city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Poonam Pandey | നടിയും മോഡലും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചതായി ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്; ഗർഭാശയമുഖ കാൻസറിന് കീഴടങ്ങിയെന്നും അറിയിപ്പ്; പിന്നാലെ മരിച്ചിട്ടില്ലെന്ന് വീഡിയോയുമായി താരം!

മുംബൈ: (KasargodVartha) മോഡലും നടിയുമായ പൂനം പാണ്ഡെ (32) അന്തരിച്ചതായി ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്. പിന്നീട് താൻ മരിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി വീഡിയോയുമായി പൂനം പാണ്ഡെ രംഗത്തെത്തി.
 
Poonam Pandey |  നടിയും മോഡലും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചതായി ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്; ഗർഭാശയമുഖ കാൻസറിന്  കീഴടങ്ങിയെന്നും അറിയിപ്പ്; പിന്നാലെ മരിച്ചിട്ടില്ലെന്ന് വീഡിയോയുമായി താരം!

ഗർഭാശയമുഖ കാൻസറിനോട് (Cervical Cancer) പോരാടിയ താരം വ്യാഴാഴ്ച രാത്രി വിടവാങ്ങിയതായി പോസ്റ്റിൽ പറയുന്നു. യു പി കാൺപൂർ സ്വദേശിനിയാണ് നടി.  പൂനത്തിൻ്റെ പെട്ടെന്നുള്ള പോസ്റ്റ് എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തു. 

Poonam Pandey |  നടിയും മോഡലും വിവാദങ്ങളുടെ തോഴിയുമായ പൂനം പാണ്ഡെ അന്തരിച്ചതായി ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ്; ഗർഭാശയമുഖ കാൻസറിന്  കീഴടങ്ങിയെന്നും അറിയിപ്പ്; പിന്നാലെ മരിച്ചിട്ടില്ലെന്ന് വീഡിയോയുമായി താരം!

'ഇന്നത്തെ പ്രഭാതം ഞങ്ങൾക്ക് ബുദ്ധിമുട്ടാണ്. ഗർഭാശയമുഖ കാൻസർ ബാധിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട പൂനത്തെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുവെന്ന് നിങ്ങളെ അറിയിക്കുന്നതിൽ വളരെ സങ്കടമുണ്ട്. അവരുമായി സമ്പർക്കം പുലർത്തിയ എല്ലാ ജീവജാലങ്ങൾക്കും സ്നേഹവും കാരുണ്യവും ലഭിച്ചു. ദുഃഖത്തിൻ്റെ ഈ സമയത്ത്, സ്വകാര്യത അഭ്യർഥിക്കുന്നു', പൂനത്തിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിലെ പോസ്റ്റിൽ പറയുന്നു.

വിവാദങ്ങളിലൂടെയാണ് പൂനം പാണ്ഡെ ശ്രദ്ധ നേടിയത്. 2013ൽ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 2011ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വേണ്ടി നഗ്നയാകാമെന്ന് വാഗ്ദാനം ചെയ്തതോടെയാണ് പൂനം ആദ്യമായി പ്രശസ്തിയിലേക്ക് ഉയർന്നത്. മാലിനി ആൻഡ് കോ, ഖട്രോൺ കെ ഖിലാഡി, ബിഗ് ബോസ് തുടങ്ങിയ ചിത്രങ്ങളിലും ഷോകളിലും പൂനം പ്രത്യക്ഷപ്പെട്ടു. അഭിനയ ജീവിതത്തിനുപുറമെ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമാണ്.

അതേസമയം തന്റെ മരണവാര്‍ത്ത പ്രത്യേക ലക്ഷ്യം വെച്ച് പ്രചരിപ്പിച്ചതാണെന്ന് പൂനം പാണ്ഡെ പിന്നീട് വീഡിയോയിലുടെ അറിയിച്ചു. സെര്‍വികല്‍ കാന്‍സറിനെക്കുറിച്ച് അവബോധം നല്‍കാനാണ് താന്‍ വ്യാജ മരണവാര്‍ത്ത സൃഷ്ടിച്ചതെന്നും നടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിൽ പറഞ്ഞു.

Updated

Keywords: News, Nationa, Mumbai, Model, Actress, Poonam Pandey, Cervical Cancer, Instagram, Poonam Pandey Dies Due To Cervical Cancer At 32 In Kanpur, Team Issues Statement.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia