city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Booked | ലൈംഗികാതിക്രമ പരാതിയിൽ കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു

ബേക്കൽ: (KasargodVartha) വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതിയില്‍ പെരിയ കേരള കേന്ദ്ര സര്‍വകലാശാലയിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു. ഇന്‍ഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി ഇഫ്തിഖാർ അഹ്‌മദിനെതിരെയാണ് ബേക്കൽ പൊലീസ്‌ കേസെടുത്തത്. പെൺകുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.
 
Police Booked | ലൈംഗികാതിക്രമ പരാതിയിൽ കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു


കഴിഞ്ഞ നവംബര്‍ 13നാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഇന്റേണല്‍ മിഡ് ടേം പരീക്ഷ നടന്നുകൊണ്ടിരിക്കെ തല കറങ്ങി വീണ വിദ്യാര്‍ഥിനിയോട് അധ്യാപകൻ ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതി. എന്നാൽ പരാതിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ആരോപണങ്ങള്‍ വ്യാജമാണെന്നുമായിരുന്നു അധ്യാപകന്റെ പ്രതികരണം.
 
Police Booked | ലൈംഗികാതിക്രമ പരാതിയിൽ കേരള കേന്ദ്ര സർവകലാശാലയിലെ അധ്യാപകനെതിരെ പൊലീസ് കേസെടുത്തു



നേരത്തെ സര്‍വകലാശാല അധികൃതർക്ക് വിദ്യാർഥിനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആഭ്യന്തര പരാതി സമിതി പ്രാഥമികാന്വേഷണം നടത്തുകയും അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ രക്ഷിതാക്കൾ കലക്ടർക്കും പരാതി നൽകിയിട്ടുണ്ട്.

മഹിളാ അസോസിയേഷൻ അടക്കമുള്ള സംഘടനകളും സമരത്തിനിറങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് സർവകലാശാല അധികൃതർ ബേക്കൽ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. സിഐ യു പി വിപിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Crime, Crime-News, Complaint, Malayalam News, Central University, Police registered case against teacher Central University

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia