Arrested | മാരക മയക്കുമരുന്നായ എംഡിഎംഎയുമായി 3 പ്രതികള്‍ പൊലീസ് പിടിയില്‍
Feb 22, 2024, 12:01 IST
തളിപ്പറമ്പ്: (KasargodVartha) മാരക മയക്കുമരുന്നായ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പൊലീസ് പിടിയില്‍. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഹേമലത ഐ പി എസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡും തളിപ്പറമ്പ് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായര്‍,ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍ എന്നിവരുടെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ബാവുപ്പറമ്പ് ജംഗ്ഷനില്‍വെച്ച് ബുധനാഴ്ച (21/2/24) രാത്രി നടത്തിയ വാഹന പരിശോധനയില്‍ 0.618 ഗ്രാം എം ഡി എം എയുമായി കെഎല്‍59 സി 500 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന അന്‍സാരി വി വി (32), റിസ് വാന്‍ പി എം (34), റംശാദ് കെ എല്‍ (39) എന്നിവരാണ് അറസ്റ്റിലായത്.
പിടിയിലായവരെ വ്യാഴാഴ്ച (22.02.2024) ഉച്ചയോടെ തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇവര്‍ ഇതിനുമുന്‍പ് മയക്കുമരുന്ന് കേസുകളില്‍ ഉള്‍പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിച്ച് വരുന്നുണ്ട്.

Keywords: News, Kerala, Kerala-News, Top-Headlines, Kannur-News, Police, Arrested, Accused, MDMA, Drugs, Youths, Custody, Car, Vehicle, Police arrested 3 accused with MDMA.