city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Booked | മാരകായുധങ്ങളുമായി യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ചെന്ന പരാതിയില്‍ 2 പേര്‍ക്കെതിരെ കേസെടുത്തു

ചന്തേര: (KasargodVartha) യുവാവിനേയും സുഹൃത്തിനേയും മാരകായുധങ്ങളുമായി ആക്രമിച്ചെന്ന പരാതിയില്‍ രണ്ടു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പടന്ന വടക്കേപ്പുറത്തെ ആസ്യ മന്‍സിലില്‍ സൈനുല്‍ ആബിദിന്റെ (48) പരാതിയിലാണ് ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജമാല്‍, ഫൈസല്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

Booked | മാരകായുധങ്ങളുമായി യുവാവിനേയും സുഹൃത്തിനേയും ആക്രമിച്ചെന്ന പരാതിയില്‍ 2 പേര്‍ക്കെതിരെ കേസെടുത്തു

പൊലീസ് പറയുന്നത്: ഇക്കഴിഞ്ഞ അഞ്ചിന് രാത്രി എട്ടുമണിക്കാണ് സംഭവം. പരാതിക്കാരന്റെ അനുജന് സ്ഥലം വില്‍പന നടത്തിയ വകയില്‍ ചെക് നല്‍കാമെന് പറഞ്ഞതാണ് അക്രമത്തിന് കാരണമായത്. 

പ്രതികളോട് ചെക് ആവശ്യപ്പെട്ട വിരോധത്തില്‍ ഒന്നാം പ്രതി മുളക് സ്‌പ്രേ മുഖത്ത് അടിച്ച് ഇരുമ്പ് വടി കൊണ്ട് തലക്കും ദേഹത്തും അടിക്കുകയും കൈ കൊണ്ട് മുഖത്തടിക്കുകയും രണ്ടാം പ്രതി സൈകിള്‍ ചെയിന്‍ ഉപയോഗിച്ച് യുവാവിന്റെ സുഹൃത്തിന്റെ കൈക്ക് അടിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News ,Top-Headlines, Kasaragod-News, Chandera News, Police, Case, Booked, Youth, Attacked, Assaulted, Local News, Clash, Land, Money, Weapons, Complaint, Police booked against two persons on the complaint of attacking youth and friend.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia