Science Fest | ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള: 18 പവലിയനുകളിലായി 51 അതിശ യക്കാഴ്ചകള്‍; ഇനി ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷം
Jan 15, 2024, 11:47 IST
തിരുവനന്തപുരം: (KasargodVartha) ഒരുമാസം നീണ്ടു നില്‍ക്കുന്ന സയന്‍സിന്റെ ആഘോഷത്തിന് തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍കില്‍ തുടക്കം കുറിക്കുന്നു. 25 ഏകര്‍ വിസ്തൃതിയില്‍ ആകെ രണ്ടര ലക്ഷം സ്‌ക്വയര്‍ഫീറ്റ് വരുന്ന 18 പവലിയനുകളിലായി 51 അതിശയക്കാഴ്ചകള്‍ ഒരുങ്ങിക്കഴിഞ്ഞു.
ദിനോസറിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്എംഎസ് ബീഗിള്‍ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്നതായിരിക്കും. ബെംഗ്ളൂറിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്‌സിബിഷനായ സീഡ്‌സ് ഓഫ് കള്‍ചര്‍ അടക്കം കാഴ്ചകള്‍ വേറെയുമുണ്ട്. ലൈഫ് സയന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അറിവുകളുടെ ആഘോഷംകൂടിയാകും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള.
പ്രഭാഷണ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന ഡോ. കൃഷ്ണ വാര്യര്‍ മെമോറിയല്‍ ലക്ചറില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാത്തകുര്‍ത്ത സംസാരിക്കും. കലാ സാംസ്‌കാരിക പരിപാടികളില്‍ ചലചിത്ര താരം നവ്യാ നായര്‍ നൃത്തം അവതരിപ്പിക്കും. ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ നൈറ്റ് സ്‌കൈ വാചിങ് ആന്‍ഡ് ടെന്‍ഡിങ് ഈ മാസം 20നാണ് ആരംഭിക്കുക. മൂന്‍കൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് സ്‌കൈ വാചിങ് ആന്‍ഡ് ടെന്റിങ് ഉണ്ടാകുക. ഫെസ്റ്റിവലിന്റെ ടികറ്റ് വില്‍പന ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്. www(dot)gsfk(dot)org എന്ന വെബ്‌സൈറ്റിലൂടെയാണ് ടികറ്റുകള്‍ ബുക് ചെയ്യേണ്ടത്.
ഓരോ പവലിയനിലും ഇതുവരെ സയന്‍സിലൂടെ മനസിലാക്കിയ അറിവുകളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഉള്ളില്‍ നിന്ന് ആസ്വദിക്കാനാകുന്ന പ്രപഞ്ചത്തിന്റെ മാതൃക, യുദ്ധം സൃഷ്ടിക്കു കെടുതികള്‍, ബഹിരാകാശനിലയത്തില്‍ നിന്നുള്ള ഭൂമിയുടെ കാഴ്ച തുടങ്ങി എആര്‍, വിആര്‍ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അനുഭവവേദ്യമാകുന്ന അറിവുകളടങ്ങിയ പവലിയനുകളുണ്ട്.
ദിനോസറിന്റെ യഥാര്‍ഥ വലുപ്പത്തിലുള്ള അസ്ഥികൂട മാതൃകയും എച്എംഎസ് ബീഗിള്‍ കപ്പലിന്റെ മാതൃകയും മ്യൂസിയം ഓഫ് ദ മൂണുമൊക്കെ സന്ദര്‍ശകര്‍ക്ക് വിജ്ഞാനവും വിനോദവും നല്‍കുന്നതായിരിക്കും. ബെംഗ്ളൂറിലെ വിശ്വേശ്വരയ്യ മ്യൂസിയത്തിന്റെ സഞ്ചരിക്കുന്ന എക്‌സിബിഷനായ സീഡ്‌സ് ഓഫ് കള്‍ചര്‍ അടക്കം കാഴ്ചകള്‍ വേറെയുമുണ്ട്. ലൈഫ് സയന്‍സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള അറിവുകളുടെ ആഘോഷംകൂടിയാകും ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള.
തിങ്കളാഴ്ച (15-01-2024) വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ മധുലിക ഗുഹാത്തകുര്‍ത്ത മുഖ്യാതിഥിയാകും. ഉദ്ഘാടന ചടങ്ങിനു ശേഷം ഗായകന്‍ എംജി ശ്രീകുമാര്‍ നയിക്കുന്ന സംഗീതപരിപാടി അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള പ്രഭാഷണ പരിപാടികളും കലാ സാംസ്‌കാരിക പരിപാടികളും ചൊവ്വാഴ്ചയാരംഭിക്കും.
പ്രഭാഷണ പരിപാടികളുടെ ഭാഗമായി ചൊവ്വാഴ്ച നടക്കുന്ന ഡോ. കൃഷ്ണ വാര്യര്‍ മെമോറിയല്‍ ലക്ചറില്‍ നാസയില്‍ നിന്നുള്ള ശാസ്ത്രജ്ഞ ഡോ. മധുലിക ഗുഹാത്തകുര്‍ത്ത സംസാരിക്കും. കലാ സാംസ്‌കാരിക പരിപാടികളില്‍ ചലചിത്ര താരം നവ്യാ നായര്‍ നൃത്തം അവതരിപ്പിക്കും. ഫെസ്റ്റിവലിലെ മറ്റൊരു പ്രധാന ആകര്‍ഷണമായ നൈറ്റ് സ്‌കൈ വാചിങ് ആന്‍ഡ് ടെന്‍ഡിങ് ഈ മാസം 20നാണ് ആരംഭിക്കുക. മൂന്‍കൂട്ടി തീരുമാനിക്കപ്പെട്ട ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് സ്‌കൈ വാചിങ് ആന്‍ഡ് ടെന്റിങ് ഉണ്ടാകുക. ഫെസ്റ്റിവലിന്റെ ടികറ്റ് വില്‍പന ഓണ്‍ലൈനില്‍ പുരോഗമിക്കുകയാണ്. www(dot)gsfk(dot)org എന്ന വെബ്‌സൈറ്റിലൂടെയാണ് ടികറ്റുകള്‍ ബുക് ചെയ്യേണ്ടത്.
Keywords: News, Kerala, Thiruvananthapuram, Global Science Festival, Pinarayi Vijayan, Inauguration, Pinarayi to open Global Science Festival Kerala on January 15.
< !- START disable copy paste -->