city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | വെടിവെപ്പിനെ തുടർന്നുള്ള അരുംകൊലയിൽ നടുങ്ങി കുറ്റിക്കോൽ പ്രദേശം; 'കൊല്ലാനുള്ള കാരണം സഹോദരങ്ങൾക്കിടയിലുണ്ടായ കടുത്തപക'

കുറ്റിക്കോൽ: (KasargodVartha) നൂഞ്ഞിങ്ങാനത്ത് സഹോദരന്മാർ തമ്മിലുണ്ടായ അടിപിടിക്ക് പിന്നാലെ നടന്ന വെടിവെപ്പിൽ അനുജൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം രാജപുരം ഇൻസ്‌പെക്ടർ കൃഷ്‌ണൻ കെ കാളിദാസൻ ഏറ്റെടുത്തു. ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുറ്റിക്കോൽ നൂഞ്ഞിങ്ങാനത്തെ പരേതരായ ടി നാരായണൻ നായർ - ജാനകിയമ്മ ദമ്പതികളുടെ മകൻ കെ അശോകൻ (45) ആണ് മരിച്ചത്. അയൽപക്കത്ത് തന്നെ താമസക്കാരനായ ജ്യേഷ്‌ഠ സഹോദരൻ ബാലകൃഷ്ണൻ (50) ആണ് അനുജനെ വെടിവെച്ച് കൊന്നതെന്ന് ബന്ധുക്കളുടെയും സമീപ വാസികളുടെയും മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സൂചിപ്പിക്കുന്നത്.

Investigation | വെടിവെപ്പിനെ തുടർന്നുള്ള അരുംകൊലയിൽ നടുങ്ങി കുറ്റിക്കോൽ പ്രദേശം; 'കൊല്ലാനുള്ള കാരണം സഹോദരങ്ങൾക്കിടയിലുണ്ടായ കടുത്തപക'

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: 'ബാലകൃഷ്ണയും അശോകനും കൂലിപ്പണിക്കാരാണ്. ഇരുവരും വർഷങ്ങളായി കടുത്ത ശത്രുതയിലാണ്. മദ്യലഹരിയിൽ അടിപിടിയും പതിവാണ്. ഞായാറാഴ്ച രാത്രിയും ഇരുവരും തമ്മിൽ അടിപിടി നടന്നിരുന്നു. അടിപിടിയിൽ ബാലകൃഷ്ണന്റെ കാലിന് പരുക്കേറ്റിരുന്നു. രാത്രി ഒമ്പത് മണിയോടെ ഇവിടെ നിന്നും പോയ ബാലകൃഷ്ണൻ അയൽവാസിയായ നെയ്യത്തിങ്കാൽ മാധവൻ എന്നയാളുടെ വീട്ടിൽ നിന്ന് തോക്കെടുത്ത് കൊണ്ടുവന്ന് അശോകനെ നിറയൊഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തിറങ്ങുമ്പോഴാണ് ബാലകൃഷ്ണൻ വെടിയുതിർത്തത്. തുടയിൽ വെടിയുണ്ട തുളഞ്ഞുകയറി വലിയ മുറിവുണ്ടാവുകയും രക്തസ്രാവത്തെ തുടർന്ന് യുവാവ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു'.

ഇടയ്ക്കിടെ വേട്ടയ്ക്ക് പോകാറുള്ള ബാലകൃഷ്ണൻ ഷാർപ് ഷൂടറാണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ബാലകൃഷ്ണനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലയ്ക്ക് ഉപയോഗിച്ച തോക്ക് തെളിവെടുപ്പിന് ഹാജരാക്കി കണ്ടെടുക്കുമെന്നാണ് പൊലീസ് സൂചന നൽകുന്നത്. ഇരട്ട കുഴൽ തോക്കാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും ഇതിന് ലൈസൻസ് ഇല്ലെന്നുമാണ് പറയുന്നത്. എന്നാൽ തോക്ക് ഒറിജിനൽ തന്നെയാണെന്നും തോക്ക് നൽകിയ ആളെ രക്ഷപ്പെടുത്താൻ വേണ്ടിയാണ് കള്ളത്തോക്ക് ആണെന്ന പ്രചാരണം നടത്തുന്നതെന്നുമാണ് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നത്.

ഉൾപ്രദേശമായ സ്ഥലത്ത് കുടുംബാംഗങ്ങൾ കുറവാണ്. അതുകൊണ്ട് തന്നെ വെടിയേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതും പെട്ടെന്നുള്ള മരണത്തിന് കാരണമായി. തിങ്കളാഴ്ച പുലർച്ചെയാണ് കൊലപാതക വിവരം പ്രദേശവാസികൾ പോലും അറിഞ്ഞത്. അരുംകൊലയുടെ ഞെട്ടലിലാണ് നാട്ടുകാർ. ബിന്ദുവാണ് കൊല്ലപ്പെട്ട അശോകന്റെ ഭാര്യ. ഇവർക്ക് മക്കളില്ല. മറ്റ് സഹോദരങ്ങൾ: ജനാർധനൻ, ഗംഗാധരൻ, ശോഭ.

Investigation | വെടിവെപ്പിനെ തുടർന്നുള്ള അരുംകൊലയിൽ നടുങ്ങി കുറ്റിക്കോൽ പ്രദേശം; 'കൊല്ലാനുള്ള കാരണം സഹോദരങ്ങൾക്കിടയിലുണ്ടായ കടുത്തപക'

Keywords: Murder, Malayalam News, Kasaragod, Crime, Kuttikol, Investigation, Brothers, Gun, Killed, Rajapuram, Inspector, Bedakam,  Police, Drunk, Thigh, Bleeding, Hunting, Custody, Police starts investigation in murder case. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia