Police Booked | ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി പരാതി; ഓടോറിക്ഷ ഡ്രൈവർക്കെതിരെ കേസ്
Jan 6, 2024, 19:39 IST
ബദിയഡുക്ക: (KasargodVartha) ഭർതൃമതിയെ ഓടോറിക്ഷയിൽ കൊണ്ടു പോയി ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ഓടോറിക്ഷ ഡ്രൈവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു. ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ 26 കാരിയുടെ പരാതിയിലാണ് ബാലകൃഷ്ണൻ (38) എന്നയാൾക്കെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ ജൂൺ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പരാതിക്കാരി ഓടോറിക്ഷയിൽ പോകുന്നതിനിടെ വഴിയിൽ വെച്ച് മയക്കുമരുന്ന് ചേർത്ത ശീതള പാനീയം കുടിക്കാൻ നൽകി ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ഓടോറിക്ഷയിൽ വെച്ച് പീഡിപ്പിക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി നെല്ലിക്കട്ടയിലെ ഒരു വീട്ടിൽ കൊണ്ടുപോയും പീഡിപ്പിച്ചുവെന്നാണ് പരാതി. കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police, Booked, Case, Badiyadka, Police Station, Assault, Complaint, Autorickshaw, Investigation, Police booked for assaulting woman. < !- START disable copy paste -->