:06 IST
കാസര്‍കോട്: (KasargodVartha) സമൂഹത്തിലെ സാധ്യതകളും ആനുകൂല്യങ്ങളും വിനിയോഗിച്ച് ജീവിതത്തെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധിക്കണമെന്ന് വനിതാ കമിഷന്‍ അംഗം അഡ്വ ഇന്ദിരാ രവീന്ദ്രന്‍. പട്ടികവര്‍ഗ മേഖല കാംപിന്റെ ഭാഗമായി കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ ഗ്രാമപഞ്ചായതിലെ വ്യാപാരി വ്യവസായി സമിതി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ശ്രദ്ധിക്കണം. സ്‌കൂളുകളില്‍ ഭക്ഷണവും പഠന സൗകര്യങ്ങളും ഉള്‍പെടെ മികച്ച വിദ്യാഭ്യാസ സാഹചര്യം സര്‍കാര്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും കൃത്യമായി കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുവെന്ന് മാതാപിതാക്കള്‍ ഉറപ്പാക്കണം. ജീവിതത്തിലെ പ്രതിസന്ധികളെ മറികടക്കുന്നതിന് വിദ്യാഭ്യാസം സഹായകമാകുമെന്നും കമിഷന്‍ ചൂണ്ടിക്കാട്ടി.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സര്‍കാര്‍ നിരവധി ആനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അര്‍ഹരായവരുടെ കൈകളിലേക്ക് ഈ ആനുകൂല്യങ്ങള്‍ പൂര്‍ണമായി എത്തുന്നില്ല. എവിടെയൊക്കെയോ തടസപ്പെടുകയും ചൂഷണത്തിന് വിധേയമാകുകയും ചെയ്യുന്നുണ്ട്. സര്‍കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍, റേഷന്‍ കാര്‍ഡ്, വോടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉള്‍പെടെയുള്ള അവശ്യരേഖകള്‍ അനിവാര്യമാണ്. പട്ടികവര്‍ഗ കാംപിന്റെ ഭാഗമായി വനിതാ കമിഷന്‍ നടത്തിയ ഊര് സന്ദര്‍ശനത്തില്‍ ഇത്തരം അവശ്യരേഖകള്‍ പലര്‍ക്കും ഇല്ല എന്ന് കണ്ടെത്തി.
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ അവശ്യരേഖകള്‍ ഇല്ലാത്തവര്‍ക്ക് ഇത് അടിയന്തിരമായി ലഭ്യമാക്കുന്നതിന് പഞ്ചായതിന്റെ ആഭിമുഖ്യത്തില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ന്നു നടപടി സ്വീകരിക്കണമെന്നും വനതി കമിഷന്‍ പറഞ്ഞു.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ചേര്‍ന്ന് വനിതാ കമിഷന്‍ നല്‍കുന്ന സേവനങ്ങളെയും സഹായങ്ങളെയും കുറിച്ച് അംഗങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ചര്‍ച നടത്തണം.
കുട്ടിയുടെ പിതൃത്വം നിഷേധിക്കപ്പെട്ടാല്‍ അതു തെളിയിക്കുന്നതിനുള്ള ഡിഎന്‍എ ടെസ്റ്റ് ചെയ്യാനുള്ള സഹായം വനിതാ കമിഷന്‍ നല്‍കും. പട്ടികവര്‍ഗ മേഖലയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെന്നുള്ളത് സന്തോഷകരമാണ്. കമിഷന്‍ നടത്തിയ ഗൃഹസന്ദര്‍ശനത്തില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച് ആരും പരാതി ഉന്നയിച്ചില്ല. സ്ത്രീകള്‍ പിന്നോക്കം പോയാല്‍ സമൂഹം ആകെ പിന്നോക്കം പോകുമെന്നും വനിതാ കമിഷന്‍ അംഗം പറഞ്ഞു.
കുറ്റിക്കോല്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് മുരളി പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. വനിതാ കമിഷന്‍ അംഗങ്ങളായ അഡ്വ പി കുഞ്ഞാഇശ, അഡ്വ വി ആര്‍ മഹിളാമണി, ഗ്രാമപഞ്ചായത് വൈസ് പ്രസിഡന്റ് കെ ശോഭനകുമാരി, ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ശമീര്‍ കുമ്പക്കോട്, വികസന സ്ഥിരം സമിതി അധ്യക്ഷന്‍ വികെ അരവിന്ദന്‍, മെമ്പര്‍മാരായ പി മാധവന്‍, കെ കുഞ്ഞിരാമന്‍, അശ്വതി അജികുമാര്‍, കെ ആര്‍ വേണു, ശാന്ത പയ്യങ്ങാനം, വനിതാ കമിഷന്‍ പ്രോജക്ട് ഓഫീസര്‍ എന്‍ ദിവ്യ എന്നിവര്‍ സംസാരിച്ചു.
പട്ടികവര്‍ഗ മേഖലയില്‍ സര്‍കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വീരേന്ദ്ര കുമാറും ലഹരിയുടെ വിപത്ത് എന്ന വിഷയം എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എന്‍ജി രഘുനാഥനും അവതരിപ്പിച്ചു.
Keywords: Possibilities and benefits Scheduled Tribes Category to be allocated says Women's Commission, Kasaragod, News, Women's Commission, Scheduled Tribes Category, School, Education, Food, Parents, Kerala.