city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Polio Immunization | കാസർകോട്ട് പോളിയോ തുള്ളി മരുന്ന് നൽകിയത് 91,335 കുട്ടികൾക്ക്; ബാക്കിയുള്ളവർക്ക് 4, 5 തീയതികളിൽ വീടുകളിൽ ചെന്ന് വിതരണം ചെയ്യും

കാസർകോട്: (KasargodVartha) പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ്റെ ഭാഗമായി ജില്ലയിൽ സജ്ജീകരിച്ച 1173 ബൂത്തുകളിലായി 91335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. പരിപടിയുടെ ജില്ലാതല ഉദ്ഘാടനം കാലിക്കടവ് വയോജന കേന്ദ്രത്തിൽ വെച്ച് തൃക്കരിപ്പൂർ നിയോജക മണ്ഡലം എംഎൽഎ എം.രാജഗോപാലൻ നിർവഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.വി സുലോചന ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ . എ .വി രാംദാസ് മുഖ്യപ്രഭാഷണം നടത്തി.
  
Polio Immunization | കാസർകോട്ട് പോളിയോ തുള്ളി മരുന്ന് നൽകിയത് 91,335 കുട്ടികൾക്ക്; ബാക്കിയുള്ളവർക്ക് 4, 5 തീയതികളിൽ വീടുകളിൽ ചെന്ന് വിതരണം ചെയ്യും

നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുജാത എം.വി, പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പർ റഹീന പി.കെ, ഐ.എം.എ കാഞ്ഞങ്ങാട് പ്രസിഡണ്ട് ഡോ. സുരേശൻ വി ജില്ലാ എഡ്യൂക്കേഷൻ ആൻറ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ, ജില്ലാ എം.സി.എച്ച് ഓഫീസർ

ശോഭ എം, ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംമെഡിക്കൽ ഓഫീസർ ഡോ. രഞ്ജിത് കെ ആർ, ചെറുവത്തൂർ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റിലീഷ്, ഓലാട്ട് കുടുംബാരോഗ്യകേന്ദ്രം പി.എച്ച്.എൻ വിനോദിനി കെ എന്നിവർ സംസാരിച്ചു.

ചെറുവത്തൂർ വി.വി സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. രാജ് മോഹൻ ടി.എ സ്വാഗതവും ഓലാട്ട് കുടുംബാരോഗ്യകേന്ദ്രംഹെൽത്ത് ഇൻസ്പെക്‌ടർ, മഹേഷ് കുമാർ പി.വി നന്ദിയും പറഞ്ഞു. മാർച്ച്‌ മൂന്നിന് പോളിയോ തുള്ളിമരുന്ന് കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച്‌ 4, 5 തിയ്യതികളിൽ വീടുകളിൽ ചെന്ന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നും ഇതിനായി മുഴുവൻ പൊതു ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അഭ്യർത്ഥിച്ചു.

കാസർകോട് മുൻസിപൽ തല വിതരണ ഉദ്ഘാടനം

കാസർകോട്: പൾസ് പോളിയോ തുള്ളി മരുന്ന് വിതരണത്തിൻ്റെ കാസർകോട് മുൻസിപ്പൽ തല വിതരണ ഉദ്ഘാടനം നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം നിർവഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ഖാലിദ് പച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി ഡപ്യൂട്ടി സൂപ്രണ്ടൻ്റ് ഡോ. ജമാൽ അഹ്മദ് എ സ്വാഗതം പറഞ്ഞു. ഐഎംഎ കാസർകോട് ഘടകം പ്രസിഡൻ്റ് ഡോ. ജിതേന്ദ്ര റൈ, പി എച് എൻ ജലജ, ജെ എച്ച് ഐ ശ്രീജിത്ത് എം വി എന്നിവർ സംസാരിച്ചു. നഗരസഭയിലെ അഞ്ച് വയസിന് താഴെയുള്ള 3976 കുട്ടികൾക്ക് വേണ്ടി പോളിയോ തുള്ളി മരുന്ന് കൊടുക്കാൻ വിവിധ സ്ഥലങ്ങളിലായി 54 ബൂത്തുകൾ സജ്ജീകരിച്ചിരുന്നു.
  
Polio Immunization | കാസർകോട്ട് പോളിയോ തുള്ളി മരുന്ന് നൽകിയത് 91,335 കുട്ടികൾക്ക്; ബാക്കിയുള്ളവർക്ക് 4, 5 തീയതികളിൽ വീടുകളിൽ ചെന്ന് വിതരണം ചെയ്യും

Polio Immunization | കാസർകോട്ട് പോളിയോ തുള്ളി മരുന്ന് നൽകിയത് 91,335 കുട്ടികൾക്ക്; ബാക്കിയുള്ളവർക്ക് 4, 5 തീയതികളിൽ വീടുകളിൽ ചെന്ന് വിതരണം ചെയ്യും

Polio Immunization | കാസർകോട്ട് പോളിയോ തുള്ളി മരുന്ന് നൽകിയത് 91,335 കുട്ടികൾക്ക്; ബാക്കിയുള്ളവർക്ക് 4, 5 തീയതികളിൽ വീടുകളിൽ ചെന്ന് വിതരണം ചെയ്യും

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Polio vaccination drive: 91335 children given polio drops in Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia