city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Prohibits | സന്ധ്യയ്ക്ക് 7 മണിക്ക് ശേഷം 18 വയസിന് താഴെയുള്ളവര്‍ക്ക് ടര്‍ഫ് മൈതാനങ്ങളില്‍ കളിക്കുന്നതിന് വിലക്ക്; കര്‍ശന നിയന്ത്രണവുമായി ഹൊസ്ദുര്‍ഗ് പൊലീസ്

കാഞ്ഞങ്ങാട്: (KasargodVartha) സന്ധ്യയ്ക്ക് ഏഴ് മണിക്ക് ശേഷം 18 വയസിന് താഴെയുള്ളവര്‍ക്ക് ടര്‍ഫ് മൈതാനങ്ങളില്‍ കളിക്കുന്നതിന് ഹൊസ്ദുര്‍ഗ് പൊലീസ് വിലക്ക് ഏര്‍പെടുത്തി. രാത്രി കാലങ്ങളില്‍ ടര്‍ഫ് മൈതാനങ്ങളില്‍ കളിക്കാനെത്തുന്ന വിദ്യാര്‍ഥികളെ ലഹരി മാഫിയ ദുരുപയോഗം ചെയ്യാനുള്ള സാഹചര്യം മുന്‍നിര്‍ത്തിയാണ് പൊലീസ് നടപടി.

Police Prohibits | സന്ധ്യയ്ക്ക് 7 മണിക്ക് ശേഷം 18 വയസിന് താഴെയുള്ളവര്‍ക്ക് ടര്‍ഫ് മൈതാനങ്ങളില്‍ കളിക്കുന്നതിന് വിലക്ക്; കര്‍ശന നിയന്ത്രണവുമായി ഹൊസ്ദുര്‍ഗ് പൊലീസ്

ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍ ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചേര്‍ത്ത ടര്‍ഫ് മൈതാന ഉടമകളുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. യോഗത്തില്‍ ഇന്‍സ്പെക്ടര്‍ കെ പി ഷൈന്‍ സംസാരിച്ചു.

ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ കെ രഞ്ജിത്ത് കുമാര്‍, ടി വി പ്രമോദ് എന്നിവര്‍ പങ്കെടുത്തു. ക്രിസ്തുമസ് അവധിക്ക് സ്‌കൂള്‍ അടക്കുന്നത് മുന്‍നിര്‍ത്തി രാത്രികാലങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

Keywords:  Police prohibits under-18s from playing on turf grounds after 7 PM, Kanhangad, News, Police, Turf Ground, Meeting, Students, Drugs, Holidays, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia