Booked | 'ഹൈകോടതിയിൽ മൊഴിമാറ്റി പറയണം'; പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതായി പരാതി; ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ കേസ്
Jan 20, 2024, 17:25 IST
കാഞ്ഞങ്ങാട്: (KasargodVartha) പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിനെ ഹൈകോടതിയിൽ മൊഴിമാറ്റി പറയണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജയിലിൽ കഴിയുന്ന പ്രതിക്കെതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാൾ സ്വദേശി ഇൻസമാം ഉൽ ഹഖ് എന്ന രാജീവനെതിരെ (28) ആണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്.
ചിറ്റാരിക്കല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ 12 കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഇയാൾക്കെതിരെ 61 വര്‍ഷം തടവും 2.10 ലക്ഷം രൂപ പിഴയും
ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും, ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.
2017 ഓഗസ്റ്റിൽ, കുട്ടിയുടെ പുതുതായി പണിയുന്ന വീടിന്റെ തേപ്പ് പണി കോൺട്രാക്ടറായി എത്തിയ പ്രതി ഇവിടെ വെച്ച് പല തവണ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. കോടതി ശിക്ഷ വിധിച്ചതിനെ തുടർന്ന് കണ്ണൂർ ജയിലിൽ കഴിയുന്ന പ്രതി, ഹൈകോടതി കേസ് പരിഗണിക്കുമ്പോൾ മൊഴിമാറ്റി പറയണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബർ 25നും ജനുവരി 16നും പെൺകുട്ടിയുടെ പിതാവിനെ മൊബൈൽ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. പ്രതിയുടെ ഭീഷണി സന്ദേശമെത്തിയത് ജയിലിൽ നിന്നാണെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
Keywords: News, Malayalam News, Kanhangad, Kasaragod, Chittarikkal, Police FIR, Crime, Police booked for threatening
< !- START disable copy paste --> ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. പോക്‌സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും, ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.