Woman Died | ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി വാര്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 22, 2023, 14:16 IST
പയ്യന്നൂര്‍: (KasargodVartha) ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ യുവതി വാര്‍ഡില്‍ കുഴഞ്ഞു വീണ് മരിച്ചു. കാങ്കോല്‍ നോര്‍ത് വായനശാലക്ക് സമീപത്തെ വി ആതിര (28) ആണ് മരിച്ചത്.
പയ്യന്നൂരിലെ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. വ്യാഴാഴ്ച (21.12.2023) വൈകിട്ട് മൂന്ന് മണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ഇതിനുശേഷം പോസ്റ്റ് ഓപറേറ്റീവ് വാര്‍ഡിലേക്ക് മാറ്റി. ഇതിനിടയില്‍ രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് യുവതി കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.
ഗുരുതരാവസ്ഥയിലായ യുവതിയെ ബന്ധുക്കള്‍ ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണ വിവരമറിഞ്ഞ് വിദേശത്തിലുള്ള ഭര്‍ത്താവ് കെ വി അഭയ് വെള്ളിയാഴ്ച (22.12.2023) രാവിലെ നാട്ടിലെത്തി.
അസ്വാഭാവിക മരണത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റുമോര്‍ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. യുവതിയുടെ കുഞ്ഞ് ബന്ധുക്കളുടെ പരിചരണത്തിലാണ്.
ബിജെപി പയ്യന്നൂര്‍ മുന്‍ മണ്ഡലം പ്രസിഡണ്ടും കര്‍ഷക മോര്‍ച ജില്ലാ പ്രസിഡണ്ടുമായിരുന്ന ഏറ്റുകുടുക്ക എല്‍പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ സി കെ രമേശന്‍ - വി അനുപ്രിയ ദമ്പതികളുടെ മകളാണ് ആതിര.
മൂന്നുവര്‍ഷം മുന്‍പായിരുന്നു ആതിരയുടെയും അഭയ്യുടെയും വിവാഹം നടന്നത്. ഏക സഹോദരി: അനശ്വര.